Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയും കൂട്ടരും തുടങ്ങി; ഇതാണ് ശരിക്കുള്ള ചെന്നൈ!

ഷാര്‍ജ: ആദ്യ കളിയില്‍ പഞ്ചാബ് കിംഗ്‌സ് ഇലവനെതിരെ കണ്ടത് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ വെറും പരിശീലന മത്സരം. രണ്ടാമത്തെ കളിയില്‍ ദില്ലി ഡെയര്‍ഡെവിള്‍സിനെതിരെ കണ്ടതാണ് ശരിക്കുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. 93 റണ്‍സിനാണ് ദില്ലിയെ ധോണിയും കൂട്ടരും തോല്‍പിച്ചിവിട്ടത്.

കെവിന്‍ പീറ്റേഴ്‌സന്റെ അഭാവത്തില്‍ കരുത്ത് ചോര്‍ന്ന ദില്ലി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഒരു ഇരയേ ആയിരുന്നില്ല. ആദ്യ ഓവറില്‍ പരിക്കേറ്റ് ഓസീ ഫാസ്റ്റ് ബൗളര്‍ കോര്‍ടന്‍ നീല്‍ പുറത്ത് പോയത് ദില്ലിയുടെ ദുരിതം ഇരട്ടിപ്പിച്ചു. റെയ്‌നയും സ്മിത്തും ധോണിയും ഡുപ്ലിസിയും നിറഞ്ഞാടിയതോടെ കളി ചെന്നൈയ്ക്ക് സ്വന്തം.

കളിയില്‍ മസില്‍മാന്‍മാരും ഗ്യാലറിയില്‍ ഗ്ലാമര്‍ താരങ്ങളും അണിനിരന്ന ചെന്നൈ - ദില്ലി മത്സരത്തില്‍ നിന്നുള്ള കാഴ്ചകളിലേക്ക്.

എല്ലാത്തിനും സാക്ഷി

എല്ലാത്തിനും സാക്ഷി

ചെന്നൈയുടെ ഭാഗ്യമുദ്രയാണ് സാക്ഷി ധോണി. വിവാദങ്ങളൊഴിഞ്ഞ, പുതിയ ഒരു ഐ പി എല്‍ സീസണിനുള്ള പ്രതീക്ഷയുമായി സാക്ഷി.

മിസ്സിസ് അശ്വിന്‍

മിസ്സിസ് അശ്വിന്‍

ദില്ലിക്കെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ പ്രോത്സാഹിപ്പിക്കാനെത്തിയ പ്രീതി നാരായണ്‍. ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്റെ ഭാര്യയാണ് പ്രീതി.

കുറച്ച് സന്തോഷം

കുറച്ച് സന്തോഷം

ഐ പി എല്ലിന്റെ ഏഴാം സീസണില്‍ വേഷപ്പകര്‍ച്ചയുമായെത്തിയ ചിയര്‍ഗേള്‍സ്.

ഇതെന്തൊരു ക്യാച്ചാണ്

ഇതെന്തൊരു ക്യാച്ചാണ്

ദില്ലിയുടെ മായങ്ക് അഗര്‍വാളിനെ തകര്‍പ്പനൊരു ക്യാച്ചിലൂടെ പുറത്താക്കുന്ന സുരേഷ് റെയ്‌ന

സൂപ്പര്‍ കിംഗ്‌സ്

സൂപ്പര്‍ കിംഗ്‌സ്

ദില്ലിയെ 93 റണ്‍സിന് തോല്‍പിച്ച ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

പണ്ടേ പോലെ ഫലിക്കുന്നുണ്ടോ...

പണ്ടേ പോലെ ഫലിക്കുന്നുണ്ടോ...

15 പന്തില്‍ 32 റണ്‍സടിച്ചു ക്യാപ്റ്റന്‍ ധോണി. രണ്ട് ഫോറും രണ്ട് സിക്‌സുമായിരുന്നു ക്യാപ്റ്റന്റെ നേട്ടം.

കാര്‍തിക് പോര

കാര്‍തിക് പോര

ക്യാപ്റ്റന്‍സിയിലും ബാറ്റിംഗിലും തിളങ്ങാന്‍ കാര്‍ത്തികിന് പറ്റിയില്ല. 23 റണ്‍സ് മാത്രമായിരുന്നു ക്യാപ്റ്റന്റെ സംഭാവന

ഉനദ്കട്ട്

ഉനദ്കട്ട്

ബ്രണ്ടന്‍ മക്കുല്ലത്തെ പുറത്താക്കിയ യുവ ഫാസ്റ്റ് ബൗളര്‍ ജയദേവ് ഉനദ്കട്ടിന്റെ സന്തോഷം

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

അര്‍ദ്ധസെഞ്ചുറിയോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ വിജയത്തിലെത്തിച്ച സുരേഷ് റെയ്‌ന

ധോണിക്ക്യാച്ച്

ധോണിക്ക്യാച്ച്

ബൗണ്ടറി ലൈനില്‍ ധോണിയെ ക്യാച്ചെടുത്ത് പുറത്താക്കിയ അഗര്‍വാളിന്റെ സന്തോഷം

Story first published: Wednesday, April 23, 2014, 14:06 [IST]
Other articles published on Apr 23, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+