വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: കോലിക്കും സംഘത്തിനും സുരക്ഷയില്ല!! പോലീസ് പിന്‍മാറി... കാരണക്കാര്‍ ബിസിസിഐ

മൊഹാലിയില്‍ ബുധനാഴ്ചയാണ് രണ്ടാം ടി20 മല്‍സരം

മൊഹാലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20 മല്‍സരത്തിനെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് സുരക്ഷയൊരുക്കാന്‍ പോലീസ് വിസമ്മതിച്ചു. ചണ്ഡീഗഡ് പോലീസാണ് വിരാട് കോലിക്കും സംഘത്തിനും സുരക്ഷ നല്‍കാനാവില്ലെന്ന് അറിയിച്ചിരിക്കുന്നത്. ബിസിസിഐയുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഇതിനു കാരണം.

india

ടീമിനു സുരക്ഷയൊരുക്കുന്നതിനു വേണ്ടി ബിസിസിഐ ചണ്ഡീഗഡ് പോലീസിന് ഒമ്പത് കോടി രൂപയാണ് ഫീസായി നല്‍കേണ്ടിയിരുന്നത്. ബിസിസിഐ ഈ തുക നല്‍കാതിരുന്നതോടെയാണ് സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന് പോലീസും തിരിച്ചടിച്ചത്. മല്‍സരത്തിനു മുന്നോടിയായി ഇരുടീമുകളും ചണ്ഡീഗഡിലെത്തിയിട്ടുണ്ട്. നിലവില്‍ ഹോട്ടലുകളില്‍ കഴിയുന്ന് ടീമിന് സ്വകാര്യ സുരക്ഷ മാത്രമേയുള്ളൂ.

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: 150 കിമി വേഗമോ? അവന്‍ പുലിക്കുട്ടി തന്നെ... പുകഴ്ത്തി ക്ലൂസ്‌നര്‍ഇന്ത്യ vs ദക്ഷിണാഫ്രിക്ക: 150 കിമി വേഗമോ? അവന്‍ പുലിക്കുട്ടി തന്നെ... പുകഴ്ത്തി ക്ലൂസ്‌നര്‍

മൊഹാലി വിമാനത്താവളത്തിലാണ് ടീമുകള്‍ ആദ്യമെത്തിയത്. മൊഹാലി പോലീസ് ഇവിടെ നിന്നും ചണ്ഡീഗഡ് അതിര്‍ത്തി വരെ ടീമിന് മതിയായ സുരക്ഷ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ നേരത്തേ ഓഫര്‍ ചെയ്ത ഫീസ് നല്‍കുന്നതില്‍ ബിസിസിഐയുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായതോടെ ചണ്ഡീഗഡ് പോലീസ് സുരക്ഷ നല്‍കില്ലെന്ന് അറിയിക്കുകയായിരുന്നു.

Story first published: Tuesday, September 17, 2019, 15:11 [IST]
Other articles published on Sep 17, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X