വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Chess Olympiad: 'ഇനി വലിയ കളികള്‍', സമയം, ചാനല്‍, ഇന്ത്യന്‍ ടീം, എല്ലാമിതാ

തമിഴ്‌നാടിന്റെ സംസ്‌കാര പൈതൃകം ഉള്‍ക്കൊള്ളുന്ന മഹാബലിപുരത്ത് നടന്ന ചടങ്ങില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ചെസ് ഒളിംപിയാഡ് ഉദ്ഘാടനം ചെയ്തു

1

ചെന്നൈ: എതിരാളികളുടെ കണക്കുകൂട്ടലുകളെ കരുക്കള്‍ക്കൊണ്ട് ചെക്ക് പറയിക്കുന്ന ബുദ്ധിയുടെ കരുനീക്കങ്ങള്‍ കാണാന്‍ രാജ്യം കണ്‍തുറന്നിരിക്കുന്നു. കണക്കുകൂട്ടലുകളും പിഴക്കാത്ത നീക്കങ്ങളുമായി ചതുരംഗ കളത്തില്‍ ആര് രാജാവാകുമെന്നത് വരുന്ന ദിവസങ്ങളിലെ പോരാട്ടങ്ങളിലൂടെ കാണാം. 44ാമത് ചെസ് ഒളിംപിയാഡിന് ചെന്നൈയിലെ മഹാബലിപുരത്ത് തുടക്കമായിരിക്കുകയാണ്.

IND vs WI: രോഹിത്തും ധവാനും ഉടക്കിലോ?, ഹിറ്റ്മാന്‍ ലക്ഷ്യമിടുന്നതെന്ത്?, സെലക്ടര്‍ പറയുന്നുIND vs WI: രോഹിത്തും ധവാനും ഉടക്കിലോ?, ഹിറ്റ്മാന്‍ ലക്ഷ്യമിടുന്നതെന്ത്?, സെലക്ടര്‍ പറയുന്നു

തമിഴ്‌നാടിന്റെ സംസ്‌കാര പൈതൃകം ഉള്‍ക്കൊള്ളുന്ന മഹാബലിപുരത്ത് നടന്ന ചടങ്ങില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ചെസ് ഒളിംപിയാഡ് ഉദ്ഘാടനം ചെയ്തു. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, അഞ്ച് തവണ ലോക ചാമ്പ്യനായ വിശ്വനാഥന്‍ ആനന്ദ് എന്നിവരെല്ലാം ഉദ്ഘാടന ചടങ്ങളിലുണ്ടായിരുന്നു. 187 രാജ്യങ്ങളില്‍ നിന്നുള്ള ബുദ്ധിയുടെ രാജാക്കന്മാരാണ് ചെസ് ഒളിംപിയാഡില്‍ മത്സരിക്കാനെത്തുന്നത്.

1

തമിഴ്‌നാടിന്റെ പാരമ്പര്യവും സംസ്‌കാരവുമെല്ലാം വിളിച്ചോതുന്ന ഉദ്ഘാടന ചടങ്ങുകളായിരുന്നു ഉണ്ടായിരുന്നത്. ചിലമ്പാട്ടവും ജല്ലിക്കെട്ടും എല്ലാം ഉദ്ഘാടന വേദിയില്‍ പ്രത്യക്ഷപ്പെട്ടത് വിദേശ താരങ്ങള്‍ക്ക് വലിയ കൗതുകമായിട്ടുണ്ടാവുമെന്നുറപ്പ്. തമ്പി എന്ന പേരുള്ള മാസ്‌കോട്ട് തയ്യാറാക്കിയും ഭീമന്‍ ചെസ് ബോര്‍ഡിന്റെ മാതൃക തയ്യാറാക്കിയും തമിഴ്‌നാട്ടിലെ ആരാധകരും ഒളിംപിയാഡിനെ വരവേറ്റു.

IND vs WI Odi: മൂന്ന് പേര്‍ ഹിറ്റായി, രണ്ട് പേര്‍ ഫ്‌ളോപ്പുമായി, അറിയണം ഈ പ്രകടനങ്ങള്‍IND vs WI Odi: മൂന്ന് പേര്‍ ഹിറ്റായി, രണ്ട് പേര്‍ ഫ്‌ളോപ്പുമായി, അറിയണം ഈ പ്രകടനങ്ങള്‍

1

75രാജ്യങ്ങള്‍ കടന്നെത്തിയ ദീപശിഖ ഗ്രാന്റ്മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് നല്‍കി. സ്റ്റാലിനും പ്രധാന മന്ത്രി നരേന്ദ്ര മോദിയും കൈമാറിയ ദീപശിഖ ഇന്ത്യയുടെ യുവ ഗ്രാന്റ്മാസ്റ്റര്‍മാരും വനിതാ ഗ്രാന്റ്മാസ്റ്റര്‍ വിജയലക്ഷ്യ സുബ്ബരാമനും ചേര്‍ന്ന് മേളയുടെ ദീപം തെളിയിച്ചു. സാഹോദര്യത്തിന്റെയും സാംസ്‌കാരിക സമന്വയത്തിന്റെയും ഉത്സവമായാണ് ചെസ് ഒളിംപിയാഡിനെ കാണുന്നതെന്ന് എംകെ സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്ത് പറഞ്ഞു.

'അവര്‍ രണ്ട് പേരും ഉണ്ടെങ്കില്‍ ലോകകപ്പുറപ്പ്', ഇന്ത്യയുടെ തുറുപ്പുചീട്ട്!, ചൂണ്ടിക്കാട്ടി ജാഫര്‍'അവര്‍ രണ്ട് പേരും ഉണ്ടെങ്കില്‍ ലോകകപ്പുറപ്പ്', ഇന്ത്യയുടെ തുറുപ്പുചീട്ട്!, ചൂണ്ടിക്കാട്ടി ജാഫര്‍

1

29ന് ആരംഭിക്കുന്ന ചെസ് ഒളിംപിയാഡ് ഓഗസ്റ്റ് 9ന് അവസാനിക്കും. 11 റൗണ്ടുകളിലായാണ് ഒളിംപിയാഡ് നടക്കുന്നത്. ചെസ് ഒളിംപിയാഡിന്റെ തത്സമയ സംപ്രേഷണം ദൂരദര്‍ശന്‍ ടിവിയില്‍ കാണാന്‍ സാധിക്കും. ചെസ്‌ബേസ് ഇന്ത്യ (chessbase india), FIDE എന്നീ യുട്യൂബ് ചാനലുകളിലും തത്സമയം മത്സരങ്ങള്‍ കാണാം. 30 പേരടങ്ങുന്ന ശക്തമായ ടീമാണ് ഇന്ത്യക്കൊപ്പമുള്ളത്. വൈകീട്ട് 3 മണി മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.

Story first published: Friday, July 29, 2022, 8:13 [IST]
Other articles published on Jul 29, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X