ആമിർ സൊഹൈലിനെ ബൗൾഡാക്കി ആക്രോശിക്കുന്ന വെങ്കിടേഷ് പ്രസാദ്... ഒന്നുകൂടികാണാം ആ എപിക് വീഡിയോ!!
ലണ്ടൻ: വീണ്ടുമൊരു ഐ സി സി ടൂർണമെന്റിൽ നേർക്കുനേർ വരികയാണ് ഇന്ത്യയും പാകിസ്താനും. യുദ്ധമെന്ന് വരെ വിശേഷിക്കപ്പെടുന്ന ഇന്ത്യ - പാകിസ്താൻ മത്സരങ്ങളിലെ ഓർമകൾ അയവെട്ടുകയായിരിക്കും ഓരോ ക്രിക്കറ്റ് പ്രേമിയും ഇപ്പോൾ. ഇതിൽ ഏതാണ് ഏറ്റവും മികച്ചത് എന്ന് ചോചദിച്ചാൽ ഓരോരുത്തർക്കും അത് ഓരോ പോലെയായിരിക്കും. എന്നാലും ഇനി പറയുന്ന സീൻ ഒരിക്കലും ഒരു ക്രിക്കറ്റ് പ്രേമിക്കും മറക്കാൻ പറ്റില്ല.
1996 ലോകകപ്പിൽ പാകിസ്താന്റെ ആമിർ സൊഹൈലിനെ ക്ലീൻ ബൗൾഡാക്കി ഇന്ത്യയുടെ വെങ്കിടേഷ് പ്രസാദ് ആക്രോശിക്കുന്ന ഒരു ചിത്രമാണ് അത്. ഇന്ത്യ - പാകിസ്താൻ മത്സരങ്ങളുടെ സകല വീര്യവും ആവാഹിച്ച ചിത്രം. ഇന്ത്യ ഉയർത്തിയ 287 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുകയായിരുന്നു പാകിസ്താൻ. തുടർച്ചയായി രണ്ട് ബൗണ്ടറികൾ അടിച്ച ശേഷം വെങ്കടേഷ് പ്രസാദിന് നേരെ ബാറ്റ് ചൂണ്ടി സൊഹൈൽ എന്തോ പറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം.

ആത്മാഭിമാനം വ്രണപ്പെട്ട പ്രസാദ് തൻറെ സകല ശക്തിയും ഉപയോഗിച്ച് എറിഞ്ഞ പന്തിൽ സൊഹൈലിന്റെ കുറ്റി തെറിച്ചു. സ്വതവേ ശാന്തശീലക്കാരനായ പ്രസാദ് പൊട്ടിത്തെറിക്കുന്ന കാഴ്ചയാണ് പിന്നീട് ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയം കണ്ടത്. കൈവീശി ആക്രോശിച്ച പ്രസാദ് സൊഹൈൽ ഒരിക്കലും മറക്കാത്ത സെന്റോഫാണ് കൊടുത്തുവിട്ടത്. കളി പാകിസ്താൻ തോറ്റു എന്ന് എടുത്ത് പറയേണ്ട കാര്യമില്ലല്ലോ. വീഡിയോ കാണാം..
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications