വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ചാംപ്യന്‍മാര്‍ മുന്നോട്ട് തന്നെ, ഡല്‍ഹിയെയും തകര്‍ത്ത് ധോണിപ്പട

ആറു വിക്കറ്റിനാണ് സിഎസ്‌കെയുടെ വിജയം

By Manu
1
45761
ബ്രാവോയും ധവാനും നേർക്കുനേർ

ദില്ലി: നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപപ്പര്‍കിങ്‌സ് ഐപിഎല്ലില്‍ വിജയക്കുതിപ്പ് തുടരുന്നു. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ധോണിപ്പട മുന്നേറി. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെയാണ് അവരുടെ തട്ടകത്തില്‍ സിഎസ്‌കെ ആറു വിക്കറ്റിനു തകര്‍ത്തുവിട്ടത്. ഈ ജയത്തോടെ നാലു പോയിന്റുമായി സിഎസ്‌കെ ലീഗില്‍ തലപ്പത്തേക്കുയരുകയും ചെയ്തു.

msd

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഡല്‍ഹിയെ മികച്ച ബൗളിങിലൂടെ സിഎസ്‌കെ വന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും പിടിച്ചുനിര്‍ത്തി. ആറു വിക്കറ്റിന് 147 റണ്‍സെടുക്കാനേ ഡല്‍ഹിക്കായുള്ളൂ. മറുപടിയില്‍ 19.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ സിഎസ്‌കെ ലക്ഷ്യത്തിലെത്തി. 44 റണ്‍സെടുത്ത ഷെയ്ന്‍ വാട്‌സനാണ് (44) ടീമിന്റെ ടോപ്‌സ്‌കോറര്‍. 26 പന്തില്‍ നാലു ബൗണ്ടറികളും മൂന്നു സിക്‌സറും വാട്‌സന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ക്യാപ്റ്റന്‍ എംഎസ് ധോണി (32*), സുരേഷ് റെയ്‌ന (30), കേദാര്‍ ജാദവ് (27) എന്നിവരും സിഎസ്‌കെയുടെ ജയത്തില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കി. അമ്പാട്ടി റായുഡുവിന് അഞ്ചു റണ്‍സെടുക്കാനേ ആയുള്ളൂ.

ഹോംഗ്രൗണ്ടായ ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ ഈ സീസണിലെ തങ്ങളുടെ ആദ്യ കളിയില്‍ ടോസ് ലഭിച്ച ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആറു വിക്കറ്റിന് 147 റണ്‍സാണ് ഡല്‍ഹിക്കു നേടാനായത്. ഒരു ഘട്ടത്തില്‍ 170ന് അടുത്ത് റണ്‍സ് ഡല്‍ഹി നേടുമെന്ന് കരുതിയെങ്കിലും മികച്ച ബൗളിങിലൂടെ സിഎസ്‌കെ ആതിഥേയരെ വരിഞ്ഞു മുറുക്കി.

51 റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാനാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. മുബൈക്കെതിരായ ആദ്യ കളിയില്‍ ടീമിന്റെ വിജയശില്‍പ്പിയായ റിഷഭ് പന്ത് 13 പന്തില്‍ 25 റണ്‍സെടുത്ത് പുറത്തായി. പന്തിന്റെയുള്‍പ്പെടെ ഒരോവറില്‍ രണ്ടു വിക്കറ്റെടുത്ത ഡ്വയ്ന്‍ ബ്രാവോയാണ് ഡല്‍ഹിയുടെ കുതിപ്പിന് ബ്രേക്കിട്ടത്. പിന്നീട് ഡല്‍ഹിക്കു തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. ഏഴു റണ്‍സ് നേടുന്നതിനിടെ നാലു വിക്കറ്റുകളാണ്ഡ ല്‍ഹി കളഞ്ഞു കുളിച്ചത്.

ശ്രേയസ് അയ്യര്‍ (18), പൃഥ്വി ഷാ (24), കോളിന്‍ ഇന്‍ഗ്രാം (2), കീമോ പോള്‍ (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. മൂന്നു വിക്കറ്റെടുത്ത ബ്രാവോയാണ് സിഎസ്‌കെ ബൗളര്‍മാരില്‍ മികച്ചുനിന്നത്. രവീന്ദ്ര ജഡേജ, ഇമ്രാന്‍ താഹിര്‍, ദീപക് ചഹര്‍ എന്നിവര്‍ക്കു ഓരോ വിക്കറ്റ് വീതം ലഭിച്ചു.

പൃഥ്വി പുറത്ത്

പൃഥ്വി പുറത്ത്

പൃഥ്വ്വി ഷായുടെ വിക്കറ്റാണ് ഡല്‍ഹിക്ക് ആദ്യം നഷ്ടമായത്. മികച്ച രീതിയില്‍ തുടങ്ങിയ പൃഥ്വിക്ക് പക്ഷെ അത് വലിയ ഇന്നിങ്‌സിലെത്തിക്കാനായില്ല. ടീം സ്‌കോര്‍ 24ല്‍ വച്ചാണ് താരം പുറത്തായത്. 16 പന്തില്‍ അഞ്ച് ബൗണ്ടറികളോടെ 24 റണ്‍സെടുത്ത പൃഥ്വിയെ ദീപക് ചഹറാണ് മടക്കിയത്. ഷെയ്ന്‍ വാട്‌സന്‍ ക്യാച്ചെടുക്കുകയായിരുന്നു.

ശ്രേയസിനെ കുരുക്കി താഹിര്‍

ശ്രേയസിനെ കുരുക്കി താഹിര്‍

രണ്ടാം വിക്കറ്റില്‍ ധവാനെ കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഡല്‍ഹിയെ മുന്നോട്ടു നയിച്ചു. 43 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഈ സഖ്യം കരുത്താര്‍ജിക്കവെയാണ് താഹിറിലൂടെ സിഎസ്‌കെ ബ്രേക്ക്ത്രൂ നേടുന്നത്. 18 റണ്‍സെടുത്ത ശ്രേയസിനെ താഹിര്‍ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. 20 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ ഒരു സിക്‌സര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡല്‍ഹി രണ്ടിന് 79.

ബ്രാവോയുടെ ഇരട്ടപ്രഹരം

കഴിഞ്ഞ മല്‍സരത്തിലെ ഹീറോയായ റിഷഭ് പന്ത് ഈ കളിയിലും ഡല്‍ഹിക്കായി വെടിക്കെട്ട് ബാറ്റിങാണ് കാഴ്ചവച്ചത്. അപകടകരമായ രീതിയില്‍ ബാറ്റ് വീശിയ പന്ത് ചെന്നൈയില്‍ നിന്നും കളി തട്ടിയെടുക്കുമെന്ന സൂചനകള്‍ നല്‍കവെയാണ് ബ്രാവോയിലൂടെ ചെന്നൈ പന്തിനെ വീഴ്ത്തിയത്. 13 ബോളില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 25 റണ്‍സെടുത്ത പന്തിനെ ബൗണ്ടറി ലൈനിന് അരികില്‍ റണ്ണിങ് ക്യാച്ചിലൂടെ ശര്‍ദ്ദുല്‍ താക്കൂര്‍ പുറത്താക്കി.
ഇതേ ഓവറില്‍ തന്നെ കോളിന്‍ ഇന്‍ഗ്രാമിനെയും ബ്രോവോ പുറത്താക്കി. രണ്ടു റണ്‍സ് മാത്രമെടുത്ത ഇന്‍ഗ്രാമിനെ ബ്രാവോയുടെ ബൗളിങില്‍ റെയ്‌ന പിടികൂടി. ഡല്‍ഹി നാലിന് 124.

തുരുതുരെ വിക്കറ്റുകള്‍

തുരുതുരെ വിക്കറ്റുകള്‍

ടീം സ്‌കോര്‍ 130 ആവുമ്പോഴേക്കും രണ്ടു വിക്കറ്റുകള്‍ കൂടി ഡല്‍ഹിക്ക് നഷ്ടമായി. പുതുതായി ക്രീസിലെത്തിയ കീമോ പോളിനെ രവീന്ദ്ര ജഡേജ ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ തൊട്ടടുത്ത ഓവറില്‍ ഫിഫ്റ്റി തികച്ച ധവാനെ ബ്രാവോയും മടക്കി. 47 പന്തില്‍ ഏഴു ബൗണ്ടറികളോടെ 51 റണ്‍സെടുത്ത ധവാനെ താക്കൂറാണ് അനായാസ ക്യാച്ചിലൂടെ പുറത്താക്കിയത്.

Story first published: Tuesday, March 26, 2019, 23:46 [IST]
Other articles published on Mar 26, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X