Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വെറ്ററന്‍മാരുടെ ചെന്നൈ... മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന് ബാംഗ്ലൂര്‍

ബെംഗളൂരു: ഐപിഎല്ലിന്റെ താരലേലം പുരോഗമിക്കവെ മുന്‍ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് വെറ്ററന്‍ താരങ്ങളെ വാങ്ങിക്കൂട്ടിയപ്പോള്‍ ഇന്ത്യന്‍ താരങ്ങളോട് മുഖം തിരിച്ചുനില്‍ക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍.

രണ്ടു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് ചെന്നൈയുടെയും രാജസ്ഥാന്‍ റോയല്‍സിന്റെയും തിരിച്ചുവരവ് കൂടിയാണ് ഈ സീസണിലേത്.

വെറ്ററന്‍മാരുടെ താവളം

വെറ്ററന്‍മാരുടെ താവളം

ചെന്നൈ ലേലത്തില്‍ ഇതുവരെ സ്വന്തമാക്കിയ അഞ്ചു താരങ്ങളും 30 വയസ്സ് പിന്നിട്ടവരാണെന്നതാണ് ശ്രദ്ധേയം. യുവത്വത്തിനേക്കാള്‍ കുടുതല്‍ മല്‍സര പരിചയത്തിനാണ് ചെന്നൈ മുന്‍തൂക്കം നല്‍കിയതെന്ന് ഇതില്‍ നിന്നും വ്യക്തം.
32 കാരനായ കേദാര്‍ ജാദവിനായി 7.8 കോടി രൂപയാണ് ചെന്നൈ വാരിയെറിഞ്ഞത്. മുന്‍ ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോയെ തിരിച്ചുകൊണ്ടുവരാന്‍ 6.4 കോടി രൂപയും ചെന്നൈ ചെലവഴിച്ചു. 34 കാരനായ ബ്രാവോ ചെന്നൈക്കു വേണ്ടി നേരത്തേ മിന്നുന്ന പ്രകടനം നടത്തിയിട്ടുണ്ട്.
ഓസ്‌ട്രേലിയയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സനെ (36) നാലു കോടിക്കും മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങിനെ (37) അടിസ്ഥാന വിലയായ രണ്ടു കോടിക്കും ചെന്നൈ സ്വന്തമാക്കുകയായിരുന്നു.

രാജസ്ഥാന്‍ ഒരുങ്ങിത്തന്നെ

രാജസ്ഥാന്‍ ഒരുങ്ങിത്തന്നെ

പ്രഥമ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ ഒരുങ്ങിത്തന്നെയാണ് തിരിച്ചുവരുന്നതെന്ന് വ്യക്തം. നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ ഇംഗ്ലണ്ട് സ്റ്റാര്‍ ബെന്‍ സ്‌റ്റോക്‌സിനെ 12.5 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ തങ്ങളുടെ കൂടാരത്തിലെത്തിച്ചത്.
തങ്ങളുടെ മുന്‍ ഹീറോ അജിങ്ക്യ രഹാനെയെ രാജസ്ഥാന്‍ ടീമിലേക്കു തിരികെയെത്തിക്കുകയും ചെയ്തു. നാലു കോടിയയാണ് രഹാനെയുടെ മൂല്യം. റൈറ്റ് ടു മാച്ച് കാര്‍ഡ് വഴിയാണ് രഹാനെ രാജസ്ഥാനില്‍ തിരിച്ചെത്തിയത്.
50 ലക്ഷത്തിന് സ്റ്റുവര്‍ട്ട് ബിന്നിയും രാജസ്ഥാന്‍ ടീമിന്റെ ഭാഗമായി.

പൊള്ളാര്‍ഡില്ലാതെ എന്ത് മുംബൈ?

പൊള്ളാര്‍ഡില്ലാതെ എന്ത് മുംബൈ?

തങ്ങളുടെ തുറുപ്പുചീട്ടായ കിരോണ്‍ പൊള്ളാര്‍ഡിനെ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് കൈവിട്ടില്ല. 5.4 കോടി രൂപയാണ് പൊള്ളാര്‍ഡിന്റെ വില.

വിദേശികളെ ചാക്കിട്ട് പിടിച്ച് ബാംഗ്ലൂര്‍

വിദേശികളെ ചാക്കിട്ട് പിടിച്ച് ബാംഗ്ലൂര്‍

ലേലത്തില്‍ വിദേശ താരങ്ങളെ ടീമിലെത്തിക്കുന്നതിനാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മുന്‍തൂക്കം നല്‍കിയത്. ഇംഗ്ലണ്ട് പേസര്‍ ക്രിസ് വോക്‌സിനായി 7.4 കോടി രൂപെ വരെ ചെലവഴിക്കാന്‍ ബാംഗ്ലൂര്‍ തയ്യാറായെന്നതാണ് കൗതുകകരം.
ന്യൂസിലന്‍ഡിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ബ്രെന്‍ഡന്‍ മക്കുല്ലത്തെ 3.6 കോടിക്ക് ബാംഗ്ലൂര്‍ തങ്ങളുടെ ടീമിലേക്ക് കൊണ്ടുവന്നു. ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിനെ 2.8 കോടിക്കും ഇംഗ്ലീഷ് സ്പിന്നര്‍ മോയിന്‍ അലിയെ 1.7 കോടിക്കും ന്യൂസിലന്‍ഡ് താരം കോളിന്‍ ഡി ഗ്രാന്‍ഡോമിനെ 2.2 കോടിക്കും ബാംഗ്ലൂര്‍ സ്വന്തമാക്കി.

Story first published: Saturday, January 27, 2018, 15:07 [IST]
Other articles published on Jan 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+