Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയയില്‍ കോലി ഡിവില്ലിയേഴ്‌സിന്റെ റെക്കോര്‍ഡ് തകര്‍ക്കും!

പെര്‍ത്ത്: ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എ ബി ഡിവില്ലിയേഴ്‌സിന്റെ റെക്കോര്‍ഡ് ഇന്ത്യയുടെ ഉപനായകന്‍ വിരാട് കോലി തകര്‍ക്കുമോ. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ അത് സാധിക്കും. അഞ്ച് മത്സരങ്ങളില്‍ നിന്നും വെറും 169 റണ്‍സ് മാത്രം മതി കോലിക്ക് ഡിവില്ലിയേഴ്‌സിനെ മറികടക്കാന്‍. 5 കളിയില്‍ ഇത്രയും റണ്‍സെടുത്താല്‍ കോലിക്ക് ഏറ്റവും വേഗത്തില്‍ ഏകദിനത്തില്‍ 7000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്‌സ്മാനാകാം.

166 ഇന്നിംഗ്‌സുകളില്‍ നിന്നും 7000 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സിന്റെ പേരിലാണ് ഇപ്പോള്‍ റെക്കോര്‍ഡ്. വിരാട് കോലി ഇതുവരെയായി 166 കളികളിലായി 158 ഇന്നിംഗ്‌സുകള്‍ കളിച്ചു. 6831 റണ്‍സെടുത്തു. 7000ത്തിന് 169 റണ്‍സ് കുറവ്. അഞ്ച് മത്സരങ്ങളുടെ പരമ്പര തീരുമ്പോഴേക്കും ഇത്രയും റണ്‍സെടുത്താല്‍ റെക്കോര്‍ഡ് കോലിയുടെ പേരില്‍ ഇരിക്കും. കോലിയുടെ സ്റ്റാന്‍ഡേര്‍ഡ് വെച്ച് നോക്കിയാല്‍ ഇത് അസാധ്യം എന്ന് ആരും പറയില്ല.

viratkohli-pull-new

2014 നവംബറില്‍ ദക്ഷിണാഫ്രിക്കയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് ഡിവില്ലിയേഴ്‌സ് 7000 റണ്‍സിലെത്തിയത്. ഡിവില്ലിയേഴ്‌സ് ഈ നേട്ടം കൈവരിച്ച പെര്‍ത്തിലാണ് ചൊവ്വാഴ്ച കോലിയും ആദ്യ ഏകദിനത്തിന് ഇറങ്ങുന്നത്. നിലവില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്കാണ് വേഗത്തില്‍ 7000 റണ്‍സ് തികച്ച പട്ടികയിലെ രണ്ടാം സ്ഥാനം. ലാറ മൂന്നാമതും ഹെയ്ന്‍സ് നാലാമതുമാണ്. അഞ്ചാമത് കാലിസ്. ആദ്യ അഞ്ചില്‍ സച്ചിന്‍ തെണ്ടുല്‍ക്കറില്ല.

Story first published: Monday, January 11, 2016, 15:51 [IST]
Other articles published on Jan 11, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+