Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെലിബ്രിറ്റി ക്രിക്കറ്റില്‍ കേരളം ജയിച്ചപ്പോള്‍ ശ്രീശാന്ത് തോറ്റു; സ്‌ട്രൈക്കേഴ്‌സ് സെമിയിലെത്തി?

ചെന്നൈ: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ അമ്മ കേരള സ്‌ട്രൈക്കേഴ്‌സിന് ഉജ്ജ്വല വിജയം. ചെന്നൈ റൈനോസിനെയാണ് കേരളം ഞെട്ടിപ്പിയ്ക്കും വിധത്തില്‍ പരാജയപ്പെടുത്തിയത്. ഇതോടെ കേരള ടീമിന്റെ സെമി പ്രതീക്ഷകള്‍ പൂത്തു തളിര്‍ത്തു.

ഏഴ് വിക്കറ്റിനാണ് ചെന്നൈ റൈനോസിനെ കേരള തകര്‍ത്തെറിഞ്ഞത്. ബാറ്റിംഗിലും ബോളിങ്ങിലും തിളങ്ങിയ അരുണ്‍ ബെന്നി ആയിരുന്നു കേരളത്തിന്റെ വിജയശില്‍പി. മറ്റൊരു മത്സരത്തില്‍ ശ്രീശാന്ത് പരിശീലിപ്പിച്ച തെലുഗു വാരിയേഴ്‌സ് കര്‍ണാടക ബുള്‍ഡോസേഴ്‌സിന് മുന്നില്‍ മുട്ടുമടക്കി.

ചെന്നൈയ്‌ക്കെതിരെ

ചെന്നൈയ്‌ക്കെതിരെ

ചെന്നൈ റൈനോസിനെതിരെ അവരുടെ തട്ടകത്തില്‍ വച്ചായിരുന്നു കേരളത്തിന്റെ കളി. ഒരു പ്രശ്‌നവും ഉണ്ടായില്ല. അവരെ തകര്‍ത്തെറിയുക തന്നെ ചെയ്തു.

ഏഴ് വിക്കറ്റ് വിജയം

ഏഴ് വിക്കറ്റ് വിജയം

ഏഴ് വിക്കറ്റിനാണ് അമ്മ കേരള സ്‌ട്രൈക്കേഴ്‌സ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തു.

 ബെന്നിയാണ് താരം

ബെന്നിയാണ് താരം

അമ്മ കേരള സ്‌ട്രൈക്കേഴ്‌സിന്റെ വിജയശില്‍പി അരുണ്‍ ബെന്നി ആയിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബെന്നി അര്‍ദ്ധ സെഞ്ച്വറിയും നേടി.

നിര്‍ണായകം

നിര്‍ണായകം

ഒരു ഹാട്രിക് അടക്കമാണ് ബെന്നി അഞ്ച് വിക്കറ്റുകള്‍ പിഴുതത്. 16-ാം ഓവറിലെ ബെന്നിയുടെ ഹാട്രിക് ആയിരുന്നു കളിയില്‍ നിര്‍ണായകമായത്.

കേരള പതറി

കേരള പതറി

മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം തുടക്കത്തില്‍ അല്‍പം പതറിപ്പോയി. രണ്ടക്കം തികയ്ക്കാനാകാതെ രാജീവ് പിള്ളപുറത്തായതോടെ കേരളനിര നിരാശയിലായി.

ബെന്നി തന്നെ രക്ഷ

ബെന്നി തന്നെ രക്ഷ

ഒടുവില്‍ ബെന്നി തന്നെയാണ് കേരളത്തിന്റെ ബാറ്റിംഗിലും തുണയായത്. 32 പന്തില്‍ നിന്നാണ് ബെന്നി 68 റണ്‍സ് അടിച്ചെടുത്തത്.

 അര്‍ജ്ജുനും തകര്‍ത്തു

അര്‍ജ്ജുനും തകര്‍ത്തു

ബെന്നിയ്‌ക്കൊപ്പം ചേര്‍ന്ന അര്‍ജ്ജുനും മികച്ച പ്രകടനം പുറത്തെടുത്തു. 16 പന്തില്‍ അര്‍ജ്ജുന്‍ 24 റണ്‍സെടുത്തു.

 മധുര പ്രതികാരം

മധുര പ്രതികാരം

കേരള താരം മദന്‍ മോഹനെതിരെ ചെന്നൈ ടീം രംഗത്ത് വന്നത് അല്‍പം വിഷമമുണ്ടാക്കിയ സംഗതി ആയിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിച്ചിട്ടുണ്ടെന്ന് പറഞ്ഞ് കത്ത് നല്‍കി. കളി തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു ഇത്.

സെമി പ്രതീക്ഷ

സെമി പ്രതീക്ഷ

കേരള ടീമിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമായിരുന്നു കഴിഞ്ഞ ദിവസത്തെ മത്സരം. ഇതോടെ സെമി സാധ്യത നിലനിര്‍ത്തിയിട്ടുണ്ട്. ഒരു ഓവറും ഒരു പന്തും ബാക്കി നില്‍ക്കെയാണ് കേരളം വിജയം നേടിയത്.

ശ്രീശാന്തിന് തോല്‍വി

ശ്രീശാന്തിന് തോല്‍വി

ആദ്യ മത്സരത്തില്‍ കേരളത്തെ തോല്‍പിച്ചെങ്കിലും, കേരളം വിജയിച്ച ദിനത്തില്‍ തോല്‍ക്കാനായിരുന്നു ശ്രീശാന്ത് പരിശീലിപ്പിച്ച തെലുഗു വാരിയേഴ്‌സിന്റെ സ്ഥിതി. കര്‍ണാടക ബുള്‍ഡോസേഴ്‌സ് അഞ്ച് റണ്‍സിനാണ് തെലുഗു തീമിനെ തോല്‍പിച്ചത്.

Story first published: Monday, February 8, 2016, 9:44 [IST]
Other articles published on Feb 8, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+