വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Chess Olympiad: ബുദ്ധിയുടെ കരുനീക്കങ്ങള്‍ക്ക് നാളെ തുടക്കം, ശ്രദ്ധ നേടി ഭീമന്‍ ചെസ്‌ബോര്‍ഡ്

തമിഴ്‌നാടിന്റെ സംസ്‌കാര പൈതൃകമുറങ്ങുന്ന മാമല്ലപുരത്ത് ലോകത്തിലെ പ്രമുഖരായ ചെസ് താരങ്ങളെല്ലാം എത്തുമ്പോള്‍ ആവേശ പോരാട്ടം തന്നെ പ്രതീക്ഷിക്കാം

1

ചെന്നൈ: 44ാമത് ചെസ് ഒളിംപിയാഡിന് നാളെ ചെന്നൈയിലെ മാമല്ലപുരത്ത് തുടക്കമാവും. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് 2020, 2021 വര്‍ഷങ്ങളില്‍ ഓണ്‍ലൈനായാണ് ടൂര്‍ണമെന്റ് നടത്തിയിരുന്നത്. എന്നാല്‍ ഇത്തവണ സാഹചര്യം അനുകൂലമായതോടെ വീണ്ടും ചെസ് ആവേശം നേരിട്ട് എത്തുകയാണ്. തമിഴ്‌നാടിന്റെ സംസ്‌കാര പൈതൃകമുറങ്ങുന്ന മാമല്ലപുരത്ത് ലോകത്തിലെ പ്രമുഖരായ ചെസ് താരങ്ങളെല്ലാം എത്തുമ്പോള്‍ ആവേശ പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

28ന് ആരംഭിക്കുന്ന ചെസ് ഒളിംപിയാഡ് ആഗസ്റ്റ് 10നാണ് അവസാനിക്കുന്നത്. അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍ നടത്തുന്ന ടൂര്‍ണമെന്റ് പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്യുന്നത്. 28ന് രാത്രി ഏഴ് മണിക്കാവും ഉദ്ഘാടന ചടങ്ങ് നടക്കുക. ഉദ്ഘാടന ദിവസം മത്സരങ്ങളില്ല. 29നാവും മത്സരം ആരംഭിക്കുക. വൈകീട്ട് മൂന്ന് മണി മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.

മൂന്ന് പേര്‍ ഫ്‌ളോപ്പാകണം, എങ്കില്‍ സഞ്ജുവിന് ലോട്ടറി!, ടി20 ലോകകപ്പിലും വിളിയെത്തിയേക്കുംമൂന്ന് പേര്‍ ഫ്‌ളോപ്പാകണം, എങ്കില്‍ സഞ്ജുവിന് ലോട്ടറി!, ടി20 ലോകകപ്പിലും വിളിയെത്തിയേക്കും

1

186 രാജ്യങ്ങളില്‍ നിന്നായി ഏകദേശം 1733 താരങ്ങളാണ് പങ്കെടുക്കുന്നത്. 935 പേര്‍ ഓപ്പണ്‍ വിഭാഗത്തിലും 798 പേര്‍ വനിതാ വിഭാഗത്തിലുമാണ് മത്സരിക്കുന്നത്. ടൂര്‍ണമെന്റിനെ വരവേല്‍ക്കാന്‍ വമ്പന്‍ തയ്യാറെടുപ്പാണ് ചെന്നൈയില്‍ നടത്തിയിരിക്കുന്നത്. വിദേശ താരങ്ങളെയും ഒഫീഷ്യല്‍സിനെയും വരവേല്‍ക്കാന്‍ വലിയ തയ്യാറെടുപ്പ് അവര്‍ നടത്തുന്നുണ്ട്. തമ്പി എന്ന പേരുള്ള കുതിരയുടെ രൂപമാണ് മാസ്‌കോട്ടായുള്ളത്. ചെന്നൈയില്‍ പ്രധാന ഇടങ്ങളിലെല്ലാം സ്വാഗതം ചെയ്യുന്ന തമ്പിയെ കാണാം.

കാര്‍ത്തിക്, കാര്‍ത്തിക്, മുരളി വിജയിക്ക് മുന്നില്‍ കാണികള്‍, കൈകൂപ്പി താരം!, വീഡിയോ വൈറല്‍

2

ഇതിനിടെ ചെസ്സ് ഒളിംപിയാഡിനെ വരവേറ്റ് തമിഴ്‌നാട്ടിലെ പേരമ്പൂറിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന 6400 സ്‌ക്വയര്‍ഫീറ്റുള്ള ഭീമന്‍ ചെസ് ബോര്‍ഡൊരുക്കിയത് കൗതുകമായി. മന്ത്രി ശേഖര്‍ ബാബുവും ചെന്നൈ മേയര്‍ പ്രിയാ രാജനും ചേര്‍ന്നാണ് ഈ വമ്പന്‍ ചെസ് ബോര്‍ഡ് ഉദ്ഘാടനം ചെയ്തത്. 32 വിദ്യാര്‍ത്ഥികള്‍ ചെസ് കരുക്കളുടെ രൂപത്തില്‍ വേഷമണിഞ്ഞ് നിന്നതും ആകര്‍ഷകമായി. മാസ്‌കോട്ടായ തമ്പിയുടെ 16 അടി ഉയരവും ആറ് അടി വീതിയുമുള്ള കട്ടൗട്ടും വിദ്യാര്‍ത്ഥികള്‍ ഒരുക്കിയിരുന്നു.

രോഹിത്തിന് ശേഷം ഇന്ത്യയുടെ നായകനാര്?, തിരഞ്ഞെടുത്ത് ഉത്തപ്പ, ടെസ്റ്റില്‍ പേസര്‍ മതി!

3

ചെസ്സ് ഒളിംപിയാഡ് ചെന്നൈയിലെ പൊതുമേഖലകളെ ബാധിക്കാതിരിക്കാനാണ് ചെന്നൈ നഗരത്തില്‍ നിന്നും 56 കിലോ മീറ്റര്‍ അകലെയുള്ള മാമല്ലപുത്ത് ഒളിംപിയാഡിന് വേദിയൊരുക്കിയത്. ഇന്ത്യയും ഇത്തവണ വലിയ പ്രതീക്ഷയിലാണ്. ആതിഥേയരായ ഇന്ത്യ ആറ് ടീമുകളിലായി 30 താരങ്ങളെയാണ് കളത്തിലിറക്കുന്നത്.

മൂന്ന് ടീമുകള്‍ ഓപ്പണിലും മൂന്ന് ടീമുകള്‍ വനിതകളിലുമായാണ് മത്സരിക്കുന്നത്. ഓരോ ടീമിലും അഞ്ച് അംഗങ്ങളാണുള്ളത്. ഇന്ത്യയുടെ മൂന്ന് ഓപ്പണ്‍ ടീമിന് രണ്ടാം സീഡാണ് ലഭിച്ചിരിക്കുന്നത്. ആര്‍ പ്രജ്ഞാനന്ത വലിയ പ്രതീക്ഷ നല്‍കുന്ന താരങ്ങളിലൊരാളാണ്. ഇനിയുള്ള നാളുകള്‍ ബുദ്ധിയുടെ വാശിയേറിയ കരുനീക്കങ്ങളുടേതായിരിക്കും.

Story first published: Wednesday, July 27, 2022, 12:32 [IST]
Other articles published on Jul 27, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X