സിസിഎല്‍:ആദ്യ വിജയം കേരളസ്‌ട്രൈക്കേഴ്‌സിന് സ്വന്തം
ബാംഗ്ലൂര്‍: സെലിബ്രേറ്റി ക്രിക്കറ്റ് ലീഗീന്റെ നാലാം സീസറിലെ ആദ്യ മത്സരത്തില്‍ കേരള സ്‌ട്രൈക്കേഴ്‌സിന് ആവേശകരമായ തുടക്കം. ഞായറാഴ്ച വൈകിട്ട് ബാംഗ്ലൂര്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന കളിയില്‍ തെലുങ്കു വാരിയേഴ്‌സിനെ പിന്തള്ളി സ്‌ട്രൈക്കേഴ്‌സ് വിജയക്കൊടി പാറിച്ചു.
143 റണ്‍സ് വജയലക്ഷ്യം പിന്തുടര്‍ന്ന കേരള സ്‌ട്രൈക്കേഴ്‌സ് തെലുങ്കു വാരിയേഴ്‌സിന്റെ അവസാന പന്തില്‍ നാലു വിക്കറ്റ് ബാക്കി നില്‍കെ വിജയം കണ്ടു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത തെലുങ്കു വാരിയേഴ്‌സ് 20 ഓവറില്‍ 142 റണ്‍സെടുത്തു. വെങ്കിടേഷാണ് തെലുങ്കു വാരിയേഴ്‌സിന്റെ ടീം ക്യാപ്റ്റന്‍. സ്‌ട്രൈക്കേഴ്‌സിന് 143 റണ്‍സ് വിജയലക്ഷ്യം കുറിച്ച വാരിയേഴ്‌സിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത് ആദര്‍ശിന്റെ 38 റണ്‍സാണ്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരള സ്‌ട്രൈക്കേഴ്‌സിന് നല്ല തുടക്കം കുറിച്ചെങ്കിലും ഇടയ്ക്ക് വച്ച് ഒന്ന് പതറി. പക്ഷെ വിജയം വിട്ട് കൊടുത്തില്ല. അവസാന മൂന്ന് റണ്‍സ് നേടുന്നതിനായി ക്രീസിലുണ്ടായിരുന്നത് രാജീവ് പിള്ളയും റഫീഖുമായിരുന്നു. അവസാന പന്ത് തട്ടിയിട്ട് ഷഫീഖ് രണ്ടണ്ട് റണ്‍സ് ഓടിയെടുത്തു. ഓവര്‍ത്രോയിലൂടെ മൂന്നാം റണ്ണും ഓടിയെടുത്തതോടെ വിജയം കേരളത്തിന് സ്വന്തമായി.
രാജീവ് പിള്ളയെയും റഫീഖിനെയും കൂടാതെ ബിനീഷ് കൊടിയേരി, രാകേന്തു, സുരേഷ് നായര്‍ തുടങ്ങിയവരും കേരളത്തിന് വേണ്ടി ബാറ്റ് ചെയ്തു. താരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ കേരളത്തിന്റെ ബ്രാന്റ് അംബാസിഡര്‍മാരായ ഭാവനയും മൈഥിലിയുമുണ്ടായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications