Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്നിങ്‌സിലെ 10 വിക്കറ്റും വീഴ്ത്തി ഒരു ബൗളര്‍; കുംബ്ലെയ്‌ക്കൊപ്പം ഒരു ഇന്ത്യക്കാരി

ന്യൂഡല്‍ഹി: ഒരിന്നിങ്‌സിലെ 10 വിക്കറ്റും വീഴ്ത്തി ചരിത്രത്തില്‍ ഇടംപിടിച്ച അനില്‍ കുംബ്ലെയുടെ ഒപ്പമെത്തിയിരിക്കുകയാണ് ഒരു വനിതാ ബൗളര്‍. ചണ്ഡീഗഡ് അണ്ടര്‍ 19 ക്യാപ്റ്റന്‍ കാഷ്‌വീ ഗൗതം ആണ് നേട്ടത്തിനുടമ. വനിതാ അണ്ടര്‍ 19 ട്രോഫിയില്‍ ചണ്ഡീഗഡും അരുണാചല്‍ പ്രദേശും തമ്മില്‍ കടപ്പയില്‍ നടക്കുന്ന മത്സരത്തിലായിരുന്നു ഗൗതമിന്റെ റെക്കോര്‍ഡ് പ്രകടനം.

ആദ്യം ബാറ്റ് ചെയ്ത ചണ്ഡീഗഡ് 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണെടുത്തത്. 68 പന്തില്‍ 49 റണ്‍സെടുത്ത താരം ബാറ്റിങ്ങിലും തിളങ്ങി. ബൗള്‍ ചെയ്യാനിറങ്ങിയപ്പോള്‍ 29 പന്ത് മാത്രമേ കാഷ്‌വീ എറിയേണ്ടതായി വന്നുള്ളൂ. അരുണാചല്‍ പ്രദേശിന്റെ 10 വിക്കറ്റും ഈ യുവ ബൗളര്‍ക്ക് ലഭിച്ചു. കേവലം 25 റണ്‍സിന് അരുണാചല്‍ പുറത്തായപ്പോള്‍ ചണ്ഡീഗഡ് 161 റണ്‍സിന്റെ ജയവും ആഘോഷിച്ചു.

cricket

ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് പെണ്‍കുട്ടി നടത്തിയത്. ആദ്യ മത്സരത്തില്‍ ബിഹാറിനെതിരെ 6 വിക്കറ്റും രണ്ടാം മത്സരത്തില്‍ ജമ്മു കാശ്മീരിനെതിരെ 7 വിക്കറ്റും സ്വന്തമാക്കിയിരുന്നു. ആകെ മൂന്നു കളികളില്‍നിന്നും 23 വിക്കറ്റ് സ്വന്തമാക്കി. ന്യൂഡല്‍ഹില്‍ പാക്കിസ്ഥാനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലാണ് അനില്‍ കുംബ്ലെ ഒരിന്നിങ്‌സിലെ 10 വിക്കറ്റും സ്വന്തമാക്കിയത്. അന്ന് ജിം ലേക്കറുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ കുംബ്ലെയേക്ക് കഴിഞ്ഞു. 2001ലെ ഒരു ആഭ്യന്തര മത്സരത്തില്‍ ദെബാശിഷ് മൊഹന്തിയും 10 വിക്കറ്റ് നേട്ടത്തിലെത്തിയിരുന്നു.

Story first published: Tuesday, February 25, 2020, 17:00 [IST]
Other articles published on Feb 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+