വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സിഎസ്‌കെ ഉടച്ചു വാര്‍ത്തേക്കും... മൂന്ന് പ്രമുഖ താരങ്ങള്‍ പുറത്തേക്ക്!! കൂട്ടത്തില്‍ റായുഡുവും

കഴിഞ്ഞ ഐപിഎല്‍ ഫൈനലില്‍ മുംബൈയോടാണ് സിഎസ്‌കെ തോറ്റത്

CSK Set to Release Rayudu, Kedar Jadhav And Murali Vijay Ahead of IPL Auction? | Oneindia Malayalam

ചെന്നൈ: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ടീമുകളിലൊന്നാണ് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ്. മൂന്നു തവണ കിരീടമുയര്‍ത്തിയ സിഎസ്‌കെ ഏറ്റവുമധികം തവണ ഫൈനലിലെത്തിയ ടീം കൂടിയാണ്. കളിച്ച ഏഴു ഫൈനലുകളില്‍ അഞ്ചു തവണയാണ് അവര്‍ക്കു ഫൈനലില്‍ കാലിടറിയത്. കഴിഞ്ഞ സീസണില്‍ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സിനോട് ഫൈനലില്‍ സിഎസ്‌കെ പൊരുതി വീഴുകായിരുന്നു.

ലോക റെക്കോര്‍ഡിന് അഞ്ച് വയസ്സ്... രോഹിത്തിനെ ട്രോളി ഐസിസി!! നടന്നത് അതുകൊണ്ട് മാത്രംലോക റെക്കോര്‍ഡിന് അഞ്ച് വയസ്സ്... രോഹിത്തിനെ ട്രോളി ഐസിസി!! നടന്നത് അതുകൊണ്ട് മാത്രം

പുതിയ സീസണിലേക്കുള്ള താരലേലം ഡിസംബറില്‍ നടക്കാനിരിക്കെ ടീമില്‍ ചില അഴിച്ചുപണികള്‍ ഉണ്ടാവുമെന്ന് ഉറപ്പായിട്ടുണ്ട്. ചില താരങ്ങളെ ലേലത്തിന് മുമ്പ് ഒഴിവാക്കാനാണ് സിഎസ്‌കെയുടെ നീക്കം.

മൂന്നു പേരെ കൈവിട്ടേക്കും

മൂന്നു പേരെ കൈവിട്ടേക്കും

സീനിയര്‍ താരങ്ങളായ അമ്പാട്ടി റായുഡു, കേദാര്‍ ജാദവ്, മുരളി വിജയ് എന്നിവരെയെല്ലാം സിഎസ്‌കെ കൈവിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദീര്‍ഘ കാലമായി സിഎസ്‌കെ ടീമിന്റെ നിര്‍ണായക താരങ്ങളിലൊരാളാണ് ജാദവ്. റായുഡുവാകട്ടെ ഒരു സീസണില്‍ സിഎസ്‌കെയുടെ റണ്‍ മെഷീന്‍ കൂടിയായിരുന്നു.
ഇപ്പോള്‍ ടീമില്‍ നിന്നൊഴിവാക്കിയ ശേഷം അടുത്ത മാസത്തെ ലേലത്തില്‍ കുറഞ്ഞ വിലയ്ക്കു ജാദവിനെയും റായുഡുവിനെയും തിരികെ കൊണ്ടു വരാനും സിഎസ്‌കെയ്ക്കു നീക്കമുണ്ടെന്നാണ് സൂചനകള്‍.

ഇവര്‍ മാത്രമല്ല

ഇവര്‍ മാത്രമല്ല

റായുഡു, ജാദവ്, വിജയ് എന്നിവരെ മാത്രമല്ല കഴിഞ്ഞ സീസണില്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റു ചില കളിക്കാരെ കൂടി സിഎസ്‌കെ ഒഴിവാക്കാന്‍ സാധ്യത കൂടുതലാണ്.
ലെഗ് സ്പിന്നര്‍ കാണ്‍ ശര്‍മ, പേസര്‍ ശര്‍ദ്ദുല്‍ താക്കൂര്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു വരുന്നത്. കഴിഞ്ഞ സീസണില്‍ ഇരുവരും മോശം പ്രകടനമാണ് നടത്തിയത്. ഇതേ തുടര്‍ന്നാണ് രണ്ടു പേരെയും കൈവിടാന്‍ സിഎസ്‌കെ ആലോചിക്കുന്നത്.

നിരാശപ്പെടുത്തി റായുഡുവും ജാദവും

നിരാശപ്പെടുത്തി റായുഡുവും ജാദവും

2018ലെ ഐപിഎല്ലില്‍ സിഎസ്‌കെയടും കിരീട വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ച താരമായിരുന്നു റായുഡു. 16 മല്‍സരങ്ങൡ നിന്നും 602 റണ്‍സാണ് താരം വാരിക്കൂട്ടിയത്. ഇതേ തുടര്‍ന്നു റായുഡുവിനെ നീണ്ട ഇടവേളയ്ക്കു ശേഷം ദേശീയ ടീമിലേക്കു തിരികെ വിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍ റായുഡു ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു.
എന്നാല്‍ കഴിഞ്ഞ കുറച്ചു സീസണുകളായി ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ പാടുപെടുകയാണ് ജാദവ്. ഇതേ് തുടര്‍ന്നു ദേശീയ ടീമിലും താരത്തിനു സ്ഥാനം നഷ്ടമായിരുന്നു. അതേസമയം, ഷെയ്ന്‍ വാട്‌സന്റെയും ഫഫ് ഡുപ്ലെസിയുടെയും സാന്നിധ്യം വിജയിയുടെ അവസരങ്ങള്‍ കുറയ്ക്കുകയായിരുന്നു.

Story first published: Thursday, November 14, 2019, 12:44 [IST]
Other articles published on Nov 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X