ചെന്നൈ ഇല്ലാതെന്ത് ക്രിക്കറ്റ്: ഈ വര്‍ഷം ചാമ്പ്യന്‍സ് ലീഗ് ഇല്ല!
മുംബൈ: ബി സി സി ഐ ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് റദ്ദാക്കി. ഐ പി എല്‍ ക്രിക്കറ്റില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളെ വിലക്കിയതിന് പിന്നാലെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ തീരുമാനം. ചാമ്പ്യന്‍സ് ലീഗ് ബി സി സി ഐ നിര്‍ത്തലാക്കിയേക്കും എന്ന് നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു.
ബി സി സി ഐക്ക് ഒപ്പം ക്രിക്കറ്റ് സൗത്താഫ്രിക്ക, ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രതിനിധികള്‍ കൂടി ഉള്‍പ്പെട്ട ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 ഗവേണിംഗ് ബോഡിയുടേതാണ് തീരുമാനം. കൂട്ടായ തീരുമാനമായിരുന്നു എന്ന് ബി സി സി ഐ വൃത്തങ്ങള്‍ അറിയിച്ചു. ഐ പി എല്ലില്‍ രണ്ടാം സ്ഥാനത്തെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ചാമ്പ്യന്‍സ് ലീഗ് കളിക്കാന്‍ യോഗ്യതയുണ്ടായിരുന്നു.

വിഷമകരമായ തീരുമാനം
ചാമ്പ്യന്‍സ് ട്രോഫി റദ്ദ് ചെയ്യേണ്ടി വന്നത് വിഷമകരമാണ് എന്ന് ബി സി സി ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ പറഞ്ഞു.

കാരണം മത്സരം തന്നെയോ
ഇന്ത്യയിലെ ഐ പി എല്‍, ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ്, കരീബിയന്‍ പ്രീമിയര്‍ ലീഗ് തുടങ്ങിയ ടൂര്‍ണമെന്റുകള്‍ മത്സരിക്കാന്‍ ഉള്ളതുകൊണ്ടാണ് ചാമ്പ്യന്‍സ് ലീഗ് നിര്‍ത്തുന്നത് എന്നാണ് ഔദ്യോഗികമായി പറയുന്നത്.

സംഭവം വിജയമല്ല
വന്‍ ടീമുകളൊക്കെ എത്തുന്നുണ്ടെങ്കിലും ചാമ്പ്യന്‍സ് ലീഗ് സാമ്പത്തികമായി വിജയമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍

ഇന്ത്യയില്‍ നിന്നു മൂന്ന് ടീമുകള്‍
ഐ പി എല്ലിലെ ആദ്യത്തെ മൂന്ന് ടീമുകളാണ് ചാമ്പ്യന്‍സ് ലീഗ് കളിക്കുന്നത്. നാലാമത്തെ ടീം യോഗ്യതാ റൗണ്ട് കളിക്കും.

ചെന്നൈ രണ്ടാമതാണ്
2015 സീസണില്‍ ഐ പി എല്ലില്‍ രണ്ടാം സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. വിലക്ക് കാരണം എന്തായാലും ചെന്നൈ ടീമിന് ചാമ്പ്യന്‍സ് ലീഗ് കളിക്കാന്‍ പറ്റില്ല.

മുംബൈ ചാമ്പ്യന്മാര്‍
ഐ പി എല്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് നേരിട്ടാണ് ചാമ്പ്യന്‍സ് ലീഗിലേക്ക് എന്‍ട്രി.

ആര്‍ സി ബി, രാജസ്ഥാന്‍
മൂന്നാം സ്ഥാനക്കാരായ ആര്‍ സി ബിക്കും നേരിട്ട് എന്‍ട്രിയുണ്ട്. നാലാം സ്ഥാനക്കാരായ രാജസ്ഥാന്‍ യോഗ്യതാ റൗണ്ട് കളിച്ചുവരണം. എന്തായാലും ചാമ്പ്യന്‍സ് ലീഗ് നിര്‍ത്തിയതോടെ ഈ കണക്കുകളെല്ലാം വെറുതെയായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications