ഐപിഎല്‍: അന്ന് മങ്കാദിങ് ചതിച്ചു, ഇത്തവണ? ഈ മാറ്റങ്ങള്‍ ഹൈദരാബാദിനെ ജയിപ്പിക്കും
ഹൈദാരാബാദ്: ഐപിഎല്ലില്‍ ഇന്നു രാത്രി നടക്കുന്ന പോരാട്ടത്തോടെ രണ്ടാം റൗണ്ട് മല്‍സരങ്ങള്‍ അവസാനിക്കും. സീസണിലെ ആദ്യ ജയം ലക്ഷ്യമിട്ട് മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സുമാണ് ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ രാത്രി എട്ടു മണിക്കു മുഖാമുഖം വരുന്നത്. ആദ്യ കളിയില്‍ പരാജയം നേരിട്ടതിനാല്‍ വിജയവഴിയില്‍ തിരിച്ചെത്താനുറച്ചാണ് ഹൈദരാബാദും രാജസ്ഥാനും ഇറങ്ങുന്നത്.
ആദ്യ മല്‍സരത്തില്‍ കെകെആറിനോടാണ് ഹൈദരാബാദ് തോല്‍വി സമ്മതിച്ചതെങ്കില്‍ മങ്കാദിങ് വിവാദം ഹരം കെടുത്തിയ കളിയില്‍ രാജസ്ഥാനെ പഞ്ചാബ് കീഴടക്കുകയായിരുന്നു. രാത്രി നടക്കുന്ന മല്‍സരത്തില്‍ ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ രാജസ്ഥാനെ മറികടന്ന് ഹൈദരാബാദിനു സീസണിലെ ആദ്യ ജയം കൊയ്യാം. എന്തൊക്കെയാണ് ഈ മാറ്റങ്ങളെന്നു നോക്കാം.

ഹൂഡയ്ക്കു പകരം വില്ല്യംസണ്‍
തോളിനേറ്റ പരിക്കില്‍ നിന്നും മോചിതനാവാത്തതിനാല്‍ ടീമിന്റെ ക്യാപ്റ്റനും ന്യൂസിലാന്‍ഡ് നായകനുമായ കെയ്ന്‍ വില്ല്യംസണ്‍ ആദ്യ കളിയില്‍ ഹൈദരാബാദിനായി ഇറങ്ങിയിരുന്നില്ല. കഴിഞ്ഞ മല്‍സരത്തിലുണ്ടായിരുന്ന ദീപക് ഹൂഡയെ ഒഴിവാക്കി പകരം വില്ല്യംസണിനെ ടീമിലുള്‍പ്പെടുത്തണം.
വില്ല്യംസണിന്റെ അഭാവത്തില്‍ വിജയ് ശങ്കറാണ് കഴിഞ്ഞ മല്‍സരത്തില്‍ മൂന്നമനായി ബാറ്റ് ചെയ്തത്. വില്ല്യംസണ്‍ തിരിച്ചെത്തുന്നതോടെ അദ്ദേഹം അഞ്ചാംസ്ഥാനത്തേക്കു മാറ്റാം. ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും വില്ല്യംസണിന്റെ സാന്നിധ്യം ഹൈദരാബാദിനു മുതല്‍ക്കൂട്ടാവും. കഴിഞ്ഞ സീസണിലെ ടോപ്‌സ്‌കോറര്‍ കൂടിയായിരുന്നു അദ്ദേഹം.

സന്ദീപിനു പകരം ഖലീല്‍
ബൗളിങിലാണ് ഹൈദരാബാദ് ടീം മറ്റൊരു മാറ്റം വരുത്തേണ്ടത്. പേസര്‍ സന്ദീപ് ശര്‍മയെ പുറത്തിരുത്തി പകരം ഖലീല്‍ അഹമ്മദിനെ കളിപ്പിക്കണം. ഇടം കൈയന്‍ പേസറായ ഖലീല്‍ നേരത്തേ ടീമിനായി മികച്ച പ്രകടനം നടത്തിയ താരമാണ്. ഇന്ത്യക്കു വേണ്ടിയും കുറച്ചു മല്‍സരങ്ങളില്‍ പേസര്‍ ബൗള്‍ ചെയ്തിട്ടുണ്ട്.
ബൗളിങില്‍ പല വേരിയേഷനുകളും വരുത്താന്‍ ശേഷിയുള്ള ബൗളര്‍ കൂടിയാണ് ഖലീല്‍. ടീമിന്റെ പ്രധാന പേസറായ ഭുവനേശ്വര്‍ കുമാറിനു മികച്ച പിന്തുണ നല്‍കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്യും. ഇന്ത്യക്കു വേണ്ടി ഡെത്ത് ഓവറുകളില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരം കൂടിയാണ് ഖലീല്‍.

ബെയര്‍സ്‌റ്റോയ്ക്കു പകരം സാഹ
ഇംഗ്ലീഷ് താരം ജോണി ബെയര്‍സ്‌റ്റോ നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ്. എന്നാല്‍ ആദ്യ കളിയില്‍ താരം നിരാശപ്പെടുത്തിയിരുന്നു. തന്റെ സ്ഥിരം ശൈലിയില്‍ നിന്നും വ്യത്യസ്തമായി വേഗം കുറഞ്ഞ ഇന്നിങ്‌സാണ് ബെയര്‍സ്റ്റോ കളിച്ചത്. 35 പന്തില്‍ താരം 39 റണ്‍സെടുത്ത് പുറത്തായിരുന്നു.
ബെയര്‍സ്‌റ്റോയ്ക്കു പകരം ഏറെ മല്‍സരപരിചയമുള്ള വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയെ ഹൈദരാബാദ് കളിപ്പിക്കണം. ടി20യില്‍ സെഞ്ച്വറിയടക്കം ഏറെ റണ്‍സെടുത്തിട്ടുള്ള താരമാണ് സാഹ. മാത്രമല്ല വിക്കറ്റ് കീപ്പിങിലും ബെയര്‍സ്‌റ്റോയേക്കാള്‍ ഏറെ മുകളിലാണ് സാഹയുടെ സ്ഥാനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications