ഒന്നാം ടെസ്റ്റ്: സ്പിന്‍ കെണിയില്‍ ലങ്കയെ ചുരുട്ടികെട്ടി; വിന്‍ഡീസിന് തകര്‍പ്പന്‍ ജയം
പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിന് തകര്‍പ്പന്‍ ജയം. 226 റണ്‍സിന്റെ ഉജ്ജ്വല ജയമാണ് വിന്‍ഡീസ് ആഘോഷിച്ചത്. അഞ്ചാംദിനം വിന്‍ഡീസിന്റെ സ്പിന്‍ കെണിയില്‍ ലങ്ക തകര്‍ന്നടിയുകയായിരുന്നു. അവസാനദിനം വീണ ഏഴു വിക്കറ്റും വിന്‍ഡീസിന്റെ സ്പിന്‍ കെണിയിലായിരുന്നു. നാലു വിക്കറ്റുമായി റോസ്റ്റന്‍ ചേസും മൂന്ന് വിക്കറ്റോടെ ദേവേന്ദ്ര ബിഷോവുമാണ് അവസാനദിനം ലങ്കയുടെ അന്തകരായത്.
15 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു ചേസിന്റെ നാല് വിക്കറ്റ് പ്രകടനം. ഷാനോണ്‍ ഗാബ്രിയേല്‍ രണ്ടും ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡര്‍ ഒരു വിക്കറ്റും വീഴ്ത്തി. സ്‌കോര്‍: വെസ്റ്റ് ഇന്‍ഡീസ് 414/8 ഡിക്ലയേര്‍ഡ്, 223/7 ഡിക്ലയേര്‍ഡ്. ശ്രീലങ്ക 185, 226. വിജയത്തോടെ മൂന്ന് മല്‍സരങ്ങളുടെ പരമ്പരയില്‍ വിന്‍ഡീസ് 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം ടെസ്റ്റ് വ്യാഴാഴ്ച ഗ്രോസ് ഐസ്‌ലറ്റില്‍ അരങ്ങേറും.

453 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ലങ്കയ്ക്ക് വിന്‍ഡീസ് സ്പിന്‍ തന്ത്രങ്ങള്‍ക്കു മുന്നില്‍ കാഴ്ചക്കാരനാവാനെ കഴിഞ്ഞുള്ളൂ. മൂന്ന് വിക്കറ്റിന് 176 റണ്‍സെന്ന നിലയില്‍ അവസാനദിനം ബാറ്റിങാരംഭിച്ച ലങ്ക 226 റണ്‍സിന് രണ്ടാമിന്നിങ്‌സില്‍ കൂടാരം കയറുകയായിരുന്നു. കരിയറിലെ അഞ്ചാം ടെസ്റ്റ് സെഞ്ച്വറി കണ്ടെത്തിയ ഓപണര്‍ കുശാല്‍ മെന്‍ഡിസാണ് (102) സന്ദര്‍ശകരുടെ ടോപ്‌സ്‌കോറര്‍. 210 പന്തില്‍ 10 ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതാണ് കുശാലിന്റെ ഇന്നിങ്‌സ്. റിട്ടയേര്‍ഡ് ഹര്‍ട്ടിനു ശേഷം വീണ്ടും കളത്തിലെത്തിയ ക്യാപ്റ്റന്‍ ദിനേഷ് ചാണ്ഡിമല്‍ 27 റണ്‍സെടുത്ത് പുറത്തായി. വിന്‍ഡീസ് വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഷെയ്ന്‍ ഡോവ്‌റിച്ചാണ് കളിയിലെ താരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications