Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിനിമാ താരങ്ങളുടെ ട്വന്റി 20 ജനുവരി 26ന്‌

കൊച്ചി: ചലച്ചിത്ര നടന്‍മാരുടേയും സംവിധായകരുടേയും ക്രിക്കറ്റ്‌ ടീമുകള്‍ ഏറ്റുമുട്ടുന്ന ട്വന്റി 20 സിനിമാ ക്രിക്കറ്റ്‌(സി സി എം)മത്സരം ജനുവരി 26 ന്‌ ഷാര്‍ജയില്‍ നടക്കും. കളിക്കളത്തിലിറങ്ങിയാല്‍ മികച്ച പ്രകടനം കാഴ്‌ച്ച വയ്‌ക്കാനുള്ള താരങ്ങളുടെ പ്രയത്‌നം തുടങ്ങി കഴിഞ്ഞു.

ആസിഫ്‌ അലി നയിക്കുന്ന സെലിബ്രറ്റി ക്രിക്കറ്റ്‌ ക്ലബും സംവിധായകന്‍ എം എ നിഷാദിന്റെ നേത്രത്വത്തിലുള്ള ഡയറക്‌റ്റേഴ്‌സ്‌ ഇലവനും തമ്മിലാണ്‌ മത്സരം. വൈകിട്ട്‌ 4.30 ന്‌ ആരംഭിക്കുന്ന മത്സരം മന്ത്രി എം കെ മുനീര്‍ ഉദ്‌ഘാടനം ചെയ്യും.ക്രിക്കറ്റിലെ വിജയികള്‍ക്ക്‌ നടന്‍ മമ്മൂട്ടി സമ്മാനദാനം നിര്‍വ്വഹിക്കുമെന്ന്‌ സി സി എം ചെയര്‍മാന്‍,പോള്‍ ടി ജോസഫ്‌,കോ ചെയര്‍മാന്‍ ഇ ടി കെ മുസ്‌തഫ എന്നിവര്‍ പറഞ്ഞു.

Celebrity Cricket League

താര ടീമില്‍ ഉണ്ണി മുകുന്തന്‍,വിജയ്‌ യേശുദാസ്‌,സൈജു കുറുപ്പ്‌,മധു ബാലകൃഷ്‌ണന്‍ ,വിനുമോഹന്‍,നിഷാന്ത്‌ സാഗര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. സംവിധായകരുടെ നിരയില്‍ ലിജോ ജോസ്‌ പെല്ലിശ്ശേരി,സോഹന്‍ സീനുലാല്‍,മമാസ്‌,എബ്രിഡ്‌ ഷൈന്‍,രഞ്‌ജിത്‌ ശങ്കര്‍ എന്നിവരാണ്‌ ഉള്ളത്‌. സംവിധായകന്‍ സിദ്ദിഖ്‌,ഇന്ദ്രജിത്ത്‌,ആസിഫ്‌ അലി എന്നിവര്‍ ചേര്‍ന്ന്‌ ടീം ജഴ്‌സികള്‍ അവതരിപ്പിക്കുന്നു.

Story first published: Saturday, December 28, 2013, 17:32 [IST]
Other articles published on Dec 28, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+