ഹൈദരാബാദ്. ചെന്നൈ സൂപ്പര്‍ കിങ്സ് ഈ സീസണില്‍ ഐപിഎല്ലിന്റെ ഫൈനല്‍ കളിക്കാനുള്ള പ്രധാന കാരണം ബൗളര്‍മാരുടെ പ്രകടനമാണന്നെ് ക്യാപ്റ്റന്‍ എംഎസ് ധേണി പറഞ്ഞു. ഞായറാഴ്ട മുംബൈ ഇന്ത്യന്‍സിനെതിരേ ഹൈദരാബാദില്‍ നടക്കാനിരിക്കുന്ന കലാശപ്പോരിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 10 വര്‍ഷത്തിനിടെ സിഎസ്കെയുടെ എട്ടാമത്തെ ഫൈനലാണിത്. രണ്ടു വര്‍ഷത്തെ വിലക്ക് മൂലം രണ്ടു സീസണുകള്‍ സിഎസ്കെയ്ക്കു പുറത്തിരിക്കേണ്ടി വന്നിരുന്നു.
സ്പിന്നര്‍മാരാണ് ടൂര്‍ണമെന്റില്‍ സിഎസ്കെയുടെ യഥാര്‍ഥ വിജയശില്പ്പികളെന്ന് ധോണി പറഞ്ഞു. ഉചിതമായ സമത്തു നിങ്ങളെ ഉപയോഗിക്കുമെന്ന് മാത്രമാണ് സ്പിന്നറോട് ക്യാപ്റ്റന്‍ പറയാറുള്ളത്. എന്നാല്‍ പന്ത് കൈയില്‍ കിട്ടിയാല്‍ പിന്നെയെല്ലാം ബൗളര്‍മാരാണ് തീരുമാനിക്കുന്നതെന്നും ധോണി വിശദമാക്കി. അനുഭവസമ്പത്ത് തീര്‍ച്ചയായും ബൗളര്‍മാര്‍ക്കു മുതല്‍ക്കൂട്ട് തന്നെയാണ്. 40-45 ദിവസം വരെ ഫിറ്റ്നസ് നിലനിര്‍ത്തി, ഇന്ത്യയിലെ ചൂടുള്ള കാലാവസ്ഥയില്‍ പന്തെറിയുകയെന്നത് ബൗളര്‍മാര്‍ക്കു വലിയ വെല്ലുവിളി തന്നെയാണ്. ടീമിന്റെ ബൗളിങ് വിഭാഗത്തിന് നന്ദി. സിഎസ്കെ ഇപ്പോള്‍ ഫൈനലില്‍ കളിക്കാന്‍ കാരണക്കാര്‍ അവര്‍ തന്നെയാണെന്നും ധോണി വിശദമാക്കി.
ഐപിഎല്‍: ആരാവും ഇന്ത്യന്‍ കിങ്സ്? കണക്കുകള്‍ ഈ ടീമിനൊപ്പം, സീസണില്‍ കൊയ്തത് ഹാട്രിക്ക് വിജയം
ഓപ്പണര്‍മാരായ ഷെയ്ന് വാട്സനും ഫഫ് ഡുപ്ലെസിയും ഫിഫ്റ്റിയുമായി ടീമിനു മികച്ച തുടക്കം നല്‍കിയെങ്കിലും ഇരുവരും വിജയം പൂര്‍ത്തിയാവും മുമ്പ് പുറത്തായതില്‍ നിരാശയുണ്ട്. രണ്ടു പേരും ചെന്നൈയുടെ വിജയം പൂര്‍ത്തിയാക്കുന്നതു വരെ ക്രീസിലുണ്ടാവുമെന്നു പ്രതീക്ഷിച്ചിരുന്നു. വിജയിക്കാന്‍ ചെറിയ റണ്‍റേറ്റ് വേണമെന്നിരിക്കെ ഓപ്പണര്‍മാര്‍ റിസ്കെടുക്കാതെ കളിച്ചിരുന്നെങ്കില്‍ വിക്കറ്റ് നഷ്ടമാവില്ലായിരുന്നുവെന്നും ധോണി കൂട്ടിച്ചേര്‍ത്തു.