വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാപ്പല്‍ തെറ്റുകാരനായിരുന്നില്ല! തോറ്റാല്‍ മുഖം നോക്കാതെ ശകാരിക്കും- വെളിപ്പെടുത്തി റെയ്‌ന

വിവാദ കോച്ചുമാരുടെ നിരയിലാണ് ചാപ്പലിന്റെ സ്ഥാനം

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ വിവാദ കോച്ചുമാരില്‍ ഒരാളായിരുന്നു ഓസ്‌ട്രേലിയയുടെ ഗ്രെഗ് ചാപ്പല്‍. 2005 മേയില്‍ ചുമതലയേറ്റ അദ്ദേഹം 2007ല്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പ് വരെ ടീമിന്റെ പരിശീലകസ്ഥാനത്തുണ്ടായിരുന്നു. ഈ രണ്ടു വര്‍ഷത്തെ കാലാവധി സംഭവബഹുലവുമായിരുന്നു. ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും ചാപ്പലും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരസ്യമായ രഹസ്യമായിരുന്നു. ഇതു മൂര്‍ച്ചിച്ചതോടെ ഗാംഗുലിക്കു ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമാവുകയും പിന്നീട് ടീമില്‍ നിന്നു തന്നെ പുറത്താവുകയും ചെയ്തിരുന്നു.

അന്നു ടീമിലുണ്ടായിരുന്ന പല മുന്‍ താരങ്ങളും സമീപകാലത്തു ചാപ്പലിനെ വിമര്‍ശിച്ചു രംഗത്തു വന്നിരുന്നു. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തമായി ചാപ്പലിന് അനുകൂലമായി അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ് മുന്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന. വിശ്വാസം- ജീവിതവും ക്രിക്കറ്റും എന്നെ പഠിപ്പിച്ചത് എന്ന തന്റെ പുസ്തകത്തിലായിരുന്നു റെയ്‌ന ഇക്കാര്യം പറഞ്ഞത്.

 മല്‍സരഫലം പ്രധാനമായിരുന്നു

മല്‍സരഫലം പ്രധാനമായിരുന്നു

ഗ്രെഗിനെ സംബന്ധിച്ച് മല്‍സരഫലമായിരുന്നു ഏറ്റവും പ്രധാനം. അതിനു അനുസരിച്ചാണ് അദ്ദേഹം കളിക്കാരെയും ടീമിനെയും ഒരുക്കിയിരുന്നത്. ടീം ലക്ഷ്യമിടുന്ന ഫലം എന്തു വില കൊടുത്തും നേടിയെന്നു ചാപ്പല്‍ ഉറപ്പ് വരുത്തിയിരുന്നു. അദ്ദേഹത്തിന്റെ ഈ ചിന്താഗതിയെയാണ് ഞാന്‍ അഭിനന്ദിക്കുന്നത്. ഞാന്‍ കരിയര്‍ ആരംഭിച്ച സമയമായിരുന്നു അത്, അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ ലഭിച്ചതില്‍ സന്തോഷവാനമായിരുന്നുവെന്നും റെയ്‌ന പുസ്തകത്തില്‍ കുറിച്ചു.

 ഗ്രെഗിന്റെ ഭാഗത്ത് തെറ്റുണ്ടായിരുന്നില്ല

ഗ്രെഗിന്റെ ഭാഗത്ത് തെറ്റുണ്ടായിരുന്നില്ല

എന്റെ കണ്ണില്‍ ഗ്രെഗിന്റെ ഭാഗത്തു തെറ്റുകളുണ്ടായിരുന്നില്ല. കാരണം ടീം എല്ലായ്‌പ്പോഴും തന്റെ വിരല്‍ത്തുമ്പിലാണെന്നു ഉറപ്പുവരുത്താന്‍ അദ്ദേഹം എല്ലായ്‌പ്പോഴും ശ്രമിച്ചിരുന്നു. ഏതെങ്കിലുമൊരു താരത്തിനു പ്രത്യേക പരിഗണനയും നല്‍കിയിരുന്നില്ല. ടീം തോല്‍ക്കുമ്പോള്‍ ഗ്രെഗ് വളരെ ക്ഷുഭിതനാവുമായിരുന്നു. ടീമിലെ സീനിയര്‍ താരങ്ങളായിരുന്നു അദ്ദേഹത്തില്‍ നിന്നും ഇതിന്റെ പേരില്‍ കൂടുതല്‍ ശകാരം ഏറ്റുവാങ്ങിയിരുന്നത്. സച്ചിന്‍, ദാദ ഇവരെപ്പോലെയുള്ള ടീമിലെ സീനിയര്‍ കളിക്കാര്‍ക്കു അദ്ദേഹം കുറച്ചുകൂടി ബഹുമാനം നല്‍കണമായിരുന്നു എന്നതിനോടു താനം യോജിക്കുന്നതായും റെയ്‌ന പുസ്തകത്തില്‍ വിശദമാക്കി.

 വലിയ ടെന്‍ഷനുണ്ടാവുമായിരുന്നു

വലിയ ടെന്‍ഷനുണ്ടാവുമായിരുന്നു

ഗ്രെഗ് കോച്ചായിരുന്ന സമയത്ത് ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂമില്‍ വലിയ പിരിമുറുക്കം ഉണ്ടായിരുന്നതെന്നു റെയ്‌ന സമ്മതിക്കുന്നു. കാരണം എല്ലാവരും, എല്ലായ്‌പ്പോഴും ഒത്തുപോയിരുന്നില്ലെന്നും അദ്ദേഹം കുറിക്കുന്നു.
ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ടു കൊണ്ടു പോവണമെന്നു ആഗ്രഹിച്ചിരുന്ന കോച്ചായിരുന്നു ചാപ്പല്‍. പക്ഷെ സീനിയര്‍ താരങ്ങളെ കുറച്ചുകൂടി മെച്ചപ്പെട്ട രീതിയില്‍ അദ്ദേഹം കൈകാര്യം ചെയ്യണമായിരുന്നു.
ടീമിലെ സീനിയര്‍ താരങ്ങള്‍ വളരെ വ്യത്യസ്തരാണ്. പക്ഷെ എല്ലാവരയെും ഒരേ കണ്ണിലൂടെയായിരുന്നു ചാപ്പല്‍ കണ്ടിരുന്നത്. ഇവിടെയാണ് തെറ്റുപറ്റിയത്. ഞങ്ങളോടു പെരുമാറിയതു പോലെ ആയിരുന്നില്ല സീനിയര്‍ കളിക്കാരോടു ചാപ്പല്‍ പെരുമാറേണ്ടിയിരുന്നതെന്നും റെയ്‌ന ചൂണ്ടിക്കാട്ടി.

Story first published: Sunday, June 13, 2021, 17:20 [IST]
Other articles published on Jun 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X