Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ കുരുക്കിലാക്കിയത് ഇന്ത്യന്‍ പേസ് ബൗളര്‍, ആരാണ് ആ താരം, സാധ്യത ഇവരില്‍!!

ദുബായ്: എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ ഐപിഎല്ലിനായി ഒരുങ്ങി ഇറങ്ങിയതായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. അപ്രതീക്ഷിതമായി ടീം അംഗത്തിനും സ്റ്റാഫുകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഇന്ത്യന്‍ പേസ് ബൗളറാണ് ആ താരമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ചെന്നൈ ഔദ്യോഗികമായി ആര്‍ക്കാണ് രോഗമെന്ന് സ്ഥിരീകരിച്ചിട്ടില്ല. രണ്ട് സാധ്യതകളാണ് ഉള്ളത്. ഇന്ത്യന്‍ ടീമിലുള്ള പേസര്‍മാരില്‍ രണ്ട് താരങ്ങളാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിലുള്ളത്. ദീപക് ചാഹറും, ശാര്‍ദുല്‍ താക്കൂറുമാണ് ഇന്ത്യന്‍ താരങ്ങളായി ചെന്നൈയിലുള്ളത്.

1

ഇവര്‍ രണ്ടുപേരില്‍ ഒരാളാവാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ചെന്നൈ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലാത്തതിനാല്‍ ഇവരില്‍ ആരാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം ചെന്നൈ ടീം മുഴുവന്‍ ക്വാറന്റൈന്‍ കാലാവധി ഒരാഴ്ച്ചത്തേക്ക് നീട്ടിയിരിക്കുകയാണ്. ദുബായില്‍ എത്തിയ ശേഷമാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 21നാണ് ചെന്നൈ ടീം ദുബായിലെത്തിയത്. ഇവര്‍ ഇപ്പോള്‍ ആറുദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനിലാണ്.

അതേസമയം ചെന്നൈയില്‍രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയിലുള്ളത് ദീപക് ചാഹറാണെന്ന് ചില ദേശീയ മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ചെന്നൈ ടീമില്‍ പത്ത് അംഗങ്ങള്‍ക്കെങ്കിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചെന്നൈ ടീമിനും സ്റ്റാഫിനും ഹോട്ടലില്‍ വെച്ച് പരിശോധന നടത്തിയിരുന്നു. വിമാനത്താവളത്തില്‍ ഇറങ്ങിയാല്‍ ഉടനെ കോവിഡ് പരിശോധന നടത്തണമെന്നാണ് ഐപിഎല്‍ ചട്ടം. ആദ്യത്തെയും മൂന്നാമത്തെയും അഞ്ചാമത്തെയും ദിവസങ്ങളില്‍ വീണ്ടും ടെസ്റ്റുകള്‍ നടത്തണം. ഇതില്‍ അഞ്ചാം ദിനം നടത്തിയ ടെസ്റ്റിലാണ് ചെന്നൈ താരങ്ങള്‍ പോസിറ്റീവായത്.

ചെന്നൈ ടീമിന്റെ പരിശീലനം അടക്കം ഇതോടെ വൈകും. നാലാമത്തെ പരിശോധന കൂടി ടീം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഫലം അടക്കം നാളെ അറിയാം. നേരത്തെ യൂറോപ്പില്‍ ഫുട്‌ബോള്‍ ആരംഭിച്ചപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എട്ട് ടീമും ആയിരം അംഗങ്ങളും ഐപിഎല്ലിനായി ഒരുങ്ങുമ്പോള്‍ കോവിഡ് ആര്‍ക്കും ബാധിക്കാം. എന്നാല്‍ ഇത് ചെന്നൈ ടീമിന് തന്നെ സംഭവിച്ചതില്‍ താരങ്ങളും നിരാശരാണ്. എല്ലാ സുരക്ഷാ മുന്‍കരുതലുകളും ടീം എടുത്തിരുന്നുവെന്ന് മാനേജ്‌മെന്റ് പറഞ്ഞു.

Story first published: Friday, August 28, 2020, 18:45 [IST]
Other articles published on Aug 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+