വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ബിസിസിഐയെയും ഫ്രാഞ്ചൈസികളെയും കാത്തിരിക്കുന്നത് വന്‍ വെല്ലുവിളികള്‍

സപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 മുതലാണ് ടൂര്‍ണമെന്റ്

ഐപിഎല്ലിന്റെ 13ാം സീസണ്‍ സപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യുഎഇയില്‍ നടക്കാനിരിക്കുകയാണ്. ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ടൂര്‍ണമെന്റ് യാഥാര്‍ഥ്യമാവാന്‍ പോവുന്നത്. നേരത്തേ ഐപിഎല്‍ ഉപേക്ഷിക്കപ്പെട്ടേക്കുമെന്ന് വരെ അഭ്യൂഹങ്ങള്‍ വന്നിരുന്നു. എന്നാല്‍ ടി20 ലോകകപ്പും ഏഷ്യാ കപ്പും കൊവിഡിനെ തുടര്‍ന്നു മാറ്റിയതോടെ ഐപിഎല്ലിന് പുതിയ വിന്‍ഡോ ലഭിക്കുകയായിരുന്നു. ആതിഥേയത്വം വഹിക്കാന്‍ യുഎഇ രംഗത്തു വരികയും കൂടി ചെയ്തതോടെ ടൂര്‍ണമെന്റിന് പുതുജീവന്‍ ലഭിക്കുകയായിരുന്നു.

എന്നാല്‍ കൊവിഡ് ഭീഷണി ഇനിയും അവസാനിച്ചിട്ടില്ലാത്തതിനാല്‍ ഏറെ വെല്ലുവിളികളാണ് ബിസിസിഐയും ഫ്രാഞ്ചൈസികളെയും കാത്തിരിക്കുന്നത്. ഇവ ഏതൊക്കെയാണെന്നു നോക്കാം.

ബയോ ബബ്ള്‍

ബയോ ബബ്ള്‍

ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പര വിജയകരമായി നടത്താന്‍ ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിനു സാധിച്ചിരുന്നു. എന്നാല്‍ ഐപിഎല്ലില്‍ ബിസിസിഐയ്ക്കു കൈകാര്യം ചെയ്യേണ്ടത് എട്ടു ഫ്രാഞ്ചൈസികളെയാണ്.
ഓരോ ഫ്രാഞ്ചൈസിക്കും അവരുടെ സ്വന്തം ബയോ ബബ്ള്‍ ഉണ്ടായിരിക്കും. അടുത്ത മൂന്നു മാസത്തേക്ക് ഈ ബയോ ബബ്ള്‍ വിട്ട് പുറത്തു പോവാന്‍ കഴിയില്ല.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ബയോ ബബ്ള്‍ ലംഘിച്ച് പുറത്തു പോയതിനു സമാനമായ സംഭങ്ങള്‍ ഐപിഎല്ലില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബിസിസിഐ ശ്രദ്ധിക്കേണ്ടതുണ്ട്,
ബയോ ബബ്‌ളിനെക്കുറിച്ച് ആലോചിച്ച് തനിക്കു തല കറങ്ങുന്നുവെന്നാണ് ഒരു ഫ്രാഞ്ചൈസി ഉടമ പ്രതികരിച്ചത്. ബബ്‌ളിന് അര്‍ഥം ഒരു കൂട്ടം ആളുകള്‍ നിശ്ചിത വലയത്തിനുള്ളില്‍ സമാനമാനി മുന്നോട്ടു പോവുകയെന്നതാണ്. നിശ്ചിത സ്ഥലത്തു താമസം, നിശ്ചിത വാഹനത്തില്‍ താമസം തുടങ്ങി എല്ലാം മുന്‍കൂട്ടി തീരുമാനിച്ച പ്രകാരമായിരിക്കും. ഈ ബബ്‌ളിനു പുറത്ത് കടക്കാന്‍ ആര്‍ക്കും അനുമതിയുണ്ടാവില്ല. വിമാനത്താവളം, സ്റ്റേഡിയം, ഹോട്ടല്‍ എവിടെയുമാവട്ടെ ഇത് ബാധകമാണ്. അപ്പോള്‍ ഈ ബബ്‌ളിലുള്‍പ്പെട്ട ഒരാള്‍ക്ക് മാളില്‍ പോവേണ്ടിവന്നാല്‍ എന്ത് ചെയ്യും? മൂന്നു മാസത്തേക്കു ബബ്ള്‍ അതുപോലെ നിലനിര്‍ത്തുക കഠിനമായ വെല്ലുവിളിയായിരിക്കുമെന്നും ഫ്രാഞ്ചൈസി ഉടമ അഭിപ്രായപ്പെട്ടു.

കൊവിഡ് ടെസ്റ്റിങ്

കൊവിഡ് ടെസ്റ്റിങ്

ദുബായിലെ പെരുമാറ്റചട്ടങ്ങളനുസരിച്ച് ഇവിടെയെത്തുന്ന ഏതൊരാളും 72 മണിക്കൂര്‍ മുമ്പ് കൊവിഡ് ടെസ്റ്റിന് വിധേയരായിരിക്കണം. കൊവിഡ് ടെസ്റ്റ് നെഗറ്റീവണെന്ന സര്‍ട്ടിഫിക്കറ്റ് കൈവശം കരുതുകയും വേണം.. ദുബായില്‍ നിന്നും അബുദാബിയിലേക്കും തിരിച്ചുമെല്ലാം യാത്ര ചെയ്യുമ്പോള്‍ ഇവ പാലിക്കേണ്ടതുണ്ട്. മല്‍സരവുമായി ബന്ധപ്പെട്ട് താരങ്ങള്‍ക്കു നിരന്തരം വേദികളില്‍ നിന്നും വേദികളിലേക്കു യാത്ര ചെയ്യേണ്ടതിനാല്‍ ചില ഇളവുകള്‍ ലഭിച്ചേക്കും. എങ്കിലും നിയമങ്ങളെല്ലം പാലിച്ചു കൊണ്ട് താരങ്ങളെ വിവിധ വേദികളിലെത്തിക്കുകയെന്നത് കനത്ത വെല്ലുവിളി തന്നെയാണ്..

താരങ്ങള്‍ക്കുള്ള വിമാന ക്രമീകരണങ്ങള്‍

താരങ്ങള്‍ക്കുള്ള വിമാന ക്രമീകരണങ്ങള്‍

നിലവില്‍ ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കു വാണിജ്യ വിമാന സര്‍വീസുകളൊന്നുമില്ല. ഈ സര്‍വീസുകള്‍ ആരംഭിക്കുമ്പോള്‍ മാത്രമേ യുഎഇ സര്‍ക്കാര്‍ വിസയും അനുവദിക്കുകയുള്ളൂ. ഇത്തരമൊരു സാഹചര്യത്തില്‍ ഫ്രാഞ്ചൈസികള്‍ താരങ്ങളെ സ്വകാര്യ വിമാനത്തില്‍ യുഎഇയില്‍ എത്തിക്കേണ്ടി വരും. ഇതിനായി യുഎഇ സര്‍ക്കാരിന്റെ പ്രത്യേക അനുമതിയും തേടേണ്ടി വരും.
ദക്ഷിണാഫ്രിക്കയില്‍ ലോക്ക്ഡൗണായതിനാല്‍ അവിടെ നിന്നുള്ളവരെ യുഎഇയിലേക്കു കൊണ്ടു വരികയെന്നത് കൂടുതല്‍ ബുദ്ധിമുട്ടേറിയ കാര്യമാണ്. എബി വില്ലിയേഴ്‌സുള്‍പ്പെടെയുള്ള ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്കായി പ്രത്യേക ചാര്‍ട്ടേഡ് വിമാനങ്ങള്‍ തന്നെ ഫ്രാഞ്ചൈസികള്‍ക്കു ക്രമീകരിക്കേണ്ടി വരും.

വരുമാനവും സ്‌പോണ്‍സര്‍ഷിപ്പും

വരുമാനവും സ്‌പോണ്‍സര്‍ഷിപ്പും

മാര്‍ച്ച് 29 മുതലാണ് നേരത്തേ ഐപിഎല്ലിന്റെ പുതിയ സീസണ്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡും തുടര്‍ന്നുള്ള ലോക്ക്ഡൗണും കാരണം ടൂര്‍ണമെന്റ് അനിശ്ചിത കാലത്തേക്കു മാറ്റുകയായിരുന്നു. ഇതോടെ സ്‌പോണ്‍സര്‍മാരുമായി വീണ്ടും കരാറിനെക്കുറിച്ച് ഫ്രാഞ്ചൈസികള്‍ക്കു ചര്‍ച്ച നടത്തേണ്ട സാഹചര്യം വന്നിരിക്കുകയാണ്. ചില സ്‌പോണ്‍സര്‍മാര്‍ ഫ്രാഞ്ചൈസികള്‍ക്കൊപ്പം തുടര്‍ന്നപ്പോള്‍ മറ്റു ചിലര്‍ പിന്‍മാറിയിട്ടുണ്ട്.
മുന്‍നിശ്ചയിച്ച പ്രകാരമായിരുന്നു ഐപിഎല്‍ നടന്നിരുന്നതെങ്കില്‍ 200 കോടി രൂപയ്ക്കടുത്ത് ലാഭം ഫ്രാഞ്ചൈസികള്‍ക്കു ലഭിക്കുമായിരുന്നു. എന്നാല്‍ ഇപ്പോല്‍ ഇതു 120 മുതല്‍ 150 വരെ കോടിയായി കുറയും.
അതേസമയം, ബിസിസിഐയ്ക്കു 1500-2000 കോടിയാണ് വരുമാനമായി ലഭിക്കുക. ടൂര്‍ണമെന്റ് സംഘടിപ്പിക്കാനുള്ള ചെലവ് ഗണ്യമായി ഉയര്‍ന്നെങ്കിലും ചെലവ് ചുരുക്കാന്‍ കഴിയുന്ന വഴികള്‍ കുറവാണെന്നു തന്നെ പറയാം.

Story first published: Tuesday, August 4, 2020, 9:23 [IST]
Other articles published on Aug 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X