ഐപിഎല്‍; കൊല്‍ക്കത്തയ്ക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി, ജയിച്ചു കയറി ചെന്നൈ

കൊല്‍ക്കത്ത: ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. ചെന്നൈ സൂപ്പര്‍ കിങ്‌സ് എതിരാളികളെ 5 വിക്കറ്റിന് തോല്‍പ്പിച്ചു. കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തപ്പോള്‍ 19.4 ഓവറില്‍ ചെന്നൈ ലക്ഷ്യത്തിലെത്തി. അവസാന ഓവറുകളില്‍ സുരേഷ് റെയ്‌നയും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് ചെന്നൈക്ക് വിജയം നല്‍കിയത്.
വിജയികള്‍ക്കുവേണ്ടി റെയ്‌ന(58) അര്‍ധശതകം നേടി. ഫാഫ് ഡു പ്ലസിസ്(24), കേദാര്‍ ജാദവ്(20), എംഎസ് ധോണി(16), രവീന്ദ്ര ജഡേജ(31) എന്നിവരാണ് ചെന്നൈക്കായി സ്‌കോര്‍ ചെയ്തത്. കൊല്‍ക്കത്തയ്ക്കായി സുനില്‍ നരെയ്‌നും പിയൂഷ് ചൗളയും 2 വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നേടിയ ചെന്നൈ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
കൊല്‍ക്കത്തയുടെ ബാറ്റിങ്
അവസാന രണ്ട് മത്സരവും തോറ്റ കൊല്‍ക്കത്ത മികച്ച തുടക്കമുണ്ടാക്കിയെങ്കിലും ഒടുവിലത്തെ ഓവറുകളിലെ മെല്ലെപ്പോക്ക് ടീമിന് തിരിച്ചടിയായി. 82 റണ്‍സെടുത്ത ക്രിസ് ലിന്നിന് മാത്രമേ കൊല്‍ക്കത്ത നിരയില്‍ തിളങ്ങാനായുള്ളൂ. മറ്റു താരങ്ങള്‍ നിരാശപ്പെടുത്തി. 21 റണ്‍സെടുത്ത നിതീഷ് റാണയാണ് രണ്ടാമത്തെ ടോപ് സ്‌കോറര്‍.

ഇമ്രാന്‍ താഹിര്‍ തിളങ്ങി
ചെന്നൈ നിരയില്‍ ഇമ്രാന്‍ താഹിര്‍ മികച്ച ബൗളിങ് കാഴ്ചവെച്ചു. നാല് വിക്കറ്റെടുത്ത താഹിറാണ് കൊല്‍ക്കത്തയുടെ പ്രധാന വിക്കറ്റുകളെല്ലാം വീഴ്ത്തിയത്. അപകടകാരിയായ ആന്ദ്രെ റസ്സലിനെ ആഞ്ഞടിക്കുന്നതിന് മുന്‍പ് ലിന്‍ തന്റെ തന്ത്രത്തില്‍ കുടുക്കി. റസ്സല്‍ 10 റണ്‍സെടുത്ത് പുറത്തായി. ക്രിസ് ലിന്‍, നിതീഷ് റാണ, റോബിന്‍ ഉത്തപ്പ എന്നിവരാണ് താഹിറിന്റെ മറ്റ് ഇരകള്‍. ചെന്നൈക്കുവേണ്ടി ശാര്‍ദുല്‍ താക്കൂര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

മാറ്റങ്ങളുമായി കൊല്‍ക്കത്ത
രണ്ട് മാറ്റങ്ങളുമായാണ് കൊല്‍ക്കത്ത കളിക്കാനിറങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന ക്രിസ് ലിന്നും സുനില്‍ നരേയ്‌നും ടീമിലേക്ക് മടങ്ങിയെത്തി. പരിക്കിന്റെ സൂചനയുണ്ടായിരുന്ന ആന്ദ്രെ റസ്സലും കളിക്കാനിറങ്ങി. അതേസമയം, കഴിഞ്ഞ കളിയിലെ അതേ ടീമിനെ നിലനിര്‍ത്തിയാണ് ചെന്നൈ കളത്തിലിറങ്ങിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications