For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നിങ്ങള്‍ ചെന്നൈ ആരാധകനാണോ?; കിടിലന്‍ സമ്മാനവുമായി ധോണിയുടെ സൂപ്പര്‍ കിംഗ്‌സ്

IPL 2018 : ആരാധകരെ പൂനെയിലേക്ക് എത്തിക്കാന്‍ ഒരു ട്രെയിന്‍ തന്നെ ബുക്ക് ചെയ്യുകയാണ് ചെന്നൈ

ചെന്നൈ: ഐപിഎല്‍ ടീമുകളില്‍ വലിയ തോതില്‍ ആരാധകരുള്ള ടീമായിരുന്നു മഹേന്ദ്ര സിംഗ് ധോണി നേതൃത്വം നല്‍കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. രണ്ട് വര്‍ഷത്തെ സസ്‌പെന്‍ഷന്‍ പൂര്‍ത്തിയാക്കി എത്തുന്ന ചെന്നൈ ടീം ഇപ്പോള്‍ ആരാധകരെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയുമാണ്. ഇതിനിടെയാണ് കാവേരി വിഷയത്തില്‍ ചെന്നൈയുടെ ഹോം മാച്ചുകള്‍ പൂനെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലേക്ക് മാറ്റിയത്. വേദിമാറ്റം മൂലം നിരാശരായ ആരാധകര്‍ക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീം വ്യത്യസ്തമായ ഒരു സമ്മാനമാണ് നല്‍കിയത്.

തങ്ങളുടെ വിലയേറിയ ആരാധകരെ പൂനെയിലേക്ക് എത്തിക്കാന്‍ ഒരു ട്രെയിന്‍ തന്നെ ബുക്ക് ചെയ്യുകയാണ് ചെന്നൈ മാനേജ്‌മെന്റ് ചെയ്തത്. വിസില്‍ പോട് എക്‌സ്പ്രസ് എന്നുപേരിട്ട സ്‌പെഷ്യല്‍ ട്രെയിനില്‍ ആയിരം ആരാധകരെയാണ് പൂനെയിലേക്ക് യാത്ര ചെയ്യാനായി ക്ഷണിച്ചത്. കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കും വരെ ഐപിഎല്‍ മത്സരങ്ങള്‍ നടത്തേണ്ടെന്ന് തമിഴ് സംഘടനകള്‍ പ്രതിഷേധവുമായി എത്തിയതോടെയാണ് വേദി പൂനെയിലേക്ക് മാറ്റിയത്.

superkings

വേദി മാറ്റിയെങ്കിലും നിശ്ചയിച്ച മത്സരങ്ങള്‍ അതേ ക്രമത്തില്‍ തന്നെ നടക്കും. വേദി മാറുന്നതില്‍ നിരാശയുണ്ടെന്ന് ചീഫ് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗ് വ്യക്തമാക്കിയിരുന്നു. തമിഴ്‌നാട്ടിലെ ക്രിക്കറ്റ് ആരാധകരുടെ സ്‌നേഹവും ആരാധനയും ഏറ്റുവാങ്ങാന്‍ തുടങ്ങുമ്പോഴേക്കും വീണ്ടുമൊരു മടക്കം നിരാശാജനകമാണെന്ന് മുന്‍ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ ട്വിറ്ററില്‍ കുറിച്ചു.

പ്രശ്‌നത്തില്‍ സമാധാനപരമായ ഒരു പരിഹാരം ഉണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ടീമിന്റെ തിരിച്ചുവരവ് ആഘോഷമാക്കിയ എല്ലാവര്‍ക്കും നന്ദി, ഫ്‌ളെമിംഗ് പറഞ്ഞു. ഏപ്രില്‍ 20ന് രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് സിഎസ്‌കെയുടെ അടുത്ത മത്സരം.

Story first published: Friday, April 20, 2018, 8:28 [IST]
Other articles published on Apr 20, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+