വെസ്റ്റ് ഇൻഡീസ് ഇല്ലാത്ത ചാമ്പ്യൻസ് ട്രോഫി... ക്രിസ് ഗെയ്ലും പൊള്ളാർഡും ബ്രാവോയും ഇല്ലാതെ എന്ത് കളി?
ലണ്ടൻ: ഇത്തവണത്തെ ഐ സി സി ചാമ്പ്യൻസ് ട്രോഫിക്ക് വലിയൊരു പ്രത്യേകതയുണ്ട്. കരുത്തരായ വെസ്റ്റ് ഇൻഡീസ് ഇല്ല എന്നതാണ് അത്. എന്തുകൊണ്ടാണ് വെസ്റ്റ് ഇന്‍ഡീസ് ചാന്പ്യൻസ് ട്രോഫിക്ക് ഇല്ലാത്തത് എന്ന് ചോദിച്ചാൽ ഉത്തരം സിംപിള്‍. ഐ സി സി റാങ്കിംഗിലെ ആദ്യത്തെ എട്ട് ടീമുകൾ മാത്രമേ ചാമ്പ്യൻസ് ട്രോഫി കളിക്കാനുളളൂ. വിശ്വാസം വരുന്നില്ല അല്ലേ...

വെസ്റ്റ് ഇൻഡീസില്ല
സെപ്തംബർ 30ലെ ഐ സി സി റാങ്കിംഗ് പ്രകാരമുള്ള ആദ്യത്തെ എട്ട് സ്ഥാനക്കാരെയാണ് ചാമ്പ്യൻസ് ട്രോഫി കളിക്കാൻ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ സമയത്ത് വെസ്റ്റ് ഇൻഡീസിന്റെ റാങ്ക് ഒമ്പതായിരുന്നു. വെറും രണ്ട് പോയിന്റിനാണ് വെസ്റ്റ് ഇൻഡീസിന് ഐ സി സി ചാമ്പ്യൻസ് ട്രോഫി നഷ്ടമായത് എന്ന് ചുരുക്കം.

പാകിസ്താൻ കയറി
ഒമ്പതാം സ്ഥാനത്തുള്ള വെസ്റ്റ് ഇൻഡീസ് ചാമ്പ്യൻസ് ട്രോഫിക്ക് പുറത്താകുമ്പോൾ എട്ടാം സ്ഥാനക്കാരായി പാകിസ്താൻ ചാമ്പ്യൻസ് ട്രോഫി കളിക്കാൻ ടിക്കറ്റ് നേടി. വിൻഡീസിന് 88 പോയിന്റാണെങ്കിൽ പാകിസ്താന് അന്ന് ഉണ്ടായിരുന്നത് 90 പോയിന്റാണ്.

അട്ടിമറിച്ചത് ബംഗ്ലാദേശ്
എന്നാൽ പാകിസ്താനല്ല, രണ്ട് തവണ ലോകചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിന്റെ ചാമ്പ്യൻസ് ട്രോഫി പ്രതീക്ഷകൾ തകർത്തത് കുഞ്ഞന്മാരായ ബംഗ്ലാദേശാണ്. 96 പോയിന്റുമായി ഏഴാം സ്ഥാനക്കാരായിട്ടാണ് ബംഗ്ലാദേശ് ചാമ്പ്യൻസ് ട്രോഫിക്ക് യോഗ്യത നേടിയത്.

മറ്റുള്ളവർ ഇവർ
ഓസ്ട്രേലിയ 1, ഇന്ത്യ 2, ദക്ഷിണാഫ്രിക്ക 3, ന്യൂസിലൻഡ് 4, ശ്രീലങ്ക 5, ഇംഗ്ലണ്ട് 6, ബംഗ്ലാദേശ് 7, പാകിസ്താൻ 8 - എന്നിങ്ങനെയാണ് ചാമ്പ്യൻസ് ട്രോഫിക്ക് യോഗ്യത നേടിയ എട്ട് ടീമുകളുടെ റാങ്കിംഗ്. വെസ്റ്റ് ഇൻഡീസ് 9, അയർലൻഡ് 10, സിംബാബ്വെ 11, അഫ്ഗാനിസ്ഥാൻ 12 എന്നിവർക്ക് യോഗ്യത കിട്ടിയില്ല.

മുൻ ചാമ്പ്യന്മാരാണ്
1975ലും 1979ലുമായി രണ്ട് തവണ ലോകകപ്പ് നേടിയ ടീമാണ് വെസ്റ്റ് ഇൻഡീസ്. ലോകകപ്പ് മാത്രമല്ല, 2014ലെ ചാമ്പ്യൻസ് ട്രോഫി ജേതാക്കളും കൂടിയാണ് വിൻഡീസ്. ഇന്ത്യയും ഓസ്ട്രേലിയയും രണ്ട് തവണ കീരീടം നേടി.

ആരെയൊക്കെ മിസ് ചെയ്യും
ഒരു കാലത്ത് ക്രിക്കറ്റ് ലോകം അടക്കിഭരിച്ചവരാണ് കരീബിയൻ കരുത്ത്. ചാമ്പ്യൻസ് ട്രോഫിയിൽ തീർച്ചയായും വെസ്റ്റ് ഇൻഡീസിനെ ക്രിക്കറ്റ് ആരാധകർ മിസ് ചെയ്യും. വെടിക്കെട്ട് ഓപ്പണർ ക്രിസ് ഗെയ്ൽ, ഓൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോ, കീരൺ പൊള്ളാർഡ് തുടങ്ങിയവർക്കെല്ലാം ഇംഗ്ലണ്ടിലും ആരാധകർ ഇഷ്ടം പോലെയുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications