For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അഡ്‌ലെയ്ഡിലും ഇന്ത്യക്ക് അടിതെറ്റുമോ? ടീമില്‍ മാറ്റം വരുത്തിയേ തീരൂ... മൂന്നു പേരെ പുറത്താക്കണം

പരമ്പര കൈവിടാതിരിക്കാന്‍ ഇന്ത്യക്കു ജയിച്ചേ തീരൂ

By Manu
#AUSvsIND : അടുത്ത ഏകദിനത്തിൽ ഇന്ത്യക്ക് ടീമില്‍ മാറ്റം വരുത്തണോ? | Oneindia Malayalam

അഡ്‌ലെയ്ഡ്: ടെസ്റ്റ് പരമ്പരയിലെ ചരിത്ര വിജയത്തിന്റെ ആവേശവുമായി ഓസ്‌ട്രേലിയക്കെതിരേയുള്ള ആദ്യ ഏകദിനത്തിന് ഇറങ്ങിയ ടീം ഇന്ത്യക്കു തിരിച്ചടി നേരിട്ടിരുന്നു. ഇന്ത്യയെ നിഷ്പ്രഭരാക്കി 34 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഓസീസ് ആഘോഷിച്ചത്. ആദ്യം ബാറ്റിങിലും പിന്നീട് ബൗളിങിലും ഇന്ത്യക്കെതിരേ ആധിപത്യം പുലര്‍ത്തിയാണ് കംഗാരുപ്പട ജയം കൊയ്തത്.

ചൊവ്വാഴ്ച അഡ്‌ലെയ്ഡില്‍ നടക്കാനിരിക്കുന്ന രണ്ടാം ഏകദിനം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഫൈനലിനു തുല്യമാണ്. മൂന്നു മല്‍സരങ്ങളുടെ പരമ്പര കൈവിടാതിരിക്കാന്‍ കോലിപ്പടയ്ക്കു ജയിച്ചേ തീരൂ. ആദ്യ ഏകദിനത്തില്‍ കളിച്ച അതേ ടീമിനെ തന്നെ അഡ്‌ലെയ്ഡിലും ഇറക്കിയാല്‍ ഇന്ത്യക്കു മറ്റൊരു തിരിച്ചടി കൂടി നേരിടേണ്ടി വന്നേക്കാം. ടീമില്‍ ചില മാറ്റങ്ങളുമായി വേണം ഇന്ത്യ രണ്ടാം ഏകദിനത്തില്‍ ഇറങ്ങാന്‍. ഇവ എന്തൊക്കെയെന്നു നോക്കാം.

ജഡേജയ്ക്കു പകരം വിജയ് ശങ്കര്‍

ജഡേജയ്ക്കു പകരം വിജയ് ശങ്കര്‍

ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കു ബൗളിങിലും ബാറ്റിങിലും ആദ്യ ഏകദിനത്തില്‍ കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. വിവാദത്തില്‍ പെട്ടു സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഹര്‍ദിക് പാണ്ഡ്യയുടെ അഭാവം ആദ്യ കളിയില്‍ ഇന്ത്യയംെ ബാധിക്കുക തന്നെ ചെയ്തു.
പാണ്ഡ്യക്കു പകരം ടീമിലിടം പിടിച്ച വിജയ് ബൗളിങിലും ബാറ്റിങിലും മികച്ച പ്രകടനം നടത്താന്‍ ശേഷിയുള്ള താരമാണ്. മാത്രമല്ല ഓസീസ് സാഹചര്യങ്ങളില്‍ പാണ്ഡ്യയെപ്പോലുള്ള പേസ് ബൗളിങ് ഓള്‍റൗണ്ടറെയാണ് ഇന്ത്യക്കു വേണ്ടത്. അതു തന്നെയാണ് വിജയിയുടെ പ്ലസ് പോയിന്റും. അടുത്തിടെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഇന്ത്യന്‍ എ ടീമിനു വേണ്ടി താരം കസറിയിരുന്നു.

ഖലീലിന് പകരം ചഹല്‍

ഖലീലിന് പകരം ചഹല്‍

ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ ബൗങിങ് നിരയില്‍ ഒരു ചലനവുമുണ്ടാക്കാന്‍ കഴിയാതിരുന്ന താരമാണ് പേസര്‍ ഖലീല്‍ അഹമ്മദ്. രണ്ടാം ഏകദിനത്തില്‍ ഖലീലിനെ മാറ്റി സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലിനെ ഇന്ത്യ ടീമിലുള്‍പ്പെടുത്തേണ്ടതുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ഏകദിനത്തിലും ടി20യിലുമെല്ലാം ഇന്ത്യക്കായി മിന്നുന്ന പ്രകടനം നടത്തിയ താരമാണ് ചഹല്‍.
റണ്ണൊഴുക്ക് തടയുന്നതില്‍ മാത്രമല്ല നിര്‍ണായക ബ്രേക്ക്ത്രൂകള്‍ നല്‍കുന്നതിലും അദ്ദേഹം മിടുക്കനാണ്. കുല്‍ദീപ് യാദവിനൊപ്പം ചഹല്‍ കൂടി ചേരുന്നതോടെ ഓസീസ് ബാറ്റിങ് നിരയ്ക്കു കടുത്ത വെല്ലുവിളി തന്നെ നേരിടേണ്ടി വരുമെന്നുമറപ്പാണ്.

കാര്‍ത്തികിന് പകരം ജാദവ്

കാര്‍ത്തികിന് പകരം ജാദവ്

വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദിനേഷ് കാര്‍ത്തികിനെ പുറത്തിരുത്തി പകരം ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവിനെയും രണ്ടാം ഏകദിനത്തില്‍ ഇന്ത്യ കളിപ്പിക്കണം. ബൗളിങിലും ബാറ്റിങിലും പല തവണ ഇന്ത്യക്കു വേണ്ടി ശ്രദ്ധേയമായ പ്രകടനം നടത്തിയ താരമാണ് ജാദവ്. കഴിഞ്ഞ ഏഷ്യാ കപ്പിലും അദ്ദേഹം ഇന്ത്യയുടെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.
ബാറ്റിങില്‍ അത്ര മികച്ച ഫോമിലല്ലാത്ത കാര്‍ത്തിനു പകരം ജാദവിനെ കളിപ്പിച്ചാല്‍ ബൗളിങിലും ഇന്ത്യക്ക് അതു ഗുണം ചെയ്യും. റണ്ണൊഴുക്ക് തടയുന്നതില്‍ പ്രത്യേക മിടുക്ക് തന്നെ ജാദവിനുണ്ട്.

Story first published: Monday, January 14, 2019, 10:05 [IST]
Other articles published on Jan 14, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+