വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ 2020: സിഎസ്‌കെയ്‌ക്കൊപ്പം ധോണിയുടെ അവസാന സീസണ്‍? ടീം വിടുമോ? പ്രതികരിച്ച് സിഎസ്‌കെ

2021ലെ ലേലത്തില്‍ ധോണി ഉള്‍പ്പെട്ടേക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്

ചെന്നൈ: ഐപിഎല്ലിന്റെ പുതിയ സീസണ്‍ 2020ല്‍ നടക്കാനിരിക്കെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകരെ ഏറെ നിരാശപ്പെടുത്തിക്കൊണ്ട് നായകന്‍ എംഎസ് ധോണി ടീം വിട്ടേക്കുമന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അടുത്ത സീസണ്‍ സിഎസ്‌കെയ്‌ക്കൊപ്പം ധോണിയുടെ അവസാനത്തേത് ആയിരിക്കുമെന്നും അതിനു ശേഷം തന്നെ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടുവെന്നായിരുന്നു റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. 2021ലെ ലേലത്തിനുള്ള പൂളില്‍ തന്നെയും ഉള്‍പ്പെടുത്തുന്നതിനു വേണ്ടിയാണ് ധോണി ഇങ്ങനെ അഭ്യര്‍ഥിച്ചതെന്നും ഇതില്‍ പരാമര്‍ശിച്ചിരുന്നു.

മടങ്ങി വരവ് എപ്പോള്‍? മൗനം വെടിഞ്ഞ് ധോണി... അതു വരെ ഒന്നും ചോദിക്കരുത്മടങ്ങി വരവ് എപ്പോള്‍? മൗനം വെടിഞ്ഞ് ധോണി... അതു വരെ ഒന്നും ചോദിക്കരുത്

ആരാധകര്‍ തലയെന്നു ഓമനപ്പേരിട്ടു വിളിക്കുന്ന ധോണിയെ മറ്റൊരു ഫ്രാഞ്ചൈസിക്കൊപ്പം കാണുകയെന്നത് സിഎസ്‌കെ ആരാധകര്‍ക്കു സഹിക്കാവുന്നതിലുമപ്പുറമാണ്. ആരാധകരുടെ ആശങ്കള്‍ക്കു വിരാമമിട്ട് ധോണിയുടെ ഭാവിയെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് സിഎസ്‌കെ.

നിഷേധിച്ച് സിഎസ്‌കെ

നിഷേധിച്ച് സിഎസ്‌കെ

ട്വിറ്ററിലൂടെയാണ് ധോണിയെക്കുറിച്ച് സിഎസ്‌കെ പ്രതികരിച്ചത്. ഇല്ല, അതു രാജ്യത്തിനറിയാമെന്നായിരുന്നു ഹൃദയത്തിന്റെ ഇമോജിയോടൊപ്പം ചെന്നൈ സൂപ്പര്‍ കിങ്‌സ് ട്വീറ്റ് ചെയ്തത്. ഇതോടെയാണ് സിഎസ്‌കെ ഫാന്‍സിന്റെ ആശങ്കള്‍ക്കു വിരാമമായത്.
ഐപിഎപ്പിന്റെ പ്രഥമ സീസണ്‍ മുതല്‍ സിഎസ്‌കെയുടെ മഞ്ഞക്കുപ്പായത്തില്‍ ധോണിയുണ്ട്. മൂന്നു തവണ ടീമിനെ കിരീടത്തിലേക്കു നയിക്കാനും അദ്ദേഹത്തിനായിരുന്നു. വാതുവയ്പ്പുമായി ബന്ധപ്പെട്ടു സിഎസ്‌കെയെ രണ്ടു സീസണുകളിലേക്കു വിലക്കിയപ്പോള്‍ റൈസിങ് പൂനെ ജയന്റ്‌സിലേക്കു ധോണി ചേക്കേറിയിരുന്നു. എന്നാല്‍ വിലക്കിനു ശേഷം ഐപിഎല്ലില്‍ മടങ്ങിയെത്തിയതോടെ തങ്ങളുടെ ഐക്കണ്‍ താരത്തെ സിഎസ്‌കെ തിരികെ വിളിക്കുകയായിരുന്നു.

ഇങ്ങനെയും റിപ്പോര്‍ട്ട്

ഇങ്ങനെയും റിപ്പോര്‍ട്ട്

അടുത്ത സീസണിനു ശേഷം തന്നെ ഒഴിവാക്കാന്‍ ധോണി സിഎസ്‌കെയോടു ആവശ്യപ്പെട്ടതായും ഇതിനു പിന്നില്‍ മറ്റൊരു കാരണമുണ്ടെന്നാണ് ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നതെന്നും ചില ദേശീയ മാധ്യമങ്ങളില്‍ വന്നിരുന്നു. 2021ലെ ഐപിഎല്‍ ലേലത്തിനുള്ള പൂളില്‍ താന്‍ ഉള്‍പ്പെടണമെന്ന് ധോണി ആഗ്രഹിക്കുന്നു. ലേലത്തില്‍ റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി സിഎസ്‌കെയ്ക്കു ധോണിയെ തിരികെ വാങ്ങാന്‍ ഇതിലൂടെ സാധിക്കും. ചിലപ്പോള്‍ കുറഞ്ഞ വിലയ്ക്കു തന്നെ മുന്‍ നായകനെ അവര്‍ക്കു ടീമിലെത്തിക്കാം. ടീമിന്റെ ക്യാപ്റ്റന്‍ കൂടി ആയതിനാല്‍ സിഎസ്‌കെയ്ക്കു വേണ്ടി പണത്തിന്റെ കാര്യത്തില്‍ ത്യാഗം ചെയ്യാന്‍ ധോണി തയ്യാറാണെന്നും ഇതിനായാണ് 2020നു ശേഷം തന്നെ നിലനിര്‍ത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

വിജയ നായകന്‍

വിജയ നായകന്‍

ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ടീമുകളിലൊന്നാക്കി സിഎസ്‌കെയെ മാറ്റിയെടുത്തത് ധോണിയാണ്. ടീമിനു മൂന്നു തവണ ടീമിന് ഐപിഎല്‍ കിരീടം സമ്മാനിച്ച അദ്ദേഹം സിഎസ്‌കെയ്ക്കു ചാംപ്യന്‍സ് ലീഗ് ടി20 കിരീടവും നേടിക്കൊടുത്തിട്ടുണ്ട്.
കൂടാതെ ഐപിഎല്ലിന്റെ ഇതുവരെയുള്ള എല്ലാ സീസണുകളിലും പ്ലേഓഫ് കളിച്ച ഏക ടീമെന്ന റെക്കോര്‍ഡിലേക്കും സിഎസ്‌കെയെ നയിച്ചത് ധോണിയുടെ കരിയറിലെ മറ്റൊരു പൊന്‍തൂവലാണ്.

Story first published: Thursday, November 28, 2019, 11:13 [IST]
Other articles published on Nov 28, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X