അംപയര്‍ ചതിച്ചു, സിംബാബ്‌വെയ്ക്ക് നഷ്ടമായത് ചരിത്രവിജയം
ഹൊബാര്‍ട്ട്: ലോകകപ്പ് ക്രിക്കറ്റില്‍ അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ സിംബാബ്‌വെ തോറ്റത് അംപയര്‍മാരോട്. 96 റണ്‍സെടുത്ത ഷോണ്‍ വില്യംസിനെ ബൗണ്ടറി ലൈനില്‍ ക്യാച്ചെടുത്ത് പുറത്താക്കിയതാണ് മത്സരത്തിലെ വഴിത്തിരിവായത്. ക്യാച്ചെടുക്കുമ്പോള്‍ ഫീല്‍ഡറുടെ കാല്‍ ബൗണ്ടറി ലൈനില്‍ തട്ടിയിരുന്നു എന്നത് റിപ്ലേകളില്‍ വ്യക്തമായിരുന്നു. എന്നാല്‍ അംപയര്‍മാര്‍ ക്യാച്ച് അനുവദിച്ചതോടെ സിംബാബ്‌വെയ്ക്ക് നഷ്ടമായത് ലോകകപ്പിലെ ചരിത്രജയം.
ജയിക്കാന്‍ 33 റണ്‍സ് തേടിയിറങ്ങിയ സിംബാബ്‌വെ തോറ്റത് വെറും 5 റണ്‍സിനാണ്. വില്യംസിന്റെ സിക്‌സര്‍ കിട്ടിയിരുന്നെങ്കില്‍ അവര്‍ പാട്ടും പാടി കളി ജയിച്ചേനെ. എന്നാല്‍ വില്യംസ് പുറത്തായതോടെ അവരുടെ തകര്‍ച്ചയും തുടങ്ങി. 46.5 ഓവറില്‍ 300 റണ്‍സില്‍ നില്‍ക്കവേയാണ് വില്യംസ് പുറത്തായത്. പിന്നീട് അവര്‍ 49.3 ഓവറില്‍ 326 റണ്‍സിന് ഓളൗട്ടായി.

ഇടങ്കയ്യനായ വില്യംസ് ഉയര്‍ത്തിയടിച്ച പന്ത് ബൗണ്ടറിയില്‍ ജോണ്‍ മൂണിയാണ് പിടിച്ചത്. ക്യാച്ചാണ് എന്ന മട്ടിലായിരുന്നു മൂണിയുടെ ആഹ്ലാദ പ്രകടനം. മൂണിയുടെ വാക്ക് വിശ്വസിച്ച് വില്യംസ് പുറത്തിറങ്ങി പോകുകയും ചെയ്തു. എന്നാല്‍ റിപ്ലേയില്‍ ബൗണ്ടറിയില്‍ കാല്‍ മുട്ടിയത് വ്യക്തമായിട്ടും വില്യംസിനെ തിരിച്ചുവിളിക്കാന്‍ അംപയര്‍മാരായ പോള്‍ റീഫലും രുചിര പല്ലിയഗുരുഗയും തയ്യാറായില്ല. ജോ വില്‍സനായിരുന്നു മൂന്നാം അംപയര്‍.
ഫീല്‍ഡറുടെ വാക്ക് വിശ്വസിക്കുക എന്നതാണ് തങ്ങള്‍ ചെയ്തത് എന്ന് കൡക്ക് ശേഷം സിംബാബ്‌വെയുടെ ബ്രണ്ടന്‍ ടെയ്‌ലര്‍ പറഞ്ഞു. ടെയ്‌ലറും സെഞ്ചുറി നേടിയിരുന്നു. ക്രിക്കറ്റ് കമന്റേറ്റര്‍മാരും അത് സിക്‌സറാണ് എന്നാണ് പറഞ്ഞത്. സിംബാബ്‌വെയെ ചതിച്ച് തോല്‍പിച്ചു എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍ വരുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications