വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ചെന്നൈ ക്രിക്കറ്റ് ഫീവറിലേക്ക്, ഇന്ത്യയെ മെരുക്കാന്‍ ഇംഗ്ലീഷുകാരെത്തി

ഫെബ്രുവരി അഞ്ചിനാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്

ചെന്നൈ: ഇന്ത്യക്കെതിരേയുള്ള ടെസ്റ്റ് പരമ്പരയില്‍ മാറ്റുരയ്ക്കുന്നതിനായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ചെന്നൈയിലെത്തി. ജോ റൂട്ടിനു കീഴിലുള്ള സംഘമാണ് ഇന്നു ചെന്നൈയില്‍ വിമാനമിറങ്ങിയത്. ശ്രീലങ്കന്‍ പര്യടനത്തിനു ശേഷം ഇംഗ്ലണ്ട് ടീം അവിടെ നിന്നും നേരെ ഇന്ത്യയിലേക്കു പറക്കുകയായിരുന്നു. ഹോട്ടല്‍ ലീല പാലസിലെത്തിയ ഇംഗ്ലീഷ് ടീം ഇനി ആറു ദിവസം ഇവിടെ ക്വാറന്റീനില്‍ കഴിയും. അതിനു ശേഷം മാത്രമേ പരിശീലനത്തിനു ഇറങ്ങുകയുള്ളൂ. ഫെബ്രുവരി രണ്ടിന് ടീം പരിശീലനം ആരംഭിക്കുമെന്നാണ് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ ഒഫീഷ്യല്‍ അറിയിച്ചിരിക്കുന്നത്.

England cricket team arrives in India, 1st Test from Feb 05
1

ഫെബ്രുവരി അഞ്ചിന് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ഒന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റിനു മുന്നോടിയായി ഇംഗ്ലണ്ട് ടീമിനു പരിശീലനം നടത്താന്‍ മൂന്നു ദിവസം മാത്രമേ ലഭിക്കുകയുള്ളൂ. ശ്രീലങ്കയ്‌ക്കെതിരായ രണ്ടു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരിയതിന്റെ ആവേശത്തിലാണ് അവരടു വരവ്. ഇന്ത്യയിലേതുമായി സാമ്യമുള്ള ലങ്കയിലെ പിച്ചില്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞതിനാല്‍ ഇന്ത്യയിലും ഇതാവര്‍ത്തിക്കാനാവുമെന്ന് അവര്‍ കണക്കുകൂട്ടുന്നു.

2

ലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഏഴു വിക്കറ്റിനും രണ്ടാം ടെസ്റ്റില്‍ ആറു വിക്കറ്റിനുമായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ഉജ്ജ്വല ബാറ്റിങ് പ്രകടനവുമായി ടീമിനെ മുന്നില്‍ നിന്നു നയിച്ച റൂട്ടായിരുന്നു ടീമിന്റെ ഹീറോ. ആദ്യ ടെസ്റ്റില്‍ അദ്ദേഹം ഡബിള്‍ സെഞ്ച്വറിയും രണ്ടാം ടെസ്റ്റില്‍ സെഞ്ച്വറിയുമടിച്ചിരുന്നു. ലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്, സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ ഇംഗ്ലണ്ടിനായി കളിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ഇരുവരും ഞായറാഴ്ച ചെന്നൈയിലെത്തിയിരുന്നു. ഇപ്പോള്‍ ക്വാറന്റീനില്‍ കഴിയുകയാണ് ഇവര്‍.

3

സ്വന്തം നാട്ടില്‍ ഇന്ത്യക്കു ടെസ്റ്റില്‍ മികച്ച റെക്കോര്‍ഡാണുള്ളത്. 2016ലായിരുന്നു ഇംഗ്ലീഷ് ടീം അവസാനമായി ഇന്ത്യയില്‍ പര്യടനം നടത്തിയത്. അന്നു അഞ്ചു മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇന്ത്യ 4-0നു തൂത്തുവാരിയിരുന്നു. ടെസ്റ്റിനു മുന്നോടിയായി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ, ശര്‍ദ്ദുല്‍ താക്കൂര്‍ എന്നിവര്‍ ഇതിനകം ചെന്നൈയിലെത്തിക്കഴിഞ്ഞു. ക്യാപ്റ്റന്‍
വിരാട് കോലിയും ടീമിലെ മറ്റു കളിക്കാരും വൈകാതെ തന്നെ ഇവിടെയെത്തുമെന്നാണ് വിവരം.

ആദ്യ രണ്ടു ടെസ്റ്റുകള്‍ക്കുള്ള ഇംഗ്ലണ്ട് ടീം
ജോ റൂട്ട് (ക്യാപ്റ്റന്‍), മോയിന്‍ അലി, ജെയിംസ് ആന്‍ഡേഴ്‌സന്‍, ജോഫ്ര ആര്‍ച്ചര്‍, ഡോം ബെസ്സ്, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്‌ലര്‍, സാക്ക് ക്രോളി, ബെന്‍ ഫോക്‌സ്, ഡാന്‍ ലോറെന്‍സ്, ജാക്ക് ലീച്ച്, ഡോം സിബ്ലി, ബെന്‍ സ്‌റ്റോക്‌സ്, ഓലി സ്‌റ്റോണ്‍, ക്രിസ് വോക്‌സ്.

Story first published: Wednesday, January 27, 2021, 18:10 [IST]
Other articles published on Jan 27, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X