ചെന്നൈ മേലേക്ക് മേലേക്ക്, മുംബൈ താഴേക്ക് താഴേക്ക്
ഷാര്‍ജ: കഴിഞ്ഞ വര്‍ഷത്തെ ഐ പി എല്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ ദയനീയ പ്രകടനം തുടരുന്നു. ബാറ്റിംഗ് ഓര്‍ഡര്‍ മാറ്റിയിട്ടും രക്ഷയില്ലാത്ത മുംബൈ ദില്ലി ഡെയര്‍ ഡെവിള്‍സിനോട് തോറ്റത് ആറ് വിക്കറ്റിന്. നാല് കളികളില്‍ നിന്നും മുംബൈയുടെ നാലാമത്തെ തോല്‍വിയാണിത്. പോയിന്റ് പട്ടികയില്‍ ഏറ്റവും ഒടുവിലത്തെ ടീമും മുംബൈ തന്നെ.
പൊരുതിക്കളിച്ച ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെ അഞ്ച് വിക്കറ്റിന് തോല്‍പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി. അഞ്ച് കളികളില്‍ ചെന്നൈയുടെ തുടര്‍ച്ചയായ നാലാം വിജയമാണിത്. എട്ടുപോയിന്റും മികച്ച റണ്‍റേറ്റുമുള്ള പഞ്ചാബാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്.
അര്‍ദ്ധസെഞ്ചുറിയോടെ ഡ്വെയ്ന്‍ സ്മിത്ത് ഒരിക്കല്‍ കൂടി ചെന്നൈയുടെ താരമായപ്പോള്‍ ചെന്നൈയില്‍ നിന്നും മുംബൈയിലെത്തിയ മൈക്ക് ഹസി വീണ്ടും മുംബൈയുടെ ദുരന്തമായി.

ധോണിയെ തോല്‍പ്പിക്കാനാവില്ല മക്കളേ...
ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെ തോല്‍പിച്ച ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എം എസ് ധോണി. 13 റണ്‍സോടെ നോട്ടൗട്ടായിരുന്നു ധോണി.

അടിച്ചുപൊട്ടിച്ചുകളഞ്ഞല്ലോ
ബ്രണ്ടന്‍ മക്കുല്ലവും ഡ്വെയ്ന്‍ സ്മിത്തും അടിച്ചുതകര്‍ക്കുന്നത് കണ്ട് നിരാശനായ ഇഷാന്ത് ശര്‍മ. നാലോവറില്‍ 37 റണ്‍സാണ് ശര്‍മ വിട്ടുകൊടുത്തത്.

ദേ പോയി കുറ്റി
ഹൈദരാബാദിന്റെ ടോപ് സ്‌കോററായ ആരോണ്‍ ഫിഞ്ച് ക്ലീന്‍ ബൗള്‍ഡാകുന്നു. 45 പന്തില്‍ 44 റണ്‍സായിരുന്നു ഫിഞ്ചിന്റെ നേട്ടം

വീണ്ടും മാന്‍ ഓഫ് ദ മാച്ച്
മാന്‍ ഓഫ് ദ മാച്ച് പ്രകടനത്തോടെ ചെന്നൈയെ വിജയത്തിലെത്തിച്ച ഡ്വെയ്ന്‍ സ്മിത്ത്. മുംബൈയില്‍ നിന്നുമാണ് സ്മിത്ത് ചെന്നൈയിലെത്തിയത്

ക്ലീൻ ബൗൾഡ്
കരൺ ശർമയുടെ പന്തിൽ ബ്രണ്ടൻ മക്കുല്ലം ക്ലീൻ ബൗൾഡാകുന്നു

എല്ലാം ഒരു തമാശ
ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാനും ദില്ലി ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്‌സനും മത്സരത്തിനിടെ. കളിയില്‍ ദില്ലി ജയിച്ചു

ദേ ബാറ്റും പോയി
വലിച്ചടിക്കാനുള്ള ശ്രമത്തിനിടെ കീരണ്‍ പൊള്ളാര്‍ഡിന്റെ കയ്യില്‍ നിന്നും ബാറ്റ് തെറിച്ചുപോയപ്പോള്‍

ഈ ഷോട്ട് എങ്ങനീണ്ട്
കെവിന്‍ പീറ്റേഴ്‌സന്റെ വകയായി ഒരു ദില്‍ സ്‌കൂപ്പ്.

മുരളിയാണ് വിജയി
മുംബൈയ്‌ക്കെതിരെ മുരളി വിജയ് ബാറ്റ് ചെയ്യുന്നു. കളിയിലെ മാന്‍ ഓഫ് ദ മാച്ച് മുരളി വിജയിയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications