വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ചാംപ്യന്‍മാരെ വീഴ്ത്താന്‍ രാജസ്ഥാനുമായില്ല, സിഎസ്‌കെയ്ക്ക് ഹാട്രിക്ക് ജയം

എട്ടു റണ്‍സിനാണ് ചെന്നൈയുടെ വിജയം

By Manu
1
45768

ചെന്നൈ: ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സ് വിജയക്കുതിപ്പ് തുടരുന്നു. തുടര്‍ച്ചയായ മൂന്നാമത്തെ കളിയിലും സിഎസ്‌കെ വെന്നിക്കൊടി പാറിച്ചു. ഹോംഗ്രൗണ്ടായ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ മുന്‍ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സിനെയാണ് സിഎസ്‌കെ എട്ടു റണ്‍സിനു മറികടന്നത്. സീസണില്‍ രാജസ്ഥാന്റെ തുടര്‍ച്ചയായ മൂന്നാമത്തെ പരാജയമാണിത്.

csk

ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണി (75*) പൊരുതി നേടിയ ഇന്നിങ്‌സിന്റെ മികവില്‍ അഞ്ചു വിക്കറ്റിന് 175 റണ്‍സാണ് നേടിയത്. മറുപടിയില്‍ മുന്‍നിര തകര്‍ന്നെങ്കിലും ബെന്‍ സ്റ്റോക്‌സ് (26 പന്തില്‍ 46), ജോഫ്ര ആര്‍ച്ചര്‍ (11 പന്തില്‍ 24*), രാഹുല്‍ ത്രിപാഠി (24 പന്തില്‍ 39), സ്റ്റീവ് സ്മിത്ത് (28) എന്നിവരുടെ ഇന്നിങ്‌സുകള്‍ രാജസ്ഥാനെ ജയത്തിന് അരികില്‍ വരെയെത്തിച്ചു. എട്ടു വിക്കറ്റിന് 167 റണ്‍സില്‍ രാജസ്ഥാന്‍ കളി കൈവിടുകയായിരുന്നു. അവസാന ഓവറില്‍ 12 റണ്‍സാണ് രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ഡ്വയ്ന്‍ ബ്രാവോയുടെ ഓവറില്‍ വെറും മൂന്നു റണ്‍സാണ് അവര്‍ക്കു നേടാനായത്. രണ്ടു വിക്കറ്റുകളും രാജസ്ഥാന് നഷ്ടപ്പെട്ടു. സിഎസ്‌കെയ്ക്കു വേണ്ടി ദീപക് ചഹര്‍, ശര്‍ദ്ദുല്‍ താക്കൂര്‍, ഇമ്രാന്‍ താഹിര്‍, ഡ്വയ്ന്‍ ബ്രാവോ എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു.

നേരത്തേ ക്യാപ്റ്റന്റെ കളി കെട്ടഴിച്ച എംഎസ് ധോണിയുടെ (75*) ഉജ്ജ്വല ഇന്നിങ്‌സാണ് ഒരു ഘട്ടത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട സിഎസ്‌കെയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. 46 പന്തില്‍ നാലു വീതം ബൗണ്ടറികളും സിക്‌സറുമുള്‍പ്പെട്ടതാണ് ധോണിയുടെ ഇന്നിങ്‌സ്. സുരേഷ് റെയ്‌ന (36), ഡ്വയ്ന്‍ ബ്രാവോ (27) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. രാജസ്ഥാനു വേണ്ടി ജോഫ്ര ആര്‍ച്ചര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.

ഒരു ഘട്ടത്തില്‍ മൂന്നിന് 27 റണ്‍സെന്ന നിലയില്‍ തകര്‍ത്ത നേരിട്ട സിഎസ്‌കെയെ ധോണി- റെയ്‌ന സഖ്യമാണ് 61 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി കരകയറ്റിയത്. റെയ്‌ന പുറത്തായെങ്കിലും ധോണി അവസാനം വരെ ക്രീസില്‍ നിന്നു. ജയദേവ് ഉനാട്കട്ടിന്റെ അവസാന ഓവറില്‍ 28 റണ്‍സാണ് സിഎസ്‌കെ വാരിക്കൂട്ടിയത്. നാലു സിക്‌സറുകള്‍ ഈ ഓവറില്‍ പിറന്നു. ഇവയില്‍ മൂന്നും ധോണിയുടെ വകയായിരുന്നു.

ദയനീയ തുടക്കം

ദയനീയ തുടക്കം

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട സിഎസ്‌കെയുടെ തുടക്കം ദയനീയമായിരുന്നു. ബാറ്റിങ് ദുഷ്‌കരമായി അനുഭവപ്പെട്ട പിച്ചില്‍ ഒരു റണ്‍സെടുത്തപ്പോഴേക്കും സിഎസ്‌കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. അജിങ്ക്യ രഹാനെയാണ് ഒരു റണ്‍സ് മാത്രമെടുത്ത് മടങ്ങിയത്. ആര്‍ച്ചറുടെ ബൗളിങില്‍ റായുഡു വിക്കറ്റ് കീപ്പര്‍ സ്റ്റോക്‌സിന് അനായാസ ക്യാച്ച് സമ്മാനിക്കുകയായിരുന്നു.

വാട്‌സനും മടങ്ങി

വാട്‌സനും മടങ്ങി

റായുഡു പുറത്തായി അധികം വൈകാതെ തന്നെ മറ്റൊരു ഓപ്പണറായ വാട്‌സനും ക്രീസ് വിട്ടു. ടീം സ്‌കോര്‍ 14ല്‍ നില്‍ക്കെ സ്‌റ്റോക്‌സാണ് സിഎസ്‌കെയ്ക്കു അടുത്ത പ്രഹരമേല്‍പ്പിച്ചത്. റണ്ണെടുക്കാന്‍ വിഷമിച്ച വാട്‌സനെ സ്റ്റോക്‌സിന്റെ ബൗളിങില്‍ ആര്‍ച്ചര്‍ ക്യാച്ചെടുക്കുകയായിരുന്നു. 13 പന്തില്‍ ഓരോ ബൗണ്ടറിയും സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുള്‍പ്പെട്ടിരുന്നു.

ജാദവിനെ പുറത്താക്കി കുല്‍ക്കര്‍ണി

ജാദവിനെ പുറത്താക്കി കുല്‍ക്കര്‍ണി

കേദാര്‍ ജാദവാണ് മൂന്നാമതായി പുറത്താവുന്നത്. മൂന്നു പന്തില്‍ നിന്നും രണ്ടു ബൗണ്ടറികളുമായി മികച്ച രീതിയില്‍ തുടങ്ങിയ ജാദവിന് പക്ഷെ അധികം ആയുസ്സുണ്ടായില്ല. എട്ടു റണ്‍സെടുത്ത ജാദവിനെ ധവാല്‍ കുല്‍ക്കര്‍ണി ജോസ് ബട്‌ലര്‍ക്കു സമ്മാനിച്ചതോടെ ചെന്നൈ മൂന്നിന് 27 റണ്‍സെന്ന നിലയിലേക്കു വീണു.

റെയ്‌ന- ധോണി കൂട്ടുകെട്ട്

റെയ്‌ന- ധോണി കൂട്ടുകെട്ട്

നാലാം വിക്കറ്റില്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയും സുരേഷ് റെയ്‌നയും മികച്ച കൂട്ടുകെട്ടിലൂടെ സിഎസ്‌കെയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റുകയായിരുന്നു. 61 റണ്‍സാണ് നാലാം വിക്കറ്റില്‍ ഇരുവരും നേടിയത്. ഈ സഖ്യം കരുത്താര്‍ജിക്കവെയാണ് ജയദേവ് ഉനാട്കട്ടിലൂടെ രാജസ്ഥാന്‍ നിര്‍ണായക ബ്രേക്ക്ത്രൂ സ്വന്തമാക്കുന്നത്.
32 പന്തില്‍ നിന്നും നാലു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 36 റണ്‍സെടുത്ത റെയ്‌നയെ ഉനാട്കട്ട് ബൗള്‍ഡാക്കുകയായിരുന്നു. സിഎസ്‌കെ നാലിന് 88.

Story first published: Monday, April 1, 2019, 0:23 [IST]
Other articles published on Apr 1, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X