Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീലങ്കയും പാകിസ്താനും തോൽക്കാൻ വേണ്ടി ആഞ്ഞ് കളിച്ചു.. ശ്രീലങ്ക തോറ്റു.. പാകിസ്താൻ സെമിയിൽ!!

ലണ്ടൻ: ഐ സി സി ചാമ്പ്യൻസ് ട്രോഫി 2017ലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ പാകിസ്താന് ജയം. വിജയത്തോടെ പാകിസ്താൻ സെമിഫൈനലിൽ ഇടം കണ്ടെത്തി. ജയിക്കാവുന്ന കളി തുലച്ചുകളഞ്ഞ നിരാശയോടെ ശ്രീലങ്കയ്ക്ക് നാട്ടിലേക്ക് മടങ്ങാം. സ്കോർ ശ്രീലങ്ക 49.2 ഓവറിൽ 236 ഓളൗട്ട്. പാകിസ്താൻ 44.5 ഓവറിൽ 7 വിക്കറ്റിന് 237 റൺസ്.

Sarfraz Ahmed

താരമത്യേന കുറഞ്ഞ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താന് മിന്നുന്ന തുടക്കം കിട്ടിയിരുന്നു. 11.4 ഓവറിൽ 74. ഓപ്പണർ ഫക്തർ സമാൻ 50 റൺസെടുത്തു. അസ്ഹർ അലി 34ഉം. പിന്നീട് തുടരെ തുടരെ വിക്കറ്റുകൾ നഷ്ടപ്പെട്ട പാകിസ്താൻ പരാജയം മുന്നിൽ കണ്ടു. എന്നാൽ അർധസെഞ്ചുറിയോടെ ക്യാപ്റ്റൻ സർഫരാസ് ഖാൻ പാകിസ്താന്റെ രക്ഷകനായി. മികച്ചൊരു ഇന്നിംഗ്സോടെ ആമിറും ക്യാപ്റ്റന് കൂട്ടായി. ശ്രീലങ്കയ്ക്ക് വേണ്ടി നുവാൻ പ്രദീപ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ശ്രീലങ്ക 236 റൺസിന് ഓളൗട്ടായി. 73 റൺസെടുത്ത ഓപ്പണർ ഡിക്ക്വെല്ലയാണ് അവരുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ ആഞ്ചലോ മാത്യൂസ് 39ഉം ഗുണരത്നെ 27ഉം ലക്മൽ 26ഉം കുശാൽ മെൻഡിസ് 27ഉം റൺസെടുത്തു. 31 ഓവറിൽ മൂന്ന് വിക്കറ്റിന് 160ൽ എത്തിയ ശ്രീലങ്ക 49.2 ഓവറിൽ ഓളൗട്ടാകുകയായിരുന്നു. പാകിസ്താന് വേണ്ടി ഹസൻ അലിയും ജുനൈദ് ഖാനും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.

Story first published: Monday, June 12, 2017, 23:08 [IST]
Other articles published on Jun 12, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+