Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: നാണക്കേടിന്റെ ആ റെക്കോര്‍ഡ് ഈ താരത്തിന്, വിട്ടുകൊടുത്ത റണ്‍സില്‍ നമ്പര്‍ വണ്‍

Chahal creates unwanted record during India-England clash

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെ മത്സരത്തില്‍ ഇന്ത്യ വമ്പന്‍ സ്‌കോറാണ് വഴങ്ങിയത്. ഇംഗ്ലണ്ടില്‍ ഇത്ര വലിയൊരു സ്‌കോര്‍ ഇന്ത്യ പിന്തുടരുന്നതില്‍ വലിയ അപകടവുമുണ്ട്. 337 റണ്‍സാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ ഇംഗ്ലണ്ട് അടിച്ച് കൂട്ടിയത്. എന്നാല്‍ ഈ മത്സരത്തില്‍ ഇന്ത്യയുടെ ബൗളിംഗ് തുറുപ്പുച്ചീട്ടായ യുസവേന്ദ്ര ചാഹല്‍ നാണക്കേടിന്റെ റെക്കോര്‍ഡ് എഴുതിയിരിക്കുകയാണ്. ലോകകപ്പിലെ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് കൊടുക്കുന്ന ഇന്ത്യന്‍ ബൗളര്‍ എന്ന നാണക്കേടാണ് ചാഹലിന് ലഭിച്ചിരിക്കുന്നത്.

1

ഇംഗ്ലണ്ടിനെതിരെ ചാഹല്‍ പത്ത് ഓവറില്‍ 88 റണ്‍സാണ് വിട്ടുകൊടുത്തത്. ജവഗല്‍ ശ്രീനാഥിന്റെ പേരിലുള്ള റെക്കോര്‍ഡാണ് ചാഹല്‍ സ്വന്തമാക്കിയത്. ശ്രീനാഥ് 2003ലെ ലോകകപ്പിന്റെ ഫൈനലില്‍ 87 റണ്‍സാണ് ഓസ്‌ട്രേലിയക്കെതിരെ വഴങ്ങിയത്. അന്ന് ഓസീസ് ഇന്ത്യക്കെതിരെ 359 റണ്‍സാണ് അടിച്ചുകൂട്ടിയത്. ശ്രീനാഥ് ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട മത്സരം കൂടിയായിരുന്നു ഇത്. ദീര്‍ഘകാലത്തിന് ശേഷം ഈ മോശം റെക്കോര്‍ഡ് മറ്റൊരു താരം സ്വന്തമാക്കുന്നത്.

ഇന്ത്യന്‍ ബൗളര്‍മാരില്‍ ഗാവ്രി, രവിചന്ദ്രന്‍ അശ്വിന്‍, മോഹിത് ശര്‍മ എന്നിവരാണ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ താരങ്ങള്‍. ഗാവ്രി 1975ലെ ലോകകപ്പില്‍ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തില്‍ 11ഓവറില്‍ 83 റണ്‍സാണ് വഴങ്ങിയത്. അശ്വിന്‍ 2015ലെ ലോകകപ്പില്‍ സിംബാബ്‌വെക്കെിരെ പത്തോവറില്‍ 75 റണ്‍സ് വഴങ്ങിയിരുന്നു. അതേ ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ മോഹിത് ശര്‍മയും ഇത്ര തന്നെ റണ്‍സ് വഴങ്ങിയിരുന്നു.

അതേസമയം ഇംഗ്ലീഷ് ഓപ്പണറായ ജേസന്‍ റോയിയും ജോണി ബെയര്‍സ്‌റ്റോയും ലെഗ് സ്പിന്നര്‍ക്കെതിരെ സാധാരണ നല്ല രീതിയില്‍ കളിക്കാറില്ല. എന്നാല്‍ ലെഗ് സ്പിന്നറായ ചാഹല്‍ ഇത്രയും റണ്‍സ് വഴങ്ങിയത് അദ്ഭുതപ്പെടുത്തുന്നതാണ്. ഇന്ത്യ മത്സരത്തിന്റെ ആറാം ഓവറില്‍ തന്നെ പന്തെറിയിച്ചിരുന്നു. പവര്‍ പ്ലേയില്‍ രണ്ടോവര്‍ എറിഞ്ഞ ചാഹല്‍ 16 റണ്‍സ് വഴങ്ങി. രണ്ടാം സ്‌പെല്ലില്‍ 35 റണ്‍സാണ് വഴങ്ങിയത്. മധ്യ ഓവറുകളില്‍ ചാഹല്‍ പന്തെറിഞ്ഞിരുന്നില്ല. എന്നാല്‍ അവസാന ഓവറുകളിലാണ് ചാഹല്‍ പിന്നീട് പന്തെറിയാന്‍ എത്തിയത്. ഈ സ്‌പെല്ലില്‍ 35 റണ്‍സാണ് വഴങ്ങിയത്.

Story first published: Sunday, June 30, 2019, 21:06 [IST]
Other articles published on Jun 30, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+