Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിസിഎല്ലിലെ വനിതാ താരങ്ങള്‍

സിനിമാതാങ്ങളുടെ ക്രിക്കറ്റായ സെലിബ്രിറ്റി ലീഗിന് ഒരു വനിതാ വിഭാഗം തുടങ്ങിയാല്‍ എങ്ങനിരിക്കും. സി സി എല്ലിലെ കമന്റേറ്റര്‍മാര്‍ ഇടക്കിടെ ചോദിക്കുന്ന ചോദ്യമാണിത്. ക്രിക്കറ്റ് കളി അറിയുന്ന ഒരുപിടി നല്ല കളിക്കാര്‍ നമ്മുടെ വനിതാ താരങ്ങളില്‍ ഉണ്ട് എന്നാണ് അവരുടെ കണ്ടുപിടുത്തം.

ആളുങ്ങളുടെ ക്രിക്കറ്റിലെ പോലെ അത്ര പ്രൊഫഷണല്‍ അല്ലെങ്കിലും വനിതാ സി സി എല്ലും അത്ര മോശമാകിനിടയില്ല. ബൗൡഗും ബാറ്റിംഗും അത്ര പോരെങ്കിലും ഫീല്‍ഡില്‍ ചുറുചുറുക്കോടെ ഓടാന്‍ കഴിവുള്ളവരാണ് വനിതാ താരങ്ങളില്‍ പലരും. മേരി കോമായി നടിക്കുന്ന പ്രിയങ്ക ചോപ്ര മുതല്‍ ചക്‌ദേ ഇന്ത്യയിലെ വനിതാ താരങ്ങള്‍ വരെ അടങ്ങുന്നതാണ് സി സി എല്ലിലെ വനിതാ താരങ്ങളുടെ നിര.

നടിമാരുടെ സെലിബ്രിറ്റി ക്രിക്കറ്റ് യാഥാര്‍ഥ്യമായാല്‍ അതില്‍ ആരൊക്കെയുണ്ടാകും എന്ന് നോക്കൂ. വിവിധ ടീമുകളുടെ ബ്രാന്‍ഡ് അംബാസിഡറായി പ്രവര്‍ത്തിച്ച് പരിചയമുളളവരാണ് ഇവര്‍.

മൈഥിലി

മൈഥിലി

താരസംഘടനയായ അമ്മ സ്‌പോണ്‍സര്‍ ചെയ്യുന്ന കേരള സ്‌ട്രേക്കേഴ്‌സിന്റെ ഈ സീസണിലെ ബ്രാന്‍ഡ് അംബാസിഡറാണ് മൈഥിലി. പാലേരി മാണിക്യത്തിലൂടെയാണ് ഈ സുന്ദരി സിനിമയിലെത്തിയത്.

ഭാവന

ഭാവന

കേരള സ്‌ട്രൈക്കേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് ഭാവന. കളിക്കിടെ കമന്റേറ്റര്‍മാരോട് ക്രിക്കറ്റിനെക്കുറിച്ച് നെടുങ്കന്‍ അഭിപ്രായങ്ങളൊക്കെ പറയാറുണ്ട് ഭാവന. കേരള ടീമിന്റെ സ്ഥിരം സപ്പോര്‍ട്ടറായ ഭാവന ഇല്ലാത്ത സി സി എല്‍ എന്തായാലും ചിന്തിക്കാന്‍ പോലും പറ്റില്ല

നയന്‍താര

നയന്‍താര

ഐ പി എല്ലിന്റെ ആദ്യ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായ പരിചയമുണ്ട് നയന്‍താരയ്ക്ക്. എന്നാല്‍ കമ്മിറ്റ്‌മെന്റ് പോര എന്ന് പറഞ്ഞ് നയന്‍താരയെ ചെന്നൈ ടീം ഒഴിവാക്കുകയായിരുന്നു.

ജനീലിയ

ജനീലിയ

മഹാരാഷ്ട്ര ടീമായ വീര്‍ മറാത്തിയുടെ ബ്രാന്‍ഡ് അംബാസിഡറാണ് ജനീലിയ ഡിസൂസ. ഉറുമിയിലൂടെ മലയാളസിനിമയിലും ജനീലിയ ഒരു കൈ നോക്കിയിട്ടുണ്ട്.

തൃഷ

തൃഷ

തമിഴ് താരങ്ങളുടെ സംഘടനയായ ചെന്നൈ റൈനോസിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് തൃഷ. കേരളത്തിനോടുള്ള കളിയില്‍ 12 റണ്‍സിന് ചെന്നൈ തോറ്റുപോയിരുന്നു.

പ്രിയാമണി

പ്രിയാമണി

തെന്നിന്ത്യന്‍ സിനിമയിലെ ഗ്ലാമര്‍ നായികയായ പ്രിയാമണിക്ക് വിവിധ ക്രിക്കറ്റ് ടീമുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച പരിചയമുണ്ട്.

ലക്ഷ്മി റായ്

ലക്ഷ്മി റായ്

കേരള സ്‌ട്രൈക്കേഴ്‌സിന്റെ മുന്‍ ബ്രാന്‍ഡ് അംബാസിഡറാണ് ലക്ഷ്മി റായ്. ശ്രീശാന്ത്, എം എസ് ധോണി തുടങ്ങിയ ക്രിക്കറ്റ് താരങ്ങളുടെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു ലക്ഷ്മി റായ്.

റെയ്മ സെന്‍

റെയ്മ സെന്‍

ബംഗാളി സിനിമാ താരങ്ങളുടെ ക്രിക്കറ്റ് ടീമായ ബംഗാള്‍ ടൈഗേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് റെയ്മ.

ചിത്രാംഗദ സിംഗ്

ചിത്രാംഗദ സിംഗ്

ബോളുവിഡ് താരങ്ങളുടെ ടീമായ മുംബൈ ഹീറോസിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് ചിത്രാംഗദ സിംഗ്.

ഹുമ ഖുറേഷി

ഹുമ ഖുറേഷി

മുംബൈ ഹീറോസിന്റെ മറ്റൊരു ബ്രാന്‍ഡ് അംബാസിഡറാണ് ഹിമ ഖുറേഷി. സുനില്‍ ഷെട്ടിയാണ് മുംബൈ ഹീറോസിന്റെ ക്യാപ്റ്റന്‍.

റാണി മുഖര്‍ജി

റാണി മുഖര്‍ജി

ക്രിക്കറ്റ് ഇതിവൃത്തമായ ദില്‍ ബോലെ ഹാഡിപ്പായില്‍ പ്രധാന കളിക്കാരനായിട്ടാണ് റാണി മുഖര്‍ജി പ്രത്യക്ഷപ്പെടുന്നത്. ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ച റാണി മുഖര്‍ജിയെ ടീമിന്റെ ക്യാപ്റ്റനാക്കാം.

Story first published: Friday, February 14, 2014, 15:33 [IST]
Other articles published on Feb 14, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+