Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരാട് കോലിയും ഡിവില്ലിയേഴ്സും പൂജ്യത്തിന് പുറത്താകാൻ കാരണം ഈ പാകിസ്താനി വനിതാ ജേർണലിസ്റ്റ്? അക്രമം!

ലണ്ടൻ: ഐ സി സി ചാമ്പ്യൻസ് ട്രോഫിയിൽ സൂപ്പർ താരങ്ങളായ വിരാട് കോലിയും എ ബി ഡിവില്ലിയേഴ്സും പൂജ്യത്തിന് പുറത്താകാൻ കാരണം പാകിസ്താനിൽ നിന്നുള്ള ഈ വനിതാ ജേര്‍ണലിസ്റ്റാണോ. ആണെന്നാണ് സോഷ്യൽ മീഡീയ പറയുന്നത്. സൈനബ് അബ്ബാസ് എന്നാണ് ഈ മാധ്യമ പ്രവർത്തകയുടെ പേര്. നിലവിൽ ഒരു ബൗളർക്കും സ്വപ്നം കാണാൻ പോലും പറ്റാത്ത ഈ ഇരട്ടവിക്കറ്റുകൾ ഈ സുന്ദരി വീഴ്ത്തിയത് എങ്ങനെ എന്ന് നോക്കൂ...

ഡിവില്ലിയേഴ്സിന് പറ്റിയത്

ചാമ്പ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് ബി മത്സരത്തിലാണ് എ ബി ഡിവില്ലിയേഴ്സ് ഗോൾഡൻ ഡക്കായത്. കളി ദക്ഷിണാഫ്രിക്ക തോൽക്കുകയും ചെയ്തു. ക്രിക്കറ്റിലെ റെയർ സൈറ്റ് എന്നാണ് ഡിവില്ലിയേഴ്സിന്റെ വിക്കറ്റിനെ കമന്റേറ്റർമാർ വിളിച്ചത്.

കഴിഞ്ഞില്ല അത്ഭുതം

തൊട്ടടുത്ത മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയാണ് ഡക്കായത്. കോലി പക്ഷേ അഞ്ച് പന്തുകൾ കളിച്ചു. കളി ഇന്ത്യ തോൽക്കുകയും ചെയ്തു. മോഡേൺ ഡേ ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ട് ബാറ്റ്സ്മാൻമാരാണ് കോലിയും ഡിവില്ലിയേഴ്സും.

കാരണം സൈനബ് അബ്ബാസ്

പാകിസ്താനി വനിതാ ജേണലിസ്റ്റായ സൈനബ് അബ്ബാസ് ആണ് കോലിയും ഡിവില്ലിയേഴ്സും പൂജ്യത്തിന് പുറത്താകാൻ കാരണമെന്നാണ് ട്വിറ്റരാദികൾ ആരോപിക്കുന്നത്. ഇതിന് അവർ പറയുന്ന കാരണമാകട്ടെ അതിവിചിത്രവും

പണി പറ്റിച്ച സെൽഫികൾ

ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും കളികൾ നടക്കുന്നതിന് മുമ്പേ സൈനബ് അബ്ബാസ് കോലിക്കും ഡിവില്ലിയേഴ്സിനും ഒപ്പം സെൽഫി എടുത്ത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു ഈസെല‍ഫികളാണ് ശകുനപ്പിഴയായത് എന്നാണ് ആരാധകർ പറയുന്നത്.

Story first published: Sunday, June 11, 2017, 9:03 [IST]
Other articles published on Jun 11, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+