ഐപിഎല്‍; തുടര്‍ തോല്‍വി ഒഴിവാക്കാന്‍ ചെന്നൈ ഹൈദരാബാദിനെതിരെ; മത്സരം കടുക്കും
ചെന്നൈ: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ 41-ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ചെന്നൈ തട്ടകത്തില്‍ രാത്രി എട്ടുമണിക്കാണ് മത്സരം. തുടര്‍ച്ചയായ രണ്ട് തോല്‍വിയുമായി എത്തുന്ന ചെന്നൈയും രണ്ട് ജയവുമായെത്തുന്ന ഹൈരദാബാദും തമ്മിലുള്ള മത്സരം ആവേശകരമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

സീസണില്‍ അവിശ്വസനീയ കുതിപ്പ് നടത്തിയശേഷമാണ് ചെന്നൈ രണ്ട് തോല്‍വി വഴങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ ധോണി പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിങ് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നതാണ്. അതേസമയം, ഷെയ്ന്‍ വാട്‌സണ്‍, ഫാഫ് ഡു പ്രസിസ്, സുരേഷ് റെയ്‌ന എന്നിവര്‍ നിറംമങ്ങിയത് ടീമിന്റെ പ്രകടനത്തെയും ബാധിച്ചു. ബൗളര്‍മാര്‍ പ്രതീക്ഷിയ്‌ക്കൊത്തുയരുന്നുണ്ടെങ്കിലും ബാറ്റിങ്ങിലെ പോരായ്മകളാണ് ടീമിന് തലവേദനയാകുന്നത്.
അവസാനത്തെ രണ്ട് മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ ഹൈദരാബാദിന് ചെന്നൈയ്‌ക്കെതിരെ ജയിക്കാമെന്ന പ്രതീക്ഷയിലാണ്. ഡേവിഡ് വാര്‍ണറും ജോണി ബെയര്‍സ്‌റ്റോവും നയിക്കുന്ന ഓപ്പണിങ് ബാറ്റിങ് പ്രകടനമാണ് സീസണില്‍ ഹൈദരാബാദിന്റെ കുതിപ്പിന് തുണയാകുന്നത്. അഫ്ഗാന്‍താരം റാഷിദ് ഖാന്‍ നയിക്കുന്ന ബൗളിങ് നിരയും കരുത്തുറ്റതാണ്. മാറ്റങ്ങില്ലാതെയാകും ടീം ഇറങ്ങുക. ജയത്തോടെ പ്ലേ ഓഫ് സാധ്യതയയര്‍ത്താന്‍ ഹൈദരാബാദിന് കഴിയും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications