വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: പുതിയ തട്ടകത്തില്‍ പുതിയ തുടക്കം തേടി ചെന്നൈ... ലക്ഷ്യം മൂന്നാം ജയം

രാത്രി എട്ടിനു രാജസ്ഥാന്‍ റോയല്‍സുമായി ചെന്നൈ ഏറ്റുമുട്ടും

പൂനെ: ഐപിഎല്ലിലെ 17ാം മല്‍സരത്തില്‍ വെള്ളിയാഴ്ച രാത്രി എട്ടിന് മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് രാജസ്ഥാന്‍ റോയല്‍സുമായി ഏറ്റുമുട്ടും. രണ്ടു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് ഇരുടീമും ഐപിഎല്ലിലേക്ക് തിരിച്ചെത്തിയ ശേഷം ആദ്യമായി നേര്‍ക്കുനേര്‍ വരുന്ന പോരാട്ടം കൂടിയാണിത്.

സീസണിലെ മൂന്നാം ജയമാണ് ചെന്നൈ ലക്ഷ്യമിടുന്നതെങ്കില്‍ രാജസ്ഥാനും മൂന്നാം ജയം തന്നെയാണ് ആഗ്രഹിക്കുന്നത്. ചെന്നൈയേക്കാള്‍ ഒരു മല്‍സരം കൂടുതല്‍ രാജസ്ഥാന്‍ ഈ സീസണില്‍ കളിച്ചു കളിഞ്ഞു. നാലു മല്‍സരങ്ങളില്‍ രണ്ടു വീതം ജയവും തോല്‍വിയുമാണ് രാജസ്ഥാന്റെ അക്കൗണ്ടിലുള്ളത്. മറുഭാഗത്ത് ആദ്യ രണ്ടു മല്‍സരങ്ങളിലും ജയിച്ച സിഎസ്‌കെയ്ക്ക് മൂന്നാമത്തെ കളിയില്‍ കാലിടറുകയായിരുന്നു.

ചെന്നൈയുടെ പുതിയ തട്ടകം

ചെന്നൈയുടെ പുതിയ തട്ടകം

ഈ സീസണില്‍ തങ്ങളുടെ പുതിയ ഹോം ഗ്രൗണ്ടായി മാറിയ പൂനെയില്‍ ചെന്നൈയുടെ ആദ്യ മല്‍സരമെന്ന പ്രത്യേകത കൂടി ഈ കളിക്കുണ്ട്. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയമായിരുന്നു നേരത്തേ ചെന്നൈയുടെ ഹോംഗ്രൗണ്ട്. എന്നാല്‍ കാവേരി പ്രക്ഷോഭത്തെ തുടര്‍ന്നു സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍ അരങ്ങേറുകയും ഐപിഎല്ലിന് സുരക്ഷാ ഭീഷണിയും നേരിട്ടകിനെ തുടര്‍ന്നു വേദി മാറ്റാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.
നേരത്തേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരെ ചെപ്പോക്കില്‍ നടന്ന ചെന്നൈയുടെ മല്‍സരത്തിനിടെ സമരാനുകുലികള്‍ സ്‌റ്റേഡിയത്തിന് അകത്തും പുറത്തും പ്രതിഷേധപ്രകടനങ്ങള്‍ നടത്തിയിരുന്നു. ചെന്നൈയുടെ ചില താരങ്ങള്‍ക്കു നേരെ ഗ്രൗണ്ടിലേക്കു ചെരിപ്പേറുണ്ടാവുകയും ചെയ്തിരുന്നു. സ്റ്റേഡിയത്തിനു പുറത്ത് സമരക്കാരുടെ പ്രതിഷേധ പ്രകടനത്തെ തുടര്‍ന്ന് മല്‍ല്‍സരത്തിന്റെ ടോസും വൈകിയിരുന്നു.

വിക്കറ്റ് കാക്കാന്‍ ധോണിയില്ല?

വിക്കറ്റ് കാക്കാന്‍ ധോണിയില്ല?

രാജസ്ഥാനെതിരായ മല്‍സരത്തില്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ചെന്നൈയുടെ വിക്കറ്റ് കീപ്പറാവില്ലെന്ന തരത്തിലുള്ള സൂചനകള്‍ പുറത്തുവരുന്നുണ്ട്. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ നടന്ന തൊട്ടുമുമ്പത്തെ കളിക്കിടെ ധോണിക്കു പരിക്കുപറ്റിയിരുന്നു. പുറംവേദനയെ തുടര്‍ന്നു ബുധനാഴ്ച നടന്ന ടീമിന്റെ പരിശീലനസെഷനില്‍ നിന്നും അദ്ദേഹം വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.
രാജസ്ഥാനെതിരേ വെറും ബാറ്റ്‌സ്മാന്‍ മാത്രമായിട്ടാവും ധോണി കളിക്കുകയെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിനു പകരം അമ്പാട്ടി റായുഡു ചെന്നൈയുടെ വിക്കറ്റ് കീപ്പറാവുകയും ചെയ്യും. നേരത്തേ മുംബൈ ഇന്ത്യന്‍സിനു വേണ്ടി നിരവധി മല്‍സരങ്ങളില്‍ വിക്കറ്റ് കീപ്പറായിട്ടുള്ള താരമാണ് റായുഡു.
പരിക്കിനെ തുടര്‍ന്ന് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന നേരത്തേ തന്നെ ടീമിനു പുറത്താണ്. റെയ്‌നയ്ക്കു പിന്നാലെ ധോണിക്കും പരിക്കേറ്റ് സിഎസ്‌കെ ക്യാംപില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.

 ചെന്നൈ മികച്ച ഫോമില്‍

ചെന്നൈ മികച്ച ഫോമില്‍

സീസണില്‍ ഒരു മല്‍സരത്തില്‍ തോറ്റെങ്കിലും തകര്‍പ്പന്‍ ഫോമിലാണ് ചെന്നൈ. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ നടന്ന മല്‍സരത്തില്‍ ജയത്തിന് തൊട്ടരികിലെത്തിയാണ് ചെന്നൈ കീഴടങ്ങിയത്. 198 റണ്‍സെന്ന വന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ വെറും നാലു റണ്‍സ് അകലെ കാലിടറി വീഴുകയായിരുന്നു. ധോണിയുടെ (79) വെടിക്കെട്ട് ഇന്നിങ്‌സാണ് അന്നു ചെന്നൈയെ ജയത്തിനു തൊട്ടരികിലെത്തിച്ചത്.
പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്ത് ധോണി തന്റെ തകര്‍പ്പന്‍ ഫോം രാജസ്ഥാനെതിരേയും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ചെന്നൈ. ബൗളിങില്‍ ഷെയ്ന്‍ വാട്‌സന്‍, ശര്‍ദ്ദുല്‍ താക്കൂര്‍, ഹര്‍ഭജന്‍ സിങ് എന്നിവര്‍ മികച്ച പ്രകടനമാണ് നടത്തുന്നത്.

സഞ്ജു രാജസ്ഥാന്റെ തുറുപ്പുചീട്ട്

സഞ്ജു രാജസ്ഥാന്റെ തുറുപ്പുചീട്ട്

മലയാളി താരം സഞ്ജു സാംസണാണ് സീസണില്‍ രാജസ്ഥാന്റെ തുറുപ്പുചീട്ട്. ഇതുവരെ നാലു കളികളില്‍ നിന്നായി സഞ്ജു 185 റണ്‍സ് നേടിക്കഴിഞ്ഞു. പുറത്താവാതെ നേടിയ 92 റണ്‍സാണ് സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും ബാറ്റിങില്‍ രാജസ്ഥാനു വേണ്ടി മികച്ച പ്രകടനമാണ് നടത്തുന്നത്.
എന്നാല്‍ ലേലത്തില്‍ 12.5 കോടി രൂപയ്ക്കു ടീമിലെത്തിയ ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരം ബെന്‍ സ്‌റ്റോക്‌സിനു ഇതുവരെ തന്റെ മൂല്യത്തിനൊത്ത പ്രകടനം പുറത്തെടുക്കാനായിട്ടില്ല. ചെന്നൈക്കെതിരേ സ്റ്റോക്‌സ് തന്റെ യഥാര്‍ഥ ഫോമിലേക്കു തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് രാജസ്ഥാന്‍.

കണക്കുകളില്‍ ചെന്നൈ മുന്നില്‍

കണക്കുകളില്‍ ചെന്നൈ മുന്നില്‍

ഐപിഎല്ലിലെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ രാജസ്ഥാനെതിരേ ചെന്നൈക്കാണ് മുന്‍തൂക്കം. ഇതുവരെ ഇരുടീമും 17 തവണ ഏറ്റുമുട്ടിയപ്പോള്‍ 11ലും ജയം ചെന്നൈക്കായിരുന്നു. ആറു കളികളിലാണ് രാജസ്ഥാനു വിജയിക്കാനായത്. 2010 വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ ചെന്നൈക്കെതിരേ രാജസ്ഥാന്‍ നേരിയ മുന്‍തൂക്കമുണ്ടായിരുന്നു. ഏഴു മല്‍സരങ്ങളില്‍ നാലെണ്ണത്തില്‍ രാജസ്ഥാന്‍ വെന്നിക്കൊടി പാറിച്ചപ്പോള്‍ മൂന്നെണ്ണത്തിലാണ് ചെന്നൈ ജയിച്ചുകയറിയത്. അതിനു ശേഷം നടന്ന 10 മല്‍സരങ്ങളില്‍ എട്ടിലും ചെന്നൈക്കായിരുന്നു ജയം.

ഐപിഎല്ലിന് റെക്കോര്‍ഡ് പ്രേക്ഷകര്‍; ചാനലുകള്‍ക്ക് കോളടിച്ചുഐപിഎല്ലിന് റെക്കോര്‍ഡ് പ്രേക്ഷകര്‍; ചാനലുകള്‍ക്ക് കോളടിച്ചു

നിങ്ങള്‍ ചെന്നൈ ആരാധകനാണോ?; കിടിലന്‍ സമ്മാനവുമായി ധോണിയുടെ സൂപ്പര്‍ കിംഗ്‌സ്നിങ്ങള്‍ ചെന്നൈ ആരാധകനാണോ?; കിടിലന്‍ സമ്മാനവുമായി ധോണിയുടെ സൂപ്പര്‍ കിംഗ്‌സ്

Story first published: Friday, April 20, 2018, 9:44 [IST]
Other articles published on Apr 20, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X