വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഡുപ്ലെസിയുടെ വണ്‍മാന്‍ ഷോ... ചെന്നൈക്ക് ഫൈനല്‍ ടിക്കറ്റ്, ഹൈദരാബാദ് പൊരുതി വീണു

പുറത്താവാതെ 67 റണ്‍സെടുത്ത ഡുപ്ലെസിയാണ് ചെന്നൈയുടെ ഹീറോ

IPL 2018: ചെന്നൈയെ ഫൈനലില്‍ എത്തിക്കാന്‍ ഡൂ പ്ലെസ്സി തന്നെ വേണ്ടി വന്നു | Oneindia Malayalam

മുംബൈ: ത്രസിപ്പിക്കുന്ന വിജയവുമായി മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സ് ഐപിഎല്ലിന്റെ ഫൈനലിലേക്കു കുതിച്ചു. അത്യധികം ആവേശകരമായ ക്വാളിഫയര്‍ ഒന്നില്‍ അഞ്ചു പന്ത് ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റിന്റെ നാടകീയ ജയമാണ് സിഎസ്‌കെ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ ഏഴു വിക്കറ്റിന് 139 റണ്‍സിലൊതുക്കിയപ്പോള്‍ സിഎസ്‌കെ അനായാസ ജയം നേടുമെന്നാണ് കരുതിയത്. എന്നാല്‍ ഹൈദരാബാദും തിരിച്ചടിച്ചതോടെ ചെന്നൈ പതറി. തോല്‍വിക്കരില്‍ നിന്ന ചെന്നൈയെ ദക്ഷിണാഫ്രിക്കന്‍ താരം ഫഫ് ഡുപ്ലെസിയുടെ (67*) വണ്‍മാന്‍ ഷോയാണ് അവിസ്മരണീയ ജയത്തിലേക്കു നയിച്ചത്.

ക്രീസിന്റെ മറുഭാഗത്ത് വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നപ്പോഴും ഡുപ്ലെസി പതറിയില്ല. ക്ഷമാപൂര്‍വ്വം ഇന്നിങ്‌സ് കെട്ടിപ്പടുത്ത താരം അവസാന ഓവറുകളില്‍ റണ്‍റേറ്റ് കൈകളില്‍ നിന്നും വഴുതിപ്പോയപ്പോള്‍ ആഞ്ഞടിക്കുകയും ചെയ്തു. അവസാന ഓവറില്‍ സിഎസ്‌കെയ്ക്ക് ജയിക്കാന്‍ ആറു റണ്‍സാണ് വേണ്ടിയിരുന്നത്. ഭുവനേശ്വര്‍ കുമാറിന്റെ ആദ്യ പന്ത് തന്നെ സിക്‌സറിലേക്കു പറത്തി ഡുപ്ലെസി ചെന്നൈക്ക് ആവേശോജ്വല ജയം സമ്മാനിക്കുകയായിരുന്നു.

1
43467

42 പന്തില്‍ അഞ്ചു ബൗണ്ടറികളും നാലു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ഡുപ്ലെസിയുടെ ഇന്നിങ്‌സ്. അഞ്ചു പന്തില്‍ നിന്നും മൂന്നു ബൗണ്ടറികളോടെ പുറത്താവാതെ 15 റണ്‍സെടുത്ത ശര്‍ദ്ദുല്‍ താക്കൂര്‍ ഡുപ്ലെസിക്കു മികച്ച പിന്തുണ നല്‍കുകയും ചെയ്തു. സുരേഷ് റെയ്‌ന (22), ദീപക് ചഹര്‍ (10) എന്നിവരാണ് സിഎസ്‌കെ നിരയില്‍ രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. സീസണില്‍ ടീമിന്റെ ടോപ്‌സ്‌കോററായ അമ്പാട്ടി റായുഡു ഗോള്‍ഡന്‍ ഡെക്കായി മടങ്ങിയപ്പോള്‍ ഷെയ്ന്‍ വാട്‌സനും അക്കൗണ്ട് തുറക്കും മുമ്പ് പുറത്തായി. രണ്ടു വിക്കറ്റ് വീതമെടുത്ത സന്ദീപ് ശര്‍മ, സിദ്ധാര്‍ഥ് കൗള്‍, റാഷിദ് ഖാന്‍ എന്നിവരാണ് ചെന്നൈയെ വിറപ്പിച്ചത്.

1

തോറ്റെങ്കിലും ഹൈദരാബാദിന് ഫൈനലിലെത്താന്‍ ഒരവസരം കൂടിയുണ്ട്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള എലിമിനേറ്റര്‍ മല്‍സരത്തിലെ വിജയിയെ ക്വാളിഫയര്‍ രണ്ടില്‍ തോല്‍പ്പിക്കാനായാല്‍ ഹൈദരാബാദ് ഫൈനലിലെത്തും.

2

നേരത്തേ ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനിറങ്ങിയ ഹൈദരാബാദിനെ മികച്ച ബൗളിങിലൂടെ ചെന്നൈ വരിഞ്ഞു മുറുക്കുകയായിരുന്നു. ഏഴു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സാണ് ഹൈദരാബാദിന് നേടാനായത്. ഹൈദരാബാദ് നിരയില്‍ ഒരാള്‍ക്കുപോലും അര്‍ധസെഞ്ച്വറി തികയ്ക്കാനായില്ല. 29 പന്തില്‍ നാലു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം പുറത്താവാതെ 43 റണ്‍സെടുത്ത വിന്‍ഡീസ് താരം കാര്‍ലോസ് ബ്രാത്‌വെയ്റ്റാണ്‌ഹൈദരാബാദിന്റെ ടോപ്‌സ്‌കോറര്‍. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണും യൂസഫ് പഠാനും 24 റണ്‍സ് വീതം നേടി. ഷാക്വിബുല്‍ ഹസനും ശ്രീവത്സ് ഗോസ്വാമിയും 12 റണ്‍സ് വീതമെടുത്തു പുറത്തായി.

3

ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ ശിഖര്‍ ധവാനെ ഗോള്‍ഡന്‍ ഡെക്കില്‍ പുറത്താക്കി ചെന്നൈ ഹൈദരാബാദിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ദീപക് ചഹറിന്റെ ബൗളിങില്‍ ധവാന്‍ ബൗള്‍ഡാവുകയായിരുന്നു. തുടക്കത്തിലേറ്റ ഈ പ്രഹരത്തില്‍ നിന്നും പിന്നീട് കരകയറാന്‍ ഹൈദരാബാദിനായില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് പിഴുത് ചെന്നൈ മല്‍സരത്തില്‍ പിടിമുറുക്കുകയും ചെയ്തു. ചെന്നൈക്കായി ബൗള്‍ ചെയ്ത അഞ്ചു പേര്‍ക്കും വിക്കറ്റ് ലഭിച്ചുവെന്നതാണ് ശ്രദ്ധേയം. രണ്ടു വിക്കറ്റെടുത്ത ഡ്വയ്ന്‍ ബ്രാവോയാണ് ചെന്നൈ ബൗളര്‍മാരില്‍ മികച്ചുനിന്നത്. ചഹര്‍, ലുംഗി എന്‍ഗിഡി, ശര്‍ദ്ദുല്‍ താക്കൂര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.

Story first published: Tuesday, May 22, 2018, 23:11 [IST]
Other articles published on May 22, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X