Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആരാധകര്‍ക്ക് സന്തോഷം; എം എസ് ധോണിയുടെ കോവിഡ് ഫലം നെഗറ്റീവ്, നാളെ ടീമിനൊപ്പം ചേരും

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എം എസ് ധോണിയുടെ കോവിഡ് ഫലം നെഗറ്റീവ്. ഐപിഎല്ലിന് മുന്നോടിയായി ചെന്നൈയില്‍ മിനി ക്യാംപ് ഒരുക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ധോണിയുടെ ഫലം നെഗറ്റീവായത്. ഇതോടെ നാളെ ചെന്നൈ ടീമിനോടൊപ്പം ധോണി ചേരുമെന്നാണ് വിവരം. ടീമുകള്‍ ഈ മാസം 20ന് ശേഷം യുഎഇയിലേക്ക് പോകുമെന്നാണ് വിവരം. ആദ്യം പോകുന്നത് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സായിരിക്കും. ചാര്‍ട്ടേര്‍ഡ് വിമാനത്തിലാവും ധോണിയുടേയും സംഘത്തിന്റേയും യാത്ര. ഇതിന് മുന്നോടിയായി ചെന്നൈ ടീം അഞ്ച് ദിവസത്തെ ക്യാംപും ചെന്നൈയില്‍ നടത്തുന്നുണ്ട്.

സൂപ്പര്‍ താരങ്ങളെ അടക്കം ഉള്‍ക്കൊള്ളിച്ച് ഈമാസം 15 മുതല്‍ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്നതാണ് ക്യാംപ്. അതിന് ശേഷമാവും ടീം യുഎഇയിലേക്ക് പോവുക. സൂപ്പര്‍ താരം രവീന്ദ്ര ജഡേജ വ്യക്തിപരമായ കാരണങ്ങളാല്‍ ക്യാംപില്‍ പങ്കെടുക്കുന്നത്. 2019ലെ ഏകദിന ലോകകപ്പിന് ശേഷം ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ധോണിക്ക് ഇത്തവണത്തെ ഐപിഎല്‍ നിര്‍ണ്ണായകമാണ്. ധോണിയുടെ ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവ് തീരുമാനിക്കുന്നത് ഇത്തവണത്തെ ഐപിഎല്ലാകും. താരങ്ങളുടെ കോവിഡ് പരിശോധന ഏറെക്കുറെ പൂര്‍ത്തിയാകാറായെന്നും ആഗസ്റ്റ് 21ന് ചെന്നൈ ടീം യുഎഇയിലേക്ക് പോകുമെന്നും ചെന്നൈ ടീം വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

msdhoni

ഇവിടുത്തെ കോവിഡ് പരിശോധന കൂടാതെ യുഎഇയില്‍ താരങ്ങള്‍ക്ക് 6 ദിവസത്തെ ക്വാറന്‍ൈനും അനുവദിക്കും. ബയോബബിളിനുള്ളില്‍ ശക്തമായ സുരക്ഷയൊരുക്കിയാവും താരങ്ങളെ പാര്‍പ്പിക്കുക. ടീമുകള്‍ക്കായി ബിസിസി ഐ സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജ്യര്‍ (എസ്ഒപി) പുറത്തിറക്കിയിട്ടുണ്ട്. ഇത് പ്രകാരമാവും കാര്യങ്ങള്‍ നടത്തുക. കോവിഡിന്റെ പശ്ചാത്തലത്തില്‍ ടീമുകള്‍ക്കൊപ്പം ഇത്തവണ കുടുംബത്തെ കൊണ്ടുപോകേണ്ടെന്നാണ് തീരുമാനമെന്ന് ചെന്നൈ സിഇഒ ബ്രിജേഷ് പട്ടേല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. സെപ്റ്റംബര്‍ 18ന് ആരംഭിക്കുന്ന ഐപിഎല്‍ നവംബര്‍ 10നാണ് അവസാനിക്കുന്നത്. മൂന്ന് തവണ ചാമ്പ്യന്മാരായ ചെന്നൈയ്ക്കാണ് ഇത്തവണയും മുന്‍തൂക്കം. സ്പിന്നിനെ പിന്തുണയ്ക്കുന്ന യുഎഇ മൈതാനത്ത് തിളങ്ങാന്‍ കെല്‍പ്പുള്ള ഏറ്റവും കരുത്തുറ്റ ബൗളിങ് നിര ചെന്നൈയ്‌ക്കൊപ്പമാണ്. ടീമിലെ വിദേശ താരങ്ങളെല്ലാം ഇത്തവണയും ചെന്നൈയ്‌ക്കൊപ്പമുണ്ടാകും. എന്നാല്‍ ഇതിനിടെ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ചില വിദേശ താരങ്ങള്‍ ഐപിഎല്ലിലെ ടീമിനൊപ്പം ചേരാന്‍ വൈകിയേക്കും.

Story first published: Thursday, August 13, 2020, 19:21 [IST]
Other articles published on Aug 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+