വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാപ്പലിന്റെ സൂപ്പര്‍ ടെസ്റ്റ് ഇലവന്‍- സച്ചിനും ലാറയുമില്ല! വീരുവും കോലിയും ടീമില്‍

കഴിഞ്ഞ ആറു പതിറ്റാണ്ടിലെ താരങ്ങളെയാണ് പരിഗണിച്ചത്

കഴിഞ്ഞ ആറു പതിറ്റാണ്ടിലെ ഏറ്റവും മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി സൂപ്പര്‍ ടെസ്റ്റ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസവും ഇന്ത്യയുടെ മുന്‍ കോച്ചുമായ ഗ്രെഗ് ചാപ്പല്‍. നിലവില്‍ മല്‍സരരംഗത്തുള്ളവരില്‍ ഒരാള്‍ക്കു മാത്രമേ ചാപ്പലിന്റെ ഇലവനില്‍ ഇടമുള്ളൂ. സിഡ്‌നി മോണിങ് ഹെറാര്‍ഡിലെ തന്റെ കോളത്തിലൂടെയാണ് ചാപ്പല്‍ ഇലവനെ പ്രഖ്യാപിച്ചത്.

രണ്ടു ബാറ്റിങ് ഇതിഹാസങ്ങള്‍ അദ്ദേഹത്തിന്റെ ഇലവനില്‍ നിന്നും തഴയപ്പെട്ടുവെന്നതാണ് കൗതുകമുണര്‍ത്തുന്ന കാര്യം. ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കറും വെസ്റ്റ് ഇന്‍ഡീസിന്റെ ബ്രയാന്‍ ലാറയുമാണ് ഈ വമ്പന്‍മാര്‍. നിലവിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന സ്റ്റീവ് സ്മിത്തും തഴയപ്പെട്ടു.

ഇന്ത്യയുടെ രണ്ടു പേര്‍

ഇന്ത്യയുടെ രണ്ടു പേര്‍

ഇന്ത്യയുടെ രണ്ടു താരങ്ങള്‍ ചാപ്പലിന്റെ ഇലവനില്‍ ഇടം നേടിയിട്ടുണ്ട്. നേരത്തേ ചാപ്പല്‍ കോച്ചായിരിക്കെ ടീമിലുണ്ടായിരുന്ന വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്, നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരാണ് ഈ രണ്ടു പേര്‍.
സച്ചിനെക്കൂടാതെ രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍, അനില്‍ കുംബ്ലെ എന്നിവരടക്കമുള്ള മുന്‍ ഇതിഹാസങ്ങളും ചാപ്പലിന്റെ ടീമിലേക്കു പരിഗണിക്കപ്പെട്ടില്ല.
ഓസ്‌ട്രേലിയയുടെ നാലും വെസ്റ്റ് ഇന്‍ഡീസിന്റെ രണ്ടും ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, പാകിസ്താന്‍ എന്നിവരുടെ ഓരോ താരങ്ങള്‍ വീതവും ഇലവനിലെത്തി.

സെവാഗിനെയും കോലിയെയും പുകഴ്ത്തി

സെവാഗിനെയും കോലിയെയും പുകഴ്ത്തി

സെവാഗിനെയും കോലിയെയും ഇലവനിലുള്‍പ്പെടുത്തിയ ചാപ്പല്‍ രണ്ടുപേരെയും പുകഴ്ത്തുകയും ചെയ്തു. ഇന്ത്യക്കു വേണ്ടി ബാറ്റിങിനായി ഇറങ്ങുമ്പോഴെല്ലാം 100 കോടിയിലേറെ വരുന്ന ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷകള്‍ നിറവേറ്റുന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ കോലിക്കാവുന്നുണ്ടെന്നു ചാപ്പല്‍ ചൂണ്ടിക്കാട്ടി. സച്ചിന്‍, സ്മിത്ത്, ലാറ എന്നിവര്‍ക്കു പകരം കോലിയെ ഉള്‍പ്പെടുത്താനുള്ള കാരണവും ഇതാണെന്നു അദ്ദേഹം പറഞ്ഞു.
ഗ്രൗണ്ടിന്റെ എല്ലാ മൂലയിലേക്കും ഷോട്ടുകള്‍ പായിക്കാന്‍ ശേഷിയുള്ള, ബൗളര്‍മാരെ ഭയപ്പെടുത്താനുള്ള സാധിച്ചിരുന്ന ബാറ്റ്‌സ്മാനായിരുന്നു സെവാഗെന്നു ചാപ്പല്‍ അഭിപ്രായപ്പെട്ടു. തന്റെ ഇലവനില്‍ സെവാഗിന്റെ ഓപ്പണിങ് പങ്കാളിയായി അദ്ദേഹം തിരഞ്ഞെടുത്തത് 1960ല്‍ ഇംഗ്ലണ്ടിനായി കളിച്ച കോളിന്‍ മില്‍ബേണിനെയായിരുന്നു. വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സാണ് ചാപ്പലിന്റെ ഇലവനെ നയിക്കുന്നത്.

ചാപ്പലിന്റെ ടെസ്റ്റ് ഇലവന്‍

ചാപ്പലിന്റെ ടെസ്റ്റ് ഇലവന്‍

വീരേന്ദര്‍ സെവാഗ് (ഇന്ത്യ), കോളിന്‍ മില്‍ബേണ്‍ (ഇംഗ്ലണ്ട്), വിവിയന്‍ റിച്ചാര്‍ഡ്‌സ് (വെസ്റ്റ് ഇന്‍ഡീസ്), ഗ്രേയം പൊള്ളോക്ക് (ദക്ഷിണാഫ്രിക്ക), വിരാട് കോലി (ഇന്ത്യ), ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് (വെസ്റ്റ് ഇന്‍ഡീസ്), ആദം ഗില്‍ക്രിസ്റ്റ് (ഓസ്‌ട്രേലിയ), വസീം അക്രം (പാകിസ്താന്‍), ഷെയ്ന്‍ വോണ്‍ (ഓസ്‌ട്രേലിയ), ഡെന്നിസ് ലില്ലി (ഓസ്‌ട്രേലിയ), ജെഫ് തോംസണ്‍ (ഓസ്‌ട്രേലിയ).

Story first published: Friday, January 8, 2021, 18:36 [IST]
Other articles published on Jan 8, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X