Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്റെ സെഞ്ചുറി റെക്കോര്‍ഡും സങ്കക്കാര തകര്‍ക്കുമോ?

സിഡ്‌നി: മാരകമായ ബാറ്റിംഗ് ഫോമിലാണ് കുമാര്‍ സങ്കക്കാര. അടുപ്പിച്ച് അടിച്ചത് 4 സെഞ്ചുറികള്‍. സങ്കക്കാരയുടെ ലോകകപ്പിലെ ആകെ സമ്പാദ്യം 5 സെഞ്ചുറികളാണ്. ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെക്കാള്‍ ഒരെയൊരു സെഞ്ചുറി കുറവ്. സച്ചിന് ലോകകപ്പില്‍ 6 സെഞ്ചുറികളുണ്ട്. ക്വാര്‍ട്ടറും സെമിയും ഫൈനലും കളിക്കാന്‍ അവസരം കിട്ടിയാല്‍ ചിലപ്പോള്‍ സങ്കക്കാര സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്തുകൂടായ്കയില്ല

നേരത്തെ ടെസ്റ്റില്‍ വേഗത്തില്‍ 12000 തികച്ച് സച്ചിന്റെ മറ്റൊര് റെക്കോര്‍ഡ് സങ്കക്കാര സ്വന്തമാക്കിയിരുന്നു. 247 ഇന്നിംഗ്‌സില്‍ 12000 ലെത്തിയ സച്ചിനെ 222 ഇന്നിംഗ്‌സുകളില്‍ ഇത്രയും റണ്‍സെടുത്താണ് സങ്ക മറികടന്നത്. ഈ ലോകകപ്പില്‍ സ്‌കോട്‌ലന്‍ഡ്, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ക്കെതിരെയായിരുന്നു ഈ ലോകകപ്പില്‍ സങ്കയുടെ സെഞ്ചുറികള്‍.

ലോകകപ്പിലെ സെഞ്ചുറി വേട്ടക്കാരെ കാണൂ

സച്ചിന്‍ തന്നെ താരം

സച്ചിന്‍ തന്നെ താരം

വിരമിച്ചെങ്കിലും ലോകകപ്പിലെ സെഞ്ചുറിക്കാരില്‍ ഇപ്പോഴും സച്ചിനാ് താരം. 44 കളികളില്‍ നിന്നായി സച്ചിന് 6 സെഞ്ചുറികളുണ്ട്.

റിക്കി പോണ്ടിംഗ് തൊട്ടുപിന്നില്‍

റിക്കി പോണ്ടിംഗ് തൊട്ടുപിന്നില്‍

42 കളികളില്‍ 5 സെഞ്ചുറികള്‍ അടിച്ച ഓസീസ് താരം റിക്കി പോണ്ടിംഗാണ് സച്ചിന് തൊട്ടുപിന്നില്‍.

സങ്ക മുന്നിലാകുമോ

സങ്ക മുന്നിലാകുമോ

സങ്കയ്ക്ക് ഈ ലോകകപ്പില്‍ വേണമെങ്കില്‍ 3 കളികള്‍ കൂടി കിട്ടും. 1 സെഞ്ചുറി അടിച്ചാല്‍ സച്ചിനൊപ്പം എത്താം. രണ്ടെണ്ണം അടിച്ചാല്‍ സച്ചിന് മുന്നില്‍. ഈ ഫോമില്‍ പോയാല്‍ സങ്ക സച്ചിനെ മറികടക്കാനാണ് സാധ്യത.

ഗാംഗുലി പിന്നിലായി

ഗാംഗുലി പിന്നിലായി

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്ക് ലോകകപ്പില്‍ മാത്രം 4 സെഞ്ചുറികളുണ്ട്.

ഡിവില്ലിയഴ്‌സിന് അടിക്കാം

ഡിവില്ലിയഴ്‌സിന് അടിക്കാം

മാര്‍ക് വോ, ദില്‍ഷന്‍, ജയവര്‍ധനെ, ഡിവില്ലിയേഴ്‌സ് എന്നിവര്‍ക്കുമുണ്ട് 4 സെഞ്ചുറി വീതം. ഡിവില്ലിയേഴ്‌സിനും ദില്‍ഷനും നോക്കൗട്ട് മത്സരങ്ങള്‍ ബാക്കിയുണ്ട്.

Story first published: Tuesday, March 17, 2015, 14:00 [IST]
Other articles published on Mar 17, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+