വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്തിനു ശേഷം അരങ്ങേറി, ഇതിനകം കളി നിര്‍ത്തി!- വിരമിച്ചവരുടെ ഇന്ത്യന്‍ ഇലവന്‍

ചില പ്രമുഖര്‍ ഇക്കൂട്ടത്തിലുണ്ട്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇപ്പോള്‍ മൂന്നു ഫോര്‍മാറ്റിലും നയിച്ചുകൊണ്ടിരിക്കുകയാണ് സ്റ്റാര്‍ ഓപ്പണര്‍ രോഹിത് ശര്‍മ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഹിറ്റ്മാന്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിയ ദിനം കൂടിയാണ് ഇന്ന് (ജൂണ്‍ 23). ബെല്‍ഫാസ്റ്റില്‍ വച്ച് അയര്‍ലാന്‍ഡിനെതിരേ കളിച്ചുകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റിലേക്കു ചുവടുവച്ചയാളാണ് രോഹിത്. അന്നത്തെ ഏകദിനത്തില്‍ ഇന്ത്യ ഒമ്പതു വിക്കറ്റിന്റെ വിജയവും ആഘോഷിച്ചിരുന്നു. ഈ മല്‍സരത്തില്‍ പക്ഷെ ബാറ്റ് ചെയ്യാന്‍ രോഹിത്തിനു അവസരം കിട്ടിയിരുന്നില്ല.

ഈ ടീമുകള്‍ക്കു 400 അടിക്കല്‍ 'ഹോബി', ഇന്ത്യയുടെ സ്ഥാനം അറിയാമോ?ഈ ടീമുകള്‍ക്കു 400 അടിക്കല്‍ 'ഹോബി', ഇന്ത്യയുടെ സ്ഥാനം അറിയാമോ?

1

2007ലെ പ്രഥമ ടി20 ലോകകപ്പിലെ ചില മികച്ച പ്രകടനങ്ങളിലൂടെയാണ് രോഹിത് ശ്രദ്ധിക്കപ്പെടുന്നത്. രോഹിത് അരങ്ങേറിയ ശേഷം നിരവധി താരങ്ങളാണ് ദേശീയ ടീമിലേക്കു വരികയും പോവുകയും ചെയ്തത്. പലരും ഇതിനകം വിരമിച്ചു കഴിഞ്ഞു. ഇങ്ങനെ കളി നിര്‍ത്തിയ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഒരു പ്ലെയിങ് ഇലവന്‍ തിരഞ്ഞെടുത്താല്‍ ആരൊക്കെയുണ്ടാവുമെന്നു നോക്കാം.

നമാന്‍ ഓജ, ബദ്രിനാഥ് (ഓപ്പണര്‍മാര്‍)

നമാന്‍ ഓജ, ബദ്രിനാഥ് (ഓപ്പണര്‍മാര്‍)

വിക്കറ്റ് കീപ്പര്‍ കൂടിയായ നമാന്‍ ഓജ ഇന്ത്യക്കു വേണ്ടി കളിച്ചത് ഒരേയൊരു ഏകദിനത്തില്‍ മാത്രമായിരുന്നു. ഈ മല്‍സരത്തില്‍ ഒരു റണ്‍സ് മാത്രമെടുത്ത് പുറത്താവുകയും ചെയ്തു. എസ് ബദ്രിനാഥാവട്ടെ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത് 2008ലായിരുന്നു. ദേശീയ ടീമിനു വേണ്ടി ഏഴു ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്നും ബദ്രിനാഥിന്റെ സമ്പാദ്യം ഏഴു റണ്‍സാണ്. ഉയര്‍ന്ന സ്‌കോറാവട്ടെ പുറത്താവാതെ നേടിയ 27 റണ്‍സും.

IND vs IRE: ഒരവസരം പോലും പ്രതീക്ഷിക്കേണ്ട, ഇവര്‍ പരമ്പരയില്‍ കാഴ്ചക്കാരായേക്കും!

അഭിഷേക്, യൂസുഫ്, ബിന്നി, ഗോണി (മധ്യനിര)

അഭിഷേക്, യൂസുഫ്, ബിന്നി, ഗോണി (മധ്യനിര)

മധ്യനിരയില്‍ അഭിഷേക് നായര്‍, യൂസുഫ് പഠാന്‍, സ്റ്റുവര്‍ട്ടി ബിന്നി, മന്‍പ്രീത് ഗോണി എന്നിവരാണുള്ളത്. ഇവരില്‍ കൂടുതല്‍ കാലം ദേശീയ ടീമില്‍ തുടരാനായത് ഓള്‍റൗണ്ടര്‍ കൂടിയായ യൂസുഫിനാണ്.
ആഭ്യന്തര ക്രിക്കറ്റില്‍ രോഹിത് ശര്‍മയോടൊപ്പം മുംബൈ ടീമില്‍ കളിച്ചിട്ടുള്ളയാണ് അഭിഷേക്. 2009ല്‍ ദേശീയ ടീമിനായി അരങ്ങേറിയ താരം കളിച്ചത് മൂന്ന് ഏകദിനങ്ങളാണ്. ഇവയില്‍ നിന്നു റണ്‍സോ വിക്കറ്റോ നേടാനായതുമില്ല.

4

യൂസുഫ് വളരെ അപകടകാരിയായ ബാറ്റര്‍മാരില്‍ ഒരാളായിരുന്നു. 57 ഏകദിനങ്ങളില്‍ നിന്നും 810 റണ്‍സും 33 വിക്കറ്റുകളും അദ്ദേഹം നേടി. 2014ലായിരുന്നു മറ്റൊരു ഓള്‍റൗണ്ടറായ ബിന്നിയുടെ അരങ്ങേറ്റം. ഏകദിനത്തില്‍ ഏറ്റവും മികച്ച ബൗളിങ് പ്രകടനത്തിന്റെ റെക്കോര്‍ഡിടുകയും ചെയ്തു. ഏകദിന കരിയറില്‍ 230 റണ്‍സും 20 വിക്കറ്റുകളുമാണ് താരത്തിന്റെ സമ്പാദ്യം. 2008ലെ ഏഷ്യാ കപ്പില്‍ ഇന്ത്യക്കായി കളിച്ച താരമാണ് ഗോണി. മാച്ച് വിന്നിങ് ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ താരത്തിനു ചുരുക്കം മല്‍സരങ്ങളില്‍ മാത്രമേ കളിക്കാനായുള്ളൂ.

വീരുവിന്റെ തലയ്‌ക്കെറിഞ്ഞ് ലീ, അതും രണ്ടുവട്ടം! പിന്നെ കണ്ടത് അടിയുടെ തൃശൂര്‍പൂരം

ഓജ, ദിന്‍ഡ, മിഥുന്‍, പ്രവീണ്‍ (ബൗളര്‍മാര്‍)

ഓജ, ദിന്‍ഡ, മിഥുന്‍, പ്രവീണ്‍ (ബൗളര്‍മാര്‍)

രോഹിത് ശര്‍മയ്ക്കു ശേഷം അരങ്ങേറുകയും ഇതിനകം വിരമിക്കുകയും ചെയ്ത ബൗളര്‍മാരാണ് പ്രഗ്യാന്‍ ഓജ, അശോക് ദിന്‍ഡ, അഭിമന്യു മിഥുന്‍, പ്രവീണ്‍ കുമാര്‍ എന്നിവര്‍. ഇവരില്‍ ഓജയൊഴികെ മറ്റെല്ലാവരും ഫാസ്റ്റ് ബൗളര്‍മാരാണ്.2008ല്‍ അരങ്ങേറിയ ഓജ 18 മല്‍സരങ്ങളില്‍ നിന്നും 21 വിക്കറ്റുകളെടുത്തിട്ടുണ്ട്.

6

തന്റെ വേഗത കൊണ്ട് ബാറ്റര്‍മാര്‍ക്കു കുഴപ്പം സൃഷ്ടിച്ച ബൗളറായിരുന്നു ദിന്‍ഡ. പക്ഷെ റണ്‍സ് വാരിക്കോരി നല്‍കുകയെന്നത് വീക്ക്‌നെസായിരുന്നു. കൃത്യതയുടെ പേരിലാണ് മിഥുന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്. പ്രവീണാവട്ടെ തന്റെ സമയത്തെ സ്വിങ് ബൗളിങ് സ്‌പെഷ്യലിസ്റ്റുമായിരുന്നു.

Story first published: Thursday, June 23, 2022, 20:16 [IST]
Other articles published on Jun 23, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X