Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

60 സെക്കന്റ് കൊണ്ട് എത്ര റണ്‍ നേടാം?; ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ തകര്‍പ്പന്‍ ഗെയിം

ലണ്ടന്‍: ഐസിസി ക്രിക്കറ്റ് ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിക്കപ്പെട്ട 60 സെക്കന്റ് മത്സരം ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റി. ചടങ്ങുകള്‍ നടന്ന ദി മാളില്‍ വെച്ചായിരുന്നു വിവിധ രാജ്യങ്ങളിലെ ക്രിക്കറ്റ് പ്രതിനിധകള്‍ പങ്കെടുത്ത ചാലഞ്ച് അവതരിപ്പിക്കപ്പെട്ടത്. ലോകകപ്പില്‍ പങ്കെടുക്കുന്ന പത്ത് ടീമുകളുടെയും പ്രതിനിധികള്‍ മത്സരത്തില്‍ പങ്കെടുത്തു.

world-cup

എല്ലാ ടീമുകള്‍ക്കും രണ്ടുവീതം ബാറ്റ്‌സ്മാന്മാരുണ്ടാകും. ഇവര്‍ക്ക് 60 സെക്കന്റുകൊണ്ട് എത്ര റണ്‍സ് നേടാമെന്നതാണ് മത്സരം. ബൗളിങ് എന്‍ഡില്‍ നിന്നും തുടര്‍ച്ചയായി പന്തുകളെത്തുമ്പോള്‍ രണ്ടു ബാറ്റ്‌സ്മാന്മാരും മാറിമാറി പന്തുകള്‍ നേരിടണം. ലോകകപ്പ് ഫേവറിറ്റുകളായ ഇംഗ്ലണ്ട് തന്നെയാണ് ഈ മത്സരത്തിലും വിജയികളായതെന്നാണ് രസകരം.

ഇംഗ്ലണ്ടിനുവേണ്ടി കളിക്കാനിറങ്ങിയത് മുന്‍ താരം കെവിന്‍ പീറ്റേഴ്‌സണും ക്രിസ് ഹ്യൂഗ്‌സുമാണ്. ഇരുവരും ചേര്‍ന്ന് നേടിയ 74 റണ്‍സാണ് ടോപ് സ്‌കോര്‍. ഓസ്‌ട്രേലിയയ്ക്കായി ഇറങ്ങിയ ബ്രറ്റ് ലീ, പാറ്റ് കാഷ് സഖ്യം 69 റണ്‍സുമായി തൊട്ടു പിറകിലെത്തി. ഇന്ത്യയ്ക്കായി ബാറ്റിങ്ങിനിറങ്ങിയ അനില്‍ കുംബ്ലെയ്ക്കും ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തര്‍ക്കും ആകെ 19 റണ്‍സ് മാത്രമേ നേടാനായുള്ളു. മത്സരിച്ചവരില്‍ ഏറ്റവും പിറകിലെത്തിയതും ഇന്ത്യതന്നെ.

ബുധനാഴ്ച വൈകിട്ടാണ് ബക്കിങ്ഹാം പാലസിന് മുന്നിലുള്ള ദി മാളില്‍വെച്ച് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. നാലായിരത്തോളം ആരാധകരെത്തിയ ചടങ്ങ് സംഗീതവും സാസ്‌കാരിക തനിമയും നിറഞ്ഞുനില്‍ക്കുന്നതായി. വ്യാഴാഴ്ചയാണ് ലോകകപ്പിലെ ആദ്യ മത്സരം. ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടും. എല്ലാ മത്സരങ്ങളില്‍ 300ന് മുകളിലുള്ള സ്‌കോര്‍ ആണ് പ്രതീക്ഷിക്കുന്നത്. 2011ലെ ചാമ്പ്യന്മാരായ ഇന്ത്യ ജൂണ്‍ 5ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ മത്സരത്തിനിറങ്ങും.

Story first published: Thursday, May 30, 2019, 10:43 [IST]
Other articles published on May 30, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+