വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സിസിഎല്ലില്‍ കേരള സ്‌ട്രൈക്കേഴ്‌സിന് ജയം, സെമി സാധ്യത സജീവം

By Muralidharan

കൊച്ചി: കലൂരിലെ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ അമ്മ കേരള സ്‌ട്രൈക്കേഴ്‌സിന്റെ തകര്‍പ്പന്‍ ക്രിക്കറ്റ്. കരുത്തരായ കര്‍ണാടക ബുള്‍ഡോസേഴ്‌സിനെ അച്ചടക്കമുള്ള പ്രകടനത്തോടെയാണ് കേരളത്തിന്റെ താരങ്ങള്‍ തോല്‍പിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കര്‍ണാടകയെ മികച്ച ലൈനിലും ലെംഗ്തിലും പന്തെറിഞ്ഞ് ശരാശരി സ്‌കോറില്‍ പിടിച്ചുനിര്‍ത്തി. പിന്നാലെ തികച്ചും ആധികാരികമായ ബാറ്റിംഗിലൂടെ കളിയും ജയിച്ചു.

സി സി എല്‍ കളിയെക്കാള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഏറ്റവും വൈറലാകാറുള്ളത് കളിയുടെ കമന്ററിയാണ്. ശബരിമലയിലെ മണ്ഡലവിളക്കിന് കമന്ററി പറയുന്നത് പോലെ എന്നാണ് ഓണ്‍ലൈന്‍ ഭാഷയില്‍ സി സി എല്‍ കമന്ററിയെ വിളിക്കാറുള്ളത്. കലൂരിലെ മത്സരത്തിന്റെ കാര്യവും വ്യത്യസ്തമായില്ല. ആരാധകരെ ചിരിപ്പിച്ച കേരളത്തിന്റെ കളിയും കരയിപ്പിച്ച കമന്ററിയും ഇങ്ങനെ പോകുന്നു...

കരുത്തരാണ് കര്‍ണാടക

കരുത്തരാണ് കര്‍ണാടക

കന്നഡ സൂപ്പര്‍ സ്റ്റാര്‍ കിച്ച സുദീപിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ കര്‍ണാടക ശരിക്കും കരുത്തരായിരുന്നു. പ്രദീപും ധ്രുവ് ശര്‍മയും രാജീവും ഒക്കെ നല്ല നിലവാരമുള്ള കളിക്കാര്‍. പക്ഷേ കലൂരിലെ കാണികളുടെ ആവേശം ഹോം ടീമായ കേരളത്തെ സഹായിച്ചു.

രാജീവ് പിള്ള കലക്കി

രാജീവ് പിള്ള കലക്കി

32 പന്തില്‍ ഒരു സിക്‌സും മൂന്ന് ഫോറും സഹിതം 38 റണ്‍സെടുത്ത രാജീവ് പിള്ളയാണ് കേരളത്തിന് മികച്ച തുടക്കം നല്‍കിയത്. കേരളത്തിന്റെ സ്‌കോര്‍ 100 കടത്തിയ ശേഷമാണ് പിള്ള പുറത്തായത്.

നോണ്‍ പ്ലെയിങ് ക്യാപ്റ്റന്‍

നോണ്‍ പ്ലെയിങ് ക്യാപ്റ്റന്‍

കേരളത്തിന്റെ നോണ്‍ പ്ലെയിങ് ക്യാപ്റ്റന്‍ മോഹന്‍ലാല്‍. മോഹന്‍ലാലിനെ സ്‌ക്രീനില്‍ കാണിക്കുമ്പോഴത്തെ കമന്ററി അസഹനീയമായിരുന്നു എന്നാണ് ആളുകള്‍ കമന്റടിക്കുന്നത്

ഇവരിതെന്താണ് പറയുന്നത്

ഇവരിതെന്താണ് പറയുന്നത്

സി സി എല്‍ കമന്ററി കേട്ടവരുടെ അവസ്ഥ ഈ ട്രോള്‍ കണ്ടാല്‍ ശരിക്കും മനസിലാകും.

കടുത്ത പരിശീലരനം

കടുത്ത പരിശീലരനം

മികച്ച പരിശീലനത്തിന്റെ പിന്‍ബലത്തിലാണ് കേരളം ഇത്തവണ കളിക്കാനിറങ്ങിയത്. അതിന് ഫലവും കിട്ടി

കളി കാണാന്‍ ഫുള്‍ ക്രൗഡ്

കളി കാണാന്‍ ഫുള്‍ ക്രൗഡ്

കലൂരിലെ സ്റ്റേഡിയത്തില്‍ കേരളത്തിന്റെ കളി കാണാന്‍ ആരാധകര്‍ തിങ്ങിനിറഞ്ഞു. സിനിമാതാരങ്ങളും കളി കാണാനെത്തി

അച്ചടക്കമുള്ള ബൗളിംഗ്

അച്ചടക്കമുള്ള ബൗളിംഗ്

കൃത്യമായ ഇടവേളകളില്‍ കര്‍ണാടകത്തിന്റെ വിക്കറ്റ് വീഴ്ത്താന്‍ കേരളത്തിന് കഴിഞ്ഞു. ഇതാണ് കേരളത്തിന്റെ ബൗളിംഗ് പ്രകടനം

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ

Story first published: Monday, February 1, 2016, 12:42 [IST]
Other articles published on Feb 1, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X