സച്ചിന്റെ വിടവാങ്ങല്‍ കാണാന്‍ താരപ്രവാഹം
മുംബൈ: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന കുറിയ മനുഷ്യന്‍ ഇന്ത്യക്ക് എന്താണ്. അഞ്ചടി രണ്ടിഞ്ചില്‍, രണ്ട് കാലുകളില്‍ നിന്ന് ആ മനുഷ്യന്‍ സ്വന്തമാക്കിയ നേട്ടങ്ങള്‍ രാജ്യത്തെ പ്രശ്‌സ്തിയുടെ കൊടുമുടി കയറ്റിയവയാണ്. ഓരേഒരിന്ത്യ എന്ന വികാരത്തില്‍ ഭാരതീയരെ മുഴുന്‍ ക്രിക്കറ്റ് എന്ന മാന്യന്‍മാരുടെ കളിക്ക് മുന്നില്‍ കാല്‍ നൂറ്റാണ്ടോളം പിടിച്ചിരുത്തിയ ആ കായിക പ്രതിഭ കളിക്കളത്തില്‍ നിന്ന്വിടവാങ്ങുമ്പോള്‍ അര്‍ഹിച്ച ആദരം തന്നെ ഇന്ത്യക്കാര്‍ കൊടുത്തു.
തിരക്കുകള്‍ മാറ്റിവച്ച് രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളും സച്ചിന്റെ ബാറ്റിങ് കാണാന്‍ വാംഖഡെ സ്‌റേറഡിയത്തില്‍ കാത്തിരുന്നു. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി മുതല്‍ ബോളിവുഡ് താരം ആമിര്‍ ഖാന്‍ വരെ ആ പട്ടികയില്‍ ഉണ്ടായിരുന്നു.

രാഹുലും പൃഥ്വിരാജ് ചവാനും
സച്ചിന്റെ വിടവാങ്ങല്‍മത്സരം കാണാനെത്തിയ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനും വാംഖഡെ സ്റ്റേഡിയത്തില്‍

ക്രിക്കറ്റില്‍ മയങ്ങി
സച്ചിന്റെ ബാറ്റിങ് സാകൂതം വീക്ഷിക്കുന്ന രാഹുല്‍ ഗാന്ധി.

ഹൃത്വിക് റോഷന്‍
ബോളിവുഡ് താരം ഹൃത്വിക് റോഷന്‍ സച്ചിന്റെ ഭാര്യ അഞ്ജലിക്കൊപ്പം വാംഖഡെ സ്റ്റേഡിയത്തില്‍

താരമാതാവിനൊപ്പം
ഹൃത്വിക് റോഷന്‍ സച്ചിന്റെ അമ്മക്കൊപ്പം

ബിസിനസ് രാജാക്കന്‍മാരും
പെപ്‌സി കോ സിഇഒ ഇന്ദ്ര നൂറിയും, പ്രവീണ്‍ സോമേശ്വരും സച്ചിന്‍ ബാറ്റ് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തുന്നു.

ആമിര്‍ഖാനും എത്തി
ബോളിവുഡ് താരം ആമിര്‍ ഖാന്‍ തന്റെ ഭാഗ്യ ടീഷര്‍ട്ട് അണിഞ്ഞാണ് സച്ചിന്റെ വിടവാങ്ങല്‍ മത്സരം കാണാന്‍ എത്തിയത്. സച്ചിന്റെ അമ്മക്കൊപ്പം ആമിര്‍ ഖാന്‍.

യുവരാജ്
ബോളിവുഡ് നടി ഗീത ബസ്രക്കൊപ്പം യുവരാജ് സിങ് വാംഖഡെ സ്റ്റേഡിയത്തില്‍

വിത്ത് ജൂനിയര്‍ സച്ചിന്‍
സച്ചിന്റെ മകന്‍ അര്‍ജുന്‍ യുവരാജ് സിങിനൊപ്പം

സച്ചിന്റെ മക്കള്‍
സച്ചിന്റെ മക്കളായ സാറയും അര്‍ജ്ജുനും വാംഖഡെ സ്റ്റേഡിയത്തില്‍

ഗാര്‍ഡ് ഓഫ് ഓണര്‍
തന്റെ അവസാന ടെസ്റ്റ് മത്സരത്തില്‍ ബാറ്റിംഗിനിറങ്ങിയ സച്ചിന് വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications