വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എബിഡിക്കും മുകളില്‍ പുജാര! കോലിക്കും ബാബറിനുമരികെ, എന്നിട്ടും ഏകദിന ടീമിലില്ല

ഇംഗ്ലണ്ടില്‍ ഉജ്ജ്വല ഫോമിലാണ് താരം

ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ നെടുംതൂണുകളിലൊരാളെന്നു വിശേഷിപ്പിക്കാവുന്ന താരമാണ് ചേതേശ്വര്‍ പുജാര. മുന്‍ ബാറ്റിങ് ഇതിഹാസം രാഹുല്‍ ദ്രാവിഡിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍മതിലെന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. പക്ഷെ ടെസ്റ്റ് ക്രിക്കറ്ററെന്ന ലേബലില്‍ കുടുങ്ങിപ്പോയ ബാറ്ററാണ് അദ്ദേഹം. വൈറ്റ് ബോള്‍ ക്രിക്കറ്റ് പുജാരയ്ക്കും ഒട്ടും വഴങ്ങില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. താരത്തിന്റെ സ്ലോ ബാറ്റിങ് തന്നെയാണ് ഇതിനു വഴിവച്ചത്.

ഐപിഎല്‍ കരിയറിലെ അവസാന പന്തില്‍ വിക്കറ്റ്, അപൂര്‍വ്വ നേട്ടം മൂന്ന് പേര്‍ക്ക് മാത്രം!, അറിയാംഐപിഎല്‍ കരിയറിലെ അവസാന പന്തില്‍ വിക്കറ്റ്, അപൂര്‍വ്വ നേട്ടം മൂന്ന് പേര്‍ക്ക് മാത്രം!, അറിയാം

1

പക്ഷെ ഇപ്പോള്‍ പുജാര ആളാകെ മാറിയിരിക്കുകയാണ്. ഫോം വീണ്ടെടുക്കാന്‍ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കാന്‍ തുടങ്ങിയ ശേഷം അദ്ദേഹത്തിന്റെ പുതിയ വേര്‍ഷന്‍ കണ്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്. ഇങ്ങനെയൊക്കെ പുജാരയ്ക്കു ബാറ്റ് ചെയ്യാന്‍ അറിയാമോയെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ ചോദ്യം.

2

ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും കുറഞ്ഞത് 100 ഇന്നിങ്‌സുകളെങ്കിലും കളിച്ചിട്ടുള്ള താരങ്ങളെയെടുത്താല്‍ ലോക ക്രിക്കറ്റില്‍ തന്നെ അഞ്ചാംസ്ഥാനത്തു ചേതേശ്വര്‍ പുജാരയുണ്ടെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. എന്നിട്ടും അദ്ദേഹത്തിനു എന്തുകൊണ്ട് ഇന്ത്യന്‍ ടീമില്‍ എന്തുകൊണ്ട് ഇടമില്ലെന്നതും അദ്ഭുതപ്പെടുത്തുന്നു. 55.95 എന്ന കിടിലന്‍ ബാറ്റിങ് ശരാശരിയോടെയാണ് പുജാര അഞ്ചാംസ്ഥാനത്തു നില്‍ക്കുന്നത്.

ടോപ് 8 നായകന്മാരും അവരുടെ ആസ്തിയും, രോഹിത്തല്ല തലപ്പത്ത്!, ഓസീസ് താരം കേമന്‍

3

തൊട്ടുമുകളില്‍ നിലവിലെ പാകിസ്താന്‍ ക്യാപ്റ്റനും റണ്‍ മെഷീനുമായ ബാബര്‍ ആസമാണ്. അദ്ദേഹത്തിനു 56.16 ശരാശരിയുണ്ട്. ബാബറിനു മുകളില്‍ മൂന്നാംസ്ഥാനത്തു ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലിയാണ് (56.50). പാകിസ്താന്റെ ഷാന്‍ മസൂദാണ് (57.13) രണ്ടാംസ്ഥാനത്ത്. തലപ്പത്തുള്ളത് ഓസ്‌ട്രേലിയുടെ മുന്‍ ഇതിഹാസ താരവും സൂപ്പര്‍ ഫിനിഷറുമായ മൈക്കല്‍ ബെവനാണ്. 57.86 ശരാശരി അദ്ദേഹത്തിനുണ്ടായിരുന്നു.
ഈ ലിസ്റ്റില്‍ പുജാരയ്ക്കു മാത്രമല്ല ഷാന്‍ മസൂദിന് പാകിസ്താന്റെ ഏകദിന ടീമിലും ഇടമില്ലെന്നതാണ് ആശ്ചര്യകരം.

4

ഇംഗ്ലീഷ് കൗണ്ടിയില്‍ സസെക്‌സിനു വേണ്ടിയാണ് ചേതേശ്വര്‍ പുജാര ഇപ്പോള്‍ കൡക്കുന്നത്. റോയല്‍ ലണ്ടന്‍ വണ്‍ഡേ കപ്പില്‍ കഴിഞ്ഞ ദിവസം നടന്ന കളിയില്‍ ടീം ക്യാപ്റ്റന്‍ കൂടിയായ പൂജാര 174 റണ്‍സോടെ ചരിത്രം കുറിച്ചിരുന്നു. വാര്‍വിക്‌ഷെയറുമായുള്ള മല്‍സരത്തിലാണ് അദ്ദേഹം 131 ബോളില്‍ 174 റണ്‍സ് വാരിക്കൂട്ടിയത്. 20 ബൗണ്ടറികളും അഞ്ചു സിക്‌സറുകളും ഇന്നിങ്‌സിലുണ്ടായിരുന്നു. മല്‍സരത്തില്‍ സസെക്‌സ് 216 റണ്‍സിന്റെ വമ്പന്‍ വിജയവും കൊയ്തിരുന്നു.

പാക് നിര ഒന്നു കൂടി മൂക്കണം, ഇന്ത്യയുടെ ഈ അഞ്ച് റെക്കോഡുകളെ തൊടാനാവില്ല!, അറിയാമോ?

5

ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റില്‍, ഏകദിന ഫോര്‍മാറ്റില്‍ ഒരു ഏഷ്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡാണ് ചേതേശ്വര്‍ പുജാരയെ തേടിയെത്തിത്. നേരത്തേ ശ്രീലങ്കയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ കുമാര്‍ സങ്കക്കാരയുടെ പേരിലായിരു്ന്നു ഓള്‍ടൈം റെക്കോര്‍ഡ്. 2015ല്‍ നോട്ടിങ്ഹാംഷെയറുമായുള്ള കളിയില്‍ അദ്ദേഹം 166 റണ്‍സോടെ റെക്കോര്‍ഡിട്ടിരുന്നു. ഇതാണ് ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം പുജാര പഴങ്കഥയാക്കിയിരിക്കുന്നത്. ഈ ലിസ്റ്റിലെ മൂന്നാമന്‍ പാകിസ്താന്റെ മുന്‍ ഇതിഹാസം സഹീര്‍ അബ്ബാസാണ്. 1984ല്‍ ലെസ്റ്റര്‍ഷെയറിനെതിരേ ഗ്ലോകെസ്റ്റര്‍ഷെയറിനായി 158 റണ്‍സ് അദ്ദേഹം നേടിയിരുന്നു.

Story first published: Monday, August 15, 2022, 15:43 [IST]
Other articles published on Aug 15, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X