Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

താരക്രിക്കറ്റില്‍ ശ്രീശാന്ത് ജയിച്ചു.... കേരളം തോറ്റു!!!

ബെംഗളൂരു: ഈ വര്‍ഷത്തെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ ആദ്യ മത്സരത്തില്‍ തന്നെ അമ്മ കേരള സ്‌ട്രൈക്കേഴ്‌സിന് തോല്‍വി. ശ്രീശാന്ത് പരിശീലിപ്പിച്ച തെലുഗു വാരിയേഴ്‌സ് ആണ് കേരളത്തെ തകര്‍ത്തെറിഞ്ഞത്.

20 ഓവറില്‍ 148 റണ്‍സ് എന്ന മികച്ച സ്‌കോര്‍ സ്വന്തമാക്കിയിട്ടും കേരള ടീമിന് വിജയിക്കാന്‍ കഴിഞ്ഞില്ല. 11 പന്ത് ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റിന്റെ വിജയം കൊയ്തു തെലുഗു ടീം.

ശ്രീശാന്തിന്റെ പരിശീലനമാണോ തെലുഗു വാരിയേഴ്‌സിനെ വിജയത്തിലേയ്ക്ക് നയിച്ചത്...? അതോ കേരളത്തം നടത്താതെ പോയ പരിശീലനമോ?

തെലുഗു വാരിയേഴ്‌സ്

തെലുഗു വാരിയേഴ്‌സ്

തെലുഗു വാരിയേഴ്‌സിന്റെ അപരമാദിത്തം കണ്ട കളിയായിരുന്നു സിസിഎല്ലിലെ കേരളത്തിന്റെ ആദ്യ മത്സരം. അതില്‍ തെലുഗു വാരിയേഴ്‌സ് വിജയിക്കുകയും ചെയ്തു.

അഞ്ച് വിക്കറ്റിന്റെ തോല്‍വി

അഞ്ച് വിക്കറ്റിന്റെ തോല്‍വി

അഞ്ച് വിക്കറ്റിനാണ് തെലുഗു വാരിയേഴ്‌സ് അമ്മ കേരള സ്‌ട്രൈക്കേഴ്‌സിനെ പരാജയപ്പെടുത്തിയത്. 11 പന്ത് ബാക്കി നില്‍ക്കുമ്പോഴായിരുന്നു അവരുടെ വിജയം.

കേരളത്തിന്റെ കളി

കേരളത്തിന്റെ കളി

തരക്കേടില്ലാത്ത ബാറ്റിംഗ് ആണ് കേരള സ്‌ട്രൈക്കേഴ്‌സ് കാഴ്ചവച്ചത്. 20 ഓവറില്‍ ഒമ്പത് വിക്കറ്റിനാണ് 149 റണ്‍സ് എടുത്തത്.

രാജീവ് പിള്ള

രാജീവ് പിള്ള

കേരളത്തിന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ രാജീവ് പിള്ള തന്നെയാണ് മികച്ച ഫോമില്‍ കളിച്ചത്. 59 പന്തില്‍ നിന്ന് രാജീവ് നേടിയത് 78 റണ്‍സാണ്.

നിരാശപ്പെടുത്തിയ മറ്റ് താരങ്ങള്‍

നിരാശപ്പെടുത്തിയ മറ്റ് താരങ്ങള്‍

രാജീവ് പിള്ളയല്ലാതെ മറ്റ് താരങ്ങളൊന്നും തന്നെ കാര്യമായ പ്രകടനം കാഴ്ചവച്ചില്ല എന്നത് തന്നെയായിരുന്നു പ്രധാന പ്രശ്‌നം. നന്ദ കുമാറും(19) മോഹനും (13) മാത്രമാണ് രണ്ടക്കം കടക്കാനായത്.

തെലുഗു വാരിയേഴേ്‌സ്

തെലുഗു വാരിയേഴേ്‌സ്

48 പന്തില്‍ നിന്ന് 51 റണ്‍സെടുച്ച സുധീര്‍ ബാബുവാണ് തെലുഗു ടീമിന്റെ ടോപ് സ്‌കോറര്‍. ബാബു അടക്കം അഞ്ച് താരങ്ങള്‍ രണ്ടക്കം കടന്നു. സുധീര്‍ ബാബു ആണ് മാന്‍ ഓഫ്ദ മാച്ച്.

Story first published: Sunday, January 24, 2016, 15:04 [IST]
Other articles published on Jan 24, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+