വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയെ ടീമിലെടുക്കുമോ? സെലക്ഷന്‍ തിരഞ്ഞെടുപ്പിലെ കുഴപ്പിച്ച ചോദ്യം, നിര്‍ണായകമായി ഉത്തരം

ജോഷിയെയും ഹര്‍വീന്ദറിനെയുമാണ് സിഎസി തിരഞ്ഞെടുത്തത്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മുന്‍ നായകന്‍ എംഎസ് ധോണിയുടെ മടങ്ങിവരവിനെക്കുറിച്ചും ക്രിക്കറ്റ് ഉപദേശക സമിതി (സിഎസി) അഭിമുഖത്തില്‍ ചോദിച്ചതായി തെളിഞ്ഞു. മദല്‍ ലാലിനു കീഴിലുള്ള ഉപപദേശക സമിതിയാണ് അഭിമുഖത്തിനൊടുവില്‍ സുനില്‍ ജോഷിയെയും ഹര്‍വീന്ദര്‍ സിങിനെയും സെലക്ഷന്‍ പാനലിലേക്കു തിരഞ്ഞെടുത്തത്. ജോഷിയെ മുഖ്യ സെലക്ടറാക്കുകയും ചെയ്തിരുന്നു.

ജോഷിയുടെ തിരഞ്ഞെടുപ്പില്‍ കോലിക്ക് 'പങ്ക്'... നിര്‍ണായകമായത് ഒരു കാര്യം- മദന്‍ ലാല്‍ജോഷിയുടെ തിരഞ്ഞെടുപ്പില്‍ കോലിക്ക് 'പങ്ക്'... നിര്‍ണായകമായത് ഒരു കാര്യം- മദന്‍ ലാല്‍

അഭിമുഖത്തിനു ഹാജരായവരെ ഏറ്റവുമധികം കുഴപ്പിച്ച ചോദ്യം ധോണിയുടെ മടങ്ങിവരവുമായി ബന്ധപ്പെട്ടുള്ളത് തന്നെയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിനു ശേഷം ധോണി ദേശീയ ടീമിന് പുറത്താണ്.

ധോണിയുടെ ഭാവി

ഇന്ത്യന്‍ ടീമില്‍ ധോണിയുടെ ഭാവിയെക്കുറിച്ച് എന്തായിരിക്കും നിങ്ങളുടെ തീരുമാനമെന്നായിരുന്നു മദന്‍ ലാലിനു കീഴിലുള്ള മൂന്നംഗ ഉപദേശക സമിതി അഭിമുഖത്തിന് ഹാജരായവരോട് ചോദിച്ചത്. ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍, വെങ്കിടേഷ് പ്രസാദ്, രാജേഷ് ചൗഹാന്‍, സുനില്‍ ജോഷി, ഹര്‍വീന്ദര്‍ സിങ് എന്നീ അഞ്ചു പേരായിരുന്നു അഭിമുഖത്തിനു ഹാജരായത്.

കുഴപ്പിക്കുന്ന ചോദ്യം

ധോണിയുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യം ഒരേ സമയം കുഴപ്പിക്കുന്നതും തൊട്ടാല്‍ പൊള്ളുന്നതുമായിരുന്നു. അതുകൊണ്ടു തന്നെയായിരുന്നു അഭിമുഖത്തിന് ഹാജരായ മുഴുവന്‍ പേരോടും ഇതേക്കുറിച്ച് അഭിപ്രായം ചോദിച്ചത്. ടി20 ലോകകപ്പിനുള്ള ടീമിലേക്കു ധോണിയെ പരിഗണിക്കുമോയെന്നും ഉപദേശ സമിതി അഭിമുഖത്തില്‍ ചോദിച്ചിരുന്നു.
ജോഷി, ഹര്‍വീന്ദര്‍ എന്നിവരില്‍ നിന്നാണ് ധോണിയെക്കുറിച്ചുള്ള ചോദ്യത്തിന് മികച്ച മറുപടി തങ്ങള്‍ക്കു ലഭിച്ചതെന്നും ഒരു മുതിര്‍ന്ന ബിസിസിഐ ഒഫീഷ്യല്‍ വെളിപ്പെടുത്തി.

മറ്റൊരു ചോദ്യം

ധോണിയെക്കൂടാതെ അഭിമുഖത്തിലെ മറ്റൊരു പ്രധാനപ്പെട്ട ചോദ്യം നിങ്ങള്‍ ചെയര്‍മാന്‍ സ്ഥാനമാണോ ലക്ഷ്യമിടുന്നത്, അതോ വെറുമൊരു സെലക്ടറായി മാത്രം പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യക്കുറവുണ്ടോയെന്നതായിരുന്നു. എല്‍ ശിവരാമകൃഷ്ണന്‍ വളരെയധികം സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന വ്യക്തിയായിരുന്നു. എന്നാല്‍ സെലക്ടറായി മാത്രം പ്രവര്‍ത്തിക്കാന്‍ അദ്ദേഹം തയ്യാറാവുമോയെന്ന കാര്യത്തില്‍ ഉപദേശക സമിതിക്കു ഉറപ്പില്ലായിരുന്നു. അതേസമയം, ആര്‍ക്കു കീഴിലും പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നായിരുന്നു ജോഷിയുടെ മരുപടിയെന്നും ഇതാണ് അദ്ദേഹത്തിനു നറുക്കു വീഴാനുള്ള പ്രധാന കാരണമെന്നുമാണ് സൂചന.

ഐപിഎല്ലിനൊരുങ്ങി ധോണി

മാസങ്ങളോളം ക്രിക്കറ്റില്‍ നിന്നു വിട്ടുനിന്ന ധോണി ഈ മാസം അവസാനത്തോടെ ആരംഭിക്കാനിരിക്കുന്ന ഐപിഎല്ലിന്റെ 13ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കളിക്കാന്‍ തയ്യാറെടുക്കുകയാണ്. സിഎസ്‌കെ ടീമിനൊപ്പം അദദേഹം പരിശീലനം ആരംഭിച്ചു കഴിഞ്ഞു. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കു തന്റെ സ്ഥാനത്തിനു വേണ്ടി അവകാശവാദമുന്നയിക്കാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം.

Story first published: Thursday, March 5, 2020, 13:24 [IST]
Other articles published on Mar 5, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X