ഐപിഎല്ലിന്റെ ദുരന്തമായി മുംബൈ ഇന്ത്യന്‍സ്
ദുബായ്: കളിച്ചത് മൂന്ന് കളികള്‍. തോറ്റതും മൂന്ന്. ഐ പി എല്‍ ഏഴാം സീസണ്‍ ഒരാഴ്ച പിന്നിടുമ്പോള്‍ ഒരു കളി പോലും ജയിക്കാനാവാതെ ഉഴറുകയാണ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ്. തോറ്റു എന്ന് മാത്രമല്ല കോടികള്‍ മുടക്കി വാങ്ങിയതും നിലനിര്‍ത്തിയതുമായ സൂപ്പര്‍ സ്റ്റാറുകളെല്ലാം ഒന്നിനൊന്ന് പരാജയപ്പെടുന്നു എന്നതും നിത അംബാനിയുടെ ഉറക്കം കെടുത്തുന്നു.
ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മൂന്നാമത്തെ കളിയും തോറ്റതോടെ ഈ സീസണില്‍ ഒരു ജയം പോലും നേടാത്ത ഏക ടീം എന്ന ദുഷ്‌പേരും മുംബൈ ടീമിന് സ്വന്തമായി. കീരണ്‍ പൊള്ളാര്‍ഡ്, രോഹിത് ശര്‍മ, കോറി ആന്‍ഡേഴ്‌സണ്‍, മൈക്ക് ഹസി, ലസിത് മലിംഗ, ഹര്‍ഭജന്‍ സിംഗ്, സഹീര്‍ ഖാന്‍ തുടങ്ങിയ വമ്പന്‍ പേരുകള്‍ ഉണ്ടായിട്ടും ഒരു കളി ജയിക്കാന്‍ മുംബൈയ്ക്ക് പറ്റിയില്ല.
തുടക്കത്തില്‍ ഹസിയും ഒടുക്കത്തില്‍ കീരണ്‍ പൊള്ളാര്‍ഡും ഫോമിലെത്തിയാലേ മുംബൈ ഇന്ത്യന്‍സിന് രക്ഷയുള്ളൂ. മറുവശത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സാകട്ടെ ക്ലിനിക്കല്‍ പെര്‍ഫോമന്‍സിലൂടെയാണ് രണ്ടാമത്തെ ജയം പിടിച്ചെടുത്തത്.

ഓര്‍മയുണ്ടോ ഈ മുഖം
മലിംഗയ്‌ക്കെതിരെ കൂറ്റന്‍ സിക്‌സിലൂടെ കളി ജയിച്ചു എന്നുറപ്പിച്ചത് ധോണിയാണ്. മത്സരശേഷം ധോണിക്ക് കൈ കൊടുക്കുന്ന മുംബൈ ഓപ്പണര്‍ മൈക് ഹസി. കഴിഞ്ഞ സീസണില്‍ ചെന്നൈ താരമായിരുന്നു ഹസി.

ഹസി എന്തെങ്കിലും ചെയ്‌തേ പറ്റൂ
ഓപ്പണിംഗ് മുതല്‍ തുടങ്ങുന്നു മുംബൈ ഇന്ത്യന്‍സിന്റെ കഷ്ടകാലം. മൂന്ന് കളിയിലും പരാജയപ്പെട്ട മൈക് ഹസി മുംബൈയ്ക്ക് വേണ്ടി വേഗം എന്തെങ്കിലും ചെയ്‌തേ പറ്റൂ.

രോഹിത് ശര്‍മ
ക്യാപ്റ്റന്‍ രോഹിത് ശര്‍മ തട്ടിയും മുട്ടിയും നേടിയ അര്‍ദ്ധസെഞ്ചുറിക്കും മുംബൈയെ രക്ഷിക്കാനായില്ല. ഇന്നിംഗ്‌സ് സ്പീഡാക്കേണ്ട ഘട്ടത്തില്‍ രോഹിത് വിക്കറ്റും വലിച്ചെറിഞ്ഞു.

ആന്‍ഡേഴ്‌സണ്‍ ആഞ്ഞ് ശ്രമിച്ചു
തന്റെ വട്ടം വീശല്‍ കൊണ്ട് മാത്രം കാര്യം നടക്കില്ല എന്ന് മനസിലാക്കിയ കോറി ആന്‍ഡേഴ്‌സണ്‍ കിണഞ്ഞ് പരിശ്രമിച്ചാണ് 39 റണ്‍സെടുത്തത്. എന്നാല്‍ നിര്‍ണായക ഘട്ടത്തില്‍ ആന്‍ഡേഴ്‌സണ്‍ റണ്ണൗട്ടായതാണ് കാര്യങ്ങള്‍ ചെന്നൈയ്ക്ക് അനുകൂലമാക്കിയത്.

പൊള്ളാര്‍ഡ്
ഹസിയെക്കാളും കഷ്ടമാണ് കീരണ്‍ പൊളാര്‍ഡിന്റെ കാര്യം. അവസാന ഓവറുകളില്‍ പൊളാര്‍ഡ് ഫോമിലാകാതെ മുംബൈ ഇന്ത്യന്‍സ് പച്ച തൊടുന്ന പ്രശ്‌നമേയില്ല.

മക്കുല്ലം സ്റ്റാര്‍
തകര്‍പ്പനൊരു അര്‍ദ്ധ സെഞ്ചുറിയിലൂടെയാണ് ബ്രണ്ടന്‍ മക്കുല്ലം ചെന്നൈയ്ക്ക് വേണ്ടി കളി വരുതിയിലാക്കിയത്.

സ്മിത്തും മക്കുല്ലവും
ഈ ഐ പി എല്ലിലെ ഏറ്റവും മികച്ച ഓപ്പണിംഗ് ജോഡി ഏത് എന്ന ചോദ്യത്തിന് ഒരു ഉത്തരമേ ഉള്ളൂ. അത് ചെന്നൈ കിംഗ്‌സിന്റെ ഈ പുലിക്കുട്ടികളാണ്.

മോഹിത് ശര്‍മ
നലോവറില്‍ 14 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ മോഹിത് ശര്‍മയാണ് മാന്‍ ഓഫ് ദ മാച്ച്.

സഹീര്‍ കിതയ്ക്കുന്നു
കാര്യം ഇന്ത്യന്‍ ടീമിലെ ഏറ്റവും പരിചയ സമ്പന്നനായ ബൗളറാണ്. പക്ഷേ സമയത്ത് ഉപകരിച്ചില്ലെങ്കില്‍ എന്ത് കാര്യം. യുവ ബൗളര്‍മാരായ മോഹിതും ഭുവിയും കാണിക്കുന്ന അച്ചടക്കം പോലം സഹീറില്‍ കാണാനില്ല.

മലിംഗ
ലസിത് മലിംഗയുടെ ഒരു മികച്ച സ്‌പെല്‍ പ്രതീക്ഷിച്ച മുംബൈ ആരാധകര്‍ ഇന്നലെ നിരാശരായി. റണ്‍ വിട്ടുകൊടുത്തില്ലെങ്കിലും വിക്കറ്റ് വീഴ്ത്താന്‍ മലിംഗയ്ക്ക് കഴിഞ്ഞില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications