വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രഹസ്യങ്ങള്‍ ചോര്‍ത്തി! സിഇഒ രാഹുല്‍ ജോഹ്‌റി ഒടുവില്‍ പുറത്തേക്ക്, രാജി സ്വീകരിച്ച് ബിസിസിഐ

നേരത്തേ ബിസിസിഐ അദ്ദേഹത്തോട് തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു

മുംബൈ: സിഇഒ രാഹുല്‍ ജോഹ്‌റിയുടെ രാജി സ്വീകരിക്കാന്‍ ഒടുവില്‍ ബിസിസിഐ തീരുമാനിച്ചു. സ്ഥാനമൊഴിയാന്‍ ബിസിസിഐ മെയില്‍ മുഖേന അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. രഹസ്യ സ്വഭാവമുള്ള സാമ്പത്തിക വിവരങ്ങള്‍ ചോര്‍ന്നതില്‍ ജോഹ്‌റിക്കു പങ്കുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇനിയും അദ്ദേഹത്തെ തല്‍സ്ഥാനത്തു നിലനിര്‍ത്തേണ്ടതില്ലെന്നു ബിസിസിഐ തീരുമാനിച്ചത്.

1

ബിസിസിഐയെ നിയന്തിക്കാന്‍ സുപ്രീം കോടതി ചുമതലപ്പെടുത്തിയ ഭരണകാര്യ സമിതിയുടെ കാലാവധി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അവസാനിച്ചിരുന്നു. ഇതോടെയാണ് സൗരവ് ഗാംഗുലിക്കു കീഴില്‍ പുതിയ ഭരണസമിതി ബിസിസിഐയുടെ ചുമതലയേറ്റെടുത്തത്. ഇതേ തുടര്‍ന്നായിരുന്നു ഡിസംബര്‍ 27ന് ജോഹ്‌റി രാജിക്കത്ത് നല്‍കിയത്. പക്ഷെ പുതിയ ബിസിസിഐ ഭരണസമിതി അത് സ്വീകരിച്ചിരുന്നില്ല. ഏപ്രില്‍ 30ന് വരെ തല്‍സ്ഥാനത്തു തുടരാന്‍ അദ്ദേഹത്തോടു ആവശ്യപ്പെടുകയായിരുന്നു. 2021 വരെ ബിസിസിഐയുമായി കരാര്‍ നിലനില്‍ക്കെയാണ് ജോഹ്‌റി ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

ഇന്ത്യന്‍ ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ടെന്‍ഡര്‍ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ചോര്‍ന്നത് ബിസിസിഐയ്ക്കു തലവേദനായയിരുന്നു. ഇതില്‍ ജോഹ്‌റിക്കും റോള്‍ ഉണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇനിയും സിഇഒ സ്ഥാനത്ത് അദ്ദേഹത്തെ നിലനിര്‍ത്തേണ്ടതില്ലെന്നു ബിസിസിഐ തീരുമാനിച്ചതെന്നാണ് വിവരം. ബിസിസിഐയുടെ ഒരു മുതിര്‍ന്ന ഒഫീഷ്യല്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

സ്ഥാനമൊഴിയാന്‍ ജോഹ്‌റിയോട് മെയില്‍ മുഖേന ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തേ അദ്ദേഹം രാജി നല്‍കിയിരുന്നെങ്കിലും താല്‍ക്കാലികമായി ഈ റോളില്‍ തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഒരു ലേലത്തെ സംബന്ധിച്ചുള്ള രഹസ്യാത്മകമായ സാമ്പത്തിക വിവരങ്ങള്‍ ചോര്‍ത്തിയത് ജോഹ്‌റിയെ മാറ്റാനുള്ള തീരുമാനം വേഗത്തിലാക്കി. സംഘടനയില്‍ ഒരു ലേലം നടക്കുമ്പോള്‍ അതില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള രഹസ്യാത്മകത പ്രതീക്ഷിക്കുന്നതായും ഒഫീഷ്യല്‍ വിശദമാക്കി.

വീണ്ടും ഗോളടിമേളം, പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡിന് പുതിയ റെക്കോര്‍ഡ്വീണ്ടും ഗോളടിമേളം, പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡിന് പുതിയ റെക്കോര്‍ഡ്

ധോണി, രോഹിത്, കോലി- മൂന്നു പേര്‍ക്കു കീഴിലും കളിച്ചു, ഓള്‍ ടൈം ഇലവനെ നയിക്കാന്‍ ധോണി മതിധോണി, രോഹിത്, കോലി- മൂന്നു പേര്‍ക്കു കീഴിലും കളിച്ചു, ഓള്‍ ടൈം ഇലവനെ നയിക്കാന്‍ ധോണി മതി

ലേലത്തില്‍ വിട്ടുവീഴ്ച വരുത്തുന്ന തരത്തിലുള്ള ഇത്തരം പ്രവര്‍ത്തികള്‍ അപവാദമുണ്ടാക്കുന്നതാണ്. സാമ്പത്തികപരമായ കാര്യങ്ങള്‍ രഹസ്യമാക്കി വയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ അതു ഗുരുതരമായ വീഴ്ച തന്നെയാണ്. അതു ഒരു തരതത്തിലും പുതിയ ബിസിസിഐയ്ക്കു അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2016ലാണ് ബിസിസിഐയുടെ സിഇഒയായി ജോഹ്‌റി ചുമതലയേറ്റത്. ഗാംഗുലിക്കു കീഴില്‍ കഴിഞ്ഞ വര്‍ഷം ബിസിസിഐയില്‍ പുതിയ ഭരണസമിതി വന്നെങ്കിലും കരാര്‍ അവസാനിക്കുന്നതു വരെ ജോഹ്‌റിയോട് ആവശ്യപ്പെടുകയായിരുന്നു.

Story first published: Friday, July 10, 2020, 10:19 [IST]
Other articles published on Jul 10, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X