Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗാംഗുലിയും പിന്നില്‍, സെഞ്ചുറി വേട്ടയില്‍ കോലി രണ്ടാമന്‍, ആരാണ് മുന്നില്‍?

ചെന്നൈ: ഏകദിന സെഞ്ചുറി വേട്ടക്കാരായ ഇന്ത്യക്കാരുടെ പട്ടികയില്‍ രണ്ടാമന്‍, ലോകത്തെ അഞ്ചാമന്‍ എന്നീ റെക്കോര്‍ഡ് കൂടിയാണ് ചെന്നൈയിലെ തകര്‍പ്പന്‍ സെഞ്ചുറിയോടെ കോലി കൈവശമാക്കിയത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി മറികടന്ന് ഇരുപത്തിമൂന്നാം സെഞ്ചുറി അടിച്ച കോലിക്ക് മുന്നില്‍ ഇനി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ മാത്രമേ ഉള്ളൂ.

അന്താരാഷ്ട്ര തലത്തില്‍ പക്ഷേ ഒരാളല്ല, മറ്റ് മൂന്നുപേര്‍ കൂടി കോലിക്ക് മുന്നിലുണ്ട്. വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് താരം ക്രിസ് ഗെയ്ല്‍, തിലകരത്‌നെ ദില്‍ഷന്‍ എന്നിവരെയും മറികടന്നാണ് കോലി സെഞ്ചുറി പട്ടികയില്‍ അഞ്ചാമതെത്തിയത്. ഈ പട്ടികയില്‍ ഇനി കോലിക്ക് മുന്നില്‍ ആരൊക്കെ എന്ന് നോക്കൂ. 26 വയസ്സ് മാത്രം പ്രായമുളള കോലി സച്ചിന്റെ റെക്കോര്‍ഡ് വരെ തകര്‍ക്കുമോ....

 സച്ചിന്‍ സച്ചിന്‍ മാത്രം

സച്ചിന്‍ സച്ചിന്‍ മാത്രം

49 സ്വപ്‌നസെഞ്ചുറികള്‍. ഏകദിന ക്രിക്കറ്റിലെ സെഞ്ചുറിപ്പട്ടികയില്‍ ഇന്ത്യയില്‍ സച്ചിന്‍ മാത്രമാണ് കോലിക്ക് മുന്നിലുള്ളത്. അടിച്ചതിന്റെ ഇരട്ടിയിലധികം സെഞ്ചുറികള്‍ വേണം കോലിക്ക് സച്ചിന്റെ അരികിലെത്താന്‍. പക്ഷേ ഇഷ്ടം പോലെ സമയമുണ്ട്. വെറും 26 വയസ്സേ കോലിക്ക് ആയിട്ടുള്ളൂ.

റിക്കി പോണ്ടിംഗ്

റിക്കി പോണ്ടിംഗ്

മറ്റൊരു ഇതിഹാസതാരം. ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ സാക്ഷാല്‍ റിക്കി പോണ്ടിംഗ്. 30 സെഞ്ചുറികളുണ്ട് റിക്കിയുടെ പേരില്‍.

സനത് ജയസൂര്യ

സനത് ജയസൂര്യ

ശ്രീലങ്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാനും മുന്‍ ക്യാപ്റ്റനും. 28 സെഞ്ചുറികളാണ് സനത് ജയസൂര്യ അടിച്ചുകൂട്ടിയിട്ടുള്ളത്.

തൊട്ടുമുന്നില്‍ സങ്ക

തൊട്ടുമുന്നില്‍ സങ്ക

കോലിയുടെ അടുത്ത ലക്ഷ്യം കുമാര്‍ സങ്കക്കാരയുടെ 25 സെഞ്ചുറികള്‍ ആണ്. മുന്നിലുള്ള ഇവരെല്ലാവരും വിരമിച്ചുകഴിഞ്ഞു എന്നത് കോലിയുടെ ടെന്‍ഷന്‍ കുറക്കുന്നു.

പിന്നിലായത് ദാദ

പിന്നിലായത് ദാദ

സച്ചിന് പിന്നില്‍ ഇന്ത്യക്കാരിലെ സെഞ്ചുറി വീരന്മാരില്‍ രണ്ടാമനായിരുന്നു ദാദ. ഇനി ഈ റെക്കോര്‍ഡും ഗാംഗുലിക്ക് നഷ്ടം. 22 സെഞ്ചുറികളാണ് ഗാംഗുലിയുടെ പേരില്‍ ഉള്ളത്.

Story first published: Friday, October 23, 2015, 10:12 [IST]
Other articles published on Oct 23, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+