ശ്രീശാന്ത് കേരളത്തിനെതിരെ... എന്താണ് സംഭവം?
ബെംഗളൂരു: ഐപിഎല്‍ ഒത്തുകളി വിവാദം ഉണ്ടായപ്പോള്‍ ശ്രീശാന്തിനൊപ്പം നിന്നവരാണ് മലയാളികള്‍. ഏത് പ്രതിസന്ധിയും മറികടക്കാന്‍ ശ്രീശാന്തിന് ഊര്‍ജ്ജമായതും ആ പിന്തുണ തന്നെയാണ്.
ഇത്രയൊക്കെ ആയിട്ടും ശ്രീശാന്ത് കേരളത്തിനെതിരെ തിരിഞ്ഞോ? ഞെട്ടണ്ട സംഗതി അത്രയ്ക്ക് ഗൗരവം ഉള്ളതൊന്നും അല്ല. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരളത്തിന്റെ എതിരാളികളായ തെലുഗു വാരിയേഴ്‌സിന്റെ പരിശീലകന്‍ ആണ് ശ്രീശാന്ത്.

താര ക്രിക്കറ്റ്
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഈ സീസണ്‍ തുടങ്ങുകയാണ്. അപ്പോഴാണ് ശ്രീശാന്ത് വീണ്ടും വാര്‍ത്തയാകുന്നത്.

ശ്രീശാന്ത്
ഇത്തവണത്തെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ തെലുഗു വാരിയേഴ്‌സിന്റെ പരിശീലകനാണ് ശ്രീശാന്ത്. അങ്ങനെയാണ് ശ്രീശാന്ത് കേരളത്തിന് 'എതിരാകുന്നത്'.

അമ്മ കേരള സ്‌ട്രൈക്കേഴ്‌സ്
അമ്മ കേരള സ്‌ട്രൈക്കേഴ്‌സിന്റെ ആദ്യ മത്സരത്തില്‍ തെലുഗു വാരിയേഴ്‌സാണ് എതിരാളികള്‍. അപ്പോള്‍ ശ്രീശാന്തും കേരളവും നേര്‍ക്കുനേര്‍!

ബെംഗളുരുവില്‍
ബെംഗളുരുവില്‍ വച്ചാണ് കേരള സ്‌ട്രൈക്കേഴ്‌സ്-തെലുഗു വാരിയേഴ്‌സ് മത്സരം.

ലാലേട്ടന്‍ ഇല്ല
കേരള ടീമിന്റെ നോണ്‍ പ്ലേയിങ് ക്യാപ്റ്റനാണ് മോഹന്‍ലാല്‍. ബാലയാണ് പ്ലേയിങ് ക്യാപ്റ്റന്‍. ബെംഗളുരുവിലെ കളിയില്‍ പങ്കെടുക്കാന്‍ മോഹന്‍ലാല്‍ എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം അദ്ദേഹം യാത്ര ഒഴിവാക്കി.

കേരളത്തിന്റെ നഷ്ടം
ശ്രീശാന്ത് കേരള ടീമിന്റെ ക്യാപ്റ്റന്‍ ആയേക്കും എന്ന് തുടക്കത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം തെലുങ്ക് ടീം ശ്രീശാന്തിനെ സ്വന്തമാക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications